വിഴിഞ്ഞം തുറമുഖത്ത് കരയിലെത്തിയത് ഭീമന്‍ മത്സ്യം

വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്ത് കൂറ്റന്‍ മത്സ്യം എത്തി.ഏകദേശം 350 കിലോയോളം ഭാരമുള്ള അച്ചിണി സ്രാവ് 83,000 രൂപയ്ക്കാണ് ലേലത്തില്‍ പോയത്.ഈ വര്‍ഷം വിഴിഞ്ഞത്ത് പത്തോളം കൂറ്റന്‍ സ്രാവുകളാണ് എത്തിയത്.
വളരെ ശ്രമപ്പെട്ടാണ് മത്സ്യത്തൊഴിലാളികള്‍ ഇവയെ കരയ്ക്ക് എത്തിക്കുന്നത്.വിദേശ മാര്‍ക്കറ്റുകളില്‍ വന്‍ ഡിമാന്‍ഡാണ് സ്രാവിനുള്ളത്.തിരുവനന്തപുരത്ത് ഇവ ഭക്ഷണത്തിനായി എടുക്കില്ലെങ്കിലും വടക്കന്‍ ജില്ലക്കാര്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തും.
ഇവയുടെ ചിറകുകള്‍ ഉണക്കി മരുന്ന് നിര്‍മ്മാണത്തിന് ഉപയോഗിക്കുന്നുണ്ട്.നെയ്യ് മീനെണ്ണ ഗുളിക നിര്‍മ്മാണത്തിനും,പല്ലുകള്‍ ഫാന്‍സി മാലകള്‍ നിര്‍മ്മിക്കുന്നതിനും ഉപയോഗിക്കാറുണ്ടെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു.
https://www.facebook.com/Malayalivartha

























