സ്‌ഫോടനാത്മ വെളിപ്പെടുത്തുകള്‍ ഉണ്ടാകുമെന്ന് ബിജു രാധാകൃഷ്ണന്‍, എം.എല്‍.എയെ തല്ലിയത് താന്‍

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് എതിരായ പരാമര്‍ശങ്ങളുള്ള സരിതാ എസ് നായരുടെ കത്ത് പുറത്തുവിട്ടത് താനാണെന്ന് ബിജു രാധാകൃഷ്ണന്‍. മന്ത്രിയായിരിക്കെ ഗണേശ് കുമാറിനെ തല്ലിയത് താനാണെന്ന് ബിജു വെളിപ്പെടുത്തിയതായി മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. സരിതാ എസ് നായര്‍ക്ക് എഴുതിയ കത്തിലാണ് ബിജു ഇക്കാര്യങ്ങള്‍ അവകാശപ്പെടുന്നതെന്നാണ് ചാനലിന്റെ വെളിപ്പെടുത്തല്‍. അടുത്തയാഴ്ച സ്‌ഫോടനാത്മ വെളിപ്പെടുത്തുകള്‍ ഉണ്ടാകുമെന്നും കത്തില്‍ ബിജു പറയുന്നു. ഇതോടെ ഉമ്മന്‍ ചാണ്ടിയുടേയും കൂട്ടരുടേയും കള്ളക്കളി പുറത്തുവരുമെന്നും ബിജു രാധാകൃഷ്ണന്‍ പറയുന്നു.
ഗണേശ് കുമാറിനെ തല്ലിയത് താനാണ്. ഏതൊരു ഭര്‍ത്താവും ചെയ്യുന്നതേ താനും ചെയ്തുള്ളൂ. തന്റെ ഒന്നാം നമ്പര്‍ ശത്രുവാണ് ഗണേശ് കുമാറെന്നും കത്തില്‍ പറയുന്നു. ഇടതുപക്ഷത്തേക്ക് മാറിയെന്ന് വച്ച് ഗണേശ് രക്ഷപ്പെടില്ലെന്നും കത്തിലുണ്ടെന്ന് മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
പെരുമ്പാവൂര്‍ കോടതിയില്‍ എത്തിയപ്പോഴാണ് ബിജു രാധാകൃഷ്ണന്‍ കത്ത് പുറത്ത് വിട്ടത്. സരിതയുടെ വിവാദ കത്തിലെ 21 പേജ് മാത്രമാണ് പുറത്തുകൊടുത്തത്. ഇനി 13 പേജുകൂടി തന്റെ കൈയിലുണ്ട്. അടുത്തയാഴ്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടും. അതിനുള്ള ഏര്‍പ്പാടുകള്‍ ചെയ്തിട്ടുണ്ട്.
ചില ദൃശ്യങ്ങളടങ്ങിയ സി.ഡിയും പുറത്തുവിടും കത്തില്‍ പറയുന്നു. ശാലുവിനെതിരേയുള്ള സരിതയുടെ ആരോപണങ്ങളേയും ബിജു കത്തില്‍ ചോദ്യം ചെയ്യുന്നുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha