കാഞ്ഞങ്ങാട് ഭാര്യയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച ഭര്‍ത്താവ് ജീവനൊടുക്കി

കാസര്‍ഗോഡ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച ഭര്‍ത്താവിനെ വീടിനടുത്ത് ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. കാഞ്ഞങ്ങാട് കടപ്പുറം ബാവനഗര്‍ ഇല്യാസ് നഗറിലെ ഇബ്രാഹിം ആണ് ( 62) തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇയാളുടെ വെട്ടേറ്റ് ഗുരുതരമായി പരിക്കേറ്റു ഭാര്യ മറിയത്തെ (50) മംഗലാപുരം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
വ്യാഴാഴ്ചയായിരുന്നു സംഭവം നടന്നത്. ഇബ്രാഹിം ഭാര്യ മറിയത്തെ തലയ്ക്ക് വെട്ടുകയായിരുന്നു. മറിയത്തിന്റെ നിലവിളി കേട്ട് നാട്ടുകാര്‍ ഓടിയെത്തിയപ്പോഴേക്കും ഇബ്രാഹിം രക്ഷപ്പെട്ടിരുന്നു. ചോരയില്‍ കുളിച്ച് കിടന്ന മറിയത്തെ ഉടന്‍തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇബ്രാഹിമിനായി പോലീസ് അന്വേഷണം നടത്തിയപ്പോഴാണ് വീടിനടുത്തുള്ള മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കുടുംബ പ്രശ്‌നമാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. പോലീസ് അന്വേഷണം നടത്തിവരികയാണ്.
https://www.facebook.com/Malayalivartha






















