വോട്ടർപട്ടിക പരിഷ്കരണം (എസ്.ഐ.ആർ) രാജ്യവ്യാപകമായി നടപ്പാക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ ഒരുങ്ങുന്നു...

വോട്ടർപട്ടിക പരിഷ്കരണം (എസ്.ഐ.ആർ) രാജ്യവ്യാപകമായി നടപ്പാക്കാൻ് തിരഞ്ഞെടുപ്പ് കമ്മിഷൻ ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി കൂടുതൽ സംസ്ഥാനങ്ങളിൽ തീവ്ര വോട്ടർ പട്ടിക പരിഷ്കരണ നടപടികൾ ആരംഭിക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ കത്തയച്ചിട്ടുണ്ട്.
ഇതിന് വേണ്ട തയ്യാറെടുപ്പുകൾ നടത്താനായി നിർദ്ദേശിച്ചാണ് വിവിധ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഓഫീസർമാർക്ക് കത്തയച്ചത്. ഏപ്രിൽ മാസത്തോടെ വിവിധ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 22 ഇടങ്ങളിൽ പദ്ധതിയുടെ പ്രവർത്തനങ്ങൾ തുടങ്ങാനാണ് കമ്മിഷന്റെ തീരുമാനമുള്ളത്.
ഇതിനാവശ്യമായ മുൻകൂർ തയ്യാറെടുപ്പുകൾ അടിയന്തരമായി പൂർത്തിയാക്കാനായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് കമ്മിഷൻ നിർദ്ദേശം നൽകി. തിരഞ്ഞെടുപ്പ് പ്രക്രിയ കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ നടപടിയെന്നാണ് കമ്മിഷൻ അവകാശപ്പെടുന്നത്.
"
https://www.facebook.com/Malayalivartha
























