ലോഡ്ജ് മുറിയില്‍ യുവാവ് മരിച്ച നിലയില്‍ കണ്ടെത്തി

കൊല്ലം കരുനാഗപ്പള്ളിയില്‍ യുവാവ് ലോഡ്ജ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വള്ളിക്കാവിലുള്ള ലോഡ്ജിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. ക്ലാപ്പന സ്വദേശി വിനീഷ് ആണ് മരിച്ചത്. കരുനാഗപ്പള്ളി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസമാണ് വിനീഷ് ലോഡ്ജില്‍ മുറിയെടുത്തത്.
https://www.facebook.com/Malayalivartha

























