കുളിക്കുന്നതിനിടെ വാട്ടര്‍ ടാങ്ക് ദേഹത്തേക്ക് വീണ് യുവാവിന് ദാരുണാന്ത്യം

കുളിക്കുന്നതിനിടെ വാട്ടര്‍ ടാങ്ക് ദേഹത്ത് മറിഞ്ഞ് വീണ് യുവാവിന് ദാരുണാന്ത്യം. മലപ്പുറം കൊണ്ടോട്ടി കരുവാങ്കല്ല് വട്ടപറമ്പില്‍ ചോനാരി മുഹമ്മദ് ഫൈസല്‍ (38) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് മൂന്നുമണിയോടെയാണ് സംഭവം ഉണ്ടായത്. ഓടിട്ട വീടായതിനാല്‍ കമ്പികള്‍ കൊണ്ടുള്ള സ്റ്റാന്റിന് മുകളിലാണ് വാട്ടര്‍ ടാങ്ക് സ്ഥാപിച്ചിരുന്നത്.
പുറത്തുള്ള ഈ വാട്ടര്‍ ടാങ്കിന്റെ അടിയില്‍ ടാപ്പ് തുറന്ന് കുളിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. സ്റ്റാന്റിന്റെ കമ്പി ദ്രവിച്ച് പോയതതിനെതുടര്‍ന്നാണ് ടാങ്ക് മറിഞ്ഞ് വീണത്. യുവാവിന്റെ ദേഹത്തേക്കാണ് മറിഞ്ഞ് വീണത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
https://www.facebook.com/Malayalivartha

























