പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ 27കാരന്‍ പിടിയില്‍

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി പിടിയില്‍. പന്തീരാങ്കാവ് പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി കക്കോടി ചാലിത്താഴം സ്വദേശി മേലെ പുറത്ത് പറമ്പത്ത് വീട്ടില്‍ അഗിനേഷിനെ (27) ആണ് പൊലീസ് പിടികൂടിയത്. 17 വയസ് പ്രായമുള്ള പെണ്‍കുട്ടിയോട് പ്രതി ഗുരുതരമായ ലൈംഗികാതിക്രമം നടത്തുകയായിരുന്നു.
പെണ്‍കുട്ടിയുടെ അമ്മയുടെ പരാതിയില്‍ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തു. അന്വേഷണത്തിനിടെ പ്രതിയെ മെഡിക്കല്‍ കോളജ് പരിസരത്ത് വച്ച് പിടികൂടുകയായിരുന്നു. പന്തീരാങ്കാവ് പൊലീസ് സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടറുടെ നിര്‍ദേശ പ്രകാരം സബ് ഇന്‍സ്‌പെക്ടര്‍മാരായ നിതിന്‍, വിനോദ്‌സ, സിവില്‍ പൊലീസ് ഓഫിസര്‍മാരായ മനാഫ്, നീതു എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കി.
https://www.facebook.com/Malayalivartha
























