'ആറ്റുകാലമ്മ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ടോ?'; ആറ്റുകാലമ്മയുടെ പേരില്‍ എന്തിനാണ് ഫ്‌ലക്‌സ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതെന്ന് ഹൈക്കോടതി

ആറ്റുകാല്‍ പൊങ്കാലയോടു അനുബന്ധിച്ച് തിരുവനന്തപുരം നഗരത്തില്‍ വിവിധയിടങ്ങളില്‍ ഫ്‌ലക്‌സ് ബോര്‍ഡുകള്‍ സ്ഥാപിച്ചത് ചോദ്യം ചെയ്ത് ഹൈകോടതി. ആറ്റുകാലമ്മയുടെ പേരില്‍ എന്തിനാണ് ഫ്‌ലക്‌സ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതെന്നു ഹൈക്കോടതി. ആറ്റുകാലമ്മ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ടോ എന്നും കോടതി ചോദിച്ചു. സ്‌പോണ്‍സര്‍മാരുടെ മുഖം വരാനാണ് ഫ്‌ലക്‌സ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതെന്നു വിമര്‍ശിച്ച ഹൈക്കോടതി അനധികൃതമായി സ്ഥാപിച്ച ഫ്‌ലക്‌സുകള്‍ എത്രയും വേഗം നീക്കം ചെയ്യാനും നിര്‍ദ്ദേശം നല്‍കി.
പൊതു സ്ഥലങ്ങളില്‍ അനധികൃതമായി ഫ്‌ലക്‌സ് ബോര്‍ഡ് സ്ഥാപിക്കുന്നത് ഹൈക്കോടതി നേരത്തെ തടഞ്ഞിരുന്നു. അതിനിടെയാണ് ആറ്റുകാല്‍ പൊങ്കാലയോടു അനുബന്ധിച്ച് തിരുവനന്തപുരം നഗരത്തില്‍ വിവിധയിടങ്ങളില്‍ ഫ്‌ലക്‌സ് ബോര്‍ഡുകള്‍ സ്ഥാപിച്ചത്.
ഇത് ഹൈക്കോടതിയുടെ ശ്രദ്ധയില്‍ വന്നതോടെയാണ് നീക്കം ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കിയത്. അമിക്കസ് ക്യൂറിയാണ് ഈ വിവരങ്ങള്‍ കോടതിയെ ധരിപ്പിച്ചത്. അനധികൃത ഫ്‌ലക്‌സ് ബോര്‍ഡുകളുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നതിനിടെയാണ് ആറ്റുകാലമ്മയുടെ പേരില്‍ എന്തിനാണ് ഫ്‌ലക്‌സ് സ്ഥാപിക്കുന്നതെന്ന ചോദ്യം കോടതി ഉന്നയിച്ചത്.
https://www.facebook.com/Malayalivartha


























