കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടികയില്‍ നിന്നും വനിതകള്‍ പുറത്ത്, എതിര്‍പ്പുമായി മഹിളാ കോണ്‍ഗ്രസ് രംഗത്ത്

കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടികയുടെ ഏകദേശ രൂപം പുറത്ത് വന്നപ്പേള്‍ പ്രമുഖ വനിതാ സ്ഥാനാര്‍ത്ഥികള്‍ പുറത്ത്. വനിതാ പ്രാധിനിത്യത്തിന് മുന്‍ഗണന നല്‍കണമെന്ന് നേതാക്കള്‍ ആവശ്യപ്പെടുമ്പോളും എല്ലാ ഗ്രൂപ്പുകളെയും സംതൃപ്തിപ്പെടുത്താനാകാതെ ഉഴലുന്ന കോണ്‍ഗ്രസ് നേതാക്കള്‍ ഒഴിവാക്കിയത് വനിതാ സ്ഥാനാര്‍ത്ഥികളെയാണ്. സ്ത്രി സംഭരണത്തിനായി ഊക്കം കൊള്ളുന്ന നേതാക്കള്‍ കാര്യത്തോട് അടുത്തപ്പോള്‍ മലക്കം മറിയുന്നതാണ് സ്ഥാനാര്‍ത്ഥി പട്ടിക പുറത്ത് വന്നപ്പോള്‍ കാണാന്‍ കഴിഞ്ഞത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടികയില്‍ നിരവധി യുവാക്കളും ഏഴ് വനിതകളും ഇടംപിടിച്ചപ്പോള്‍ മഹിളാ കോണ്‍ഗ്രസ് നേതാക്കളായ ബിന്ദു കൃഷ്ണയും ഷാനിമോള്‍ ഉസ്മാനുമാണ് സ്ഥാനാര്‍ഥിത്വം ലഭിക്കാതെ പോയ പ്രമുഖര്‍.
കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ മഹിളാ കോണ്‍ഗ്രസില്‍ അതൃപ്തി രേഖപ്പെടുത്തി. തെക്കന്‍ കേരളത്തിലടക്കം വിജയസാധ്യതയുള്ള പല സീറ്റുകളിലും അവസാനഘട്ടം വരെ വനിതകളെ പരിഗണിച്ചെങ്കിലും അന്തിമ പട്ടിക വന്നപ്പോള്‍ പുറന്തള്ളിയെന്നാണ് ആക്ഷേപം. ജയസാധ്യതയുള്ള സീററുകളില്‍ ഇഷ്ടക്കാരെ തിരുകി കയറ്റുന്നതില്‍ താല്പര്യം കാണിച്ച നേതൃത്വം വനിതകളെ തഴഞ്ഞുവെന്നാണ് മഹിളാ കോണ്‍ഗ്രസിന്റെ പരാധി. വിജയസാധ്യതയില്ലാത്ത സീറ്റുകളില്‍ സാധരണയായി ചാവേറുകളായി വനിതാ സ്ഥാനാര്‍ത്ഥികളെ ഉപയോഗിക്കുന്ന പതിവ് രീതികളില്‍ മാറ്റം ഉണ്ടാകണമെന്നാണ് മഹിളാ കോണ്‍ഗ്രസിന്റെ ആവശ്യം. മന്ത്രി പികെ ജയലക്ഷ്മിയും മറ്റ് ആറ് സ്ഥാനാര്‍ത്ഥികളും ഒഴിച്ചാല്‍ സ്ത്രീ പ്രാതിനിധ്യം നന്നേ കുറവാണ്. പത്മജ വേണുഗോപാലാണ് പട്ടികയിലിടം പിടിച്ച മറ്റൊരു പ്രമുഖ വനിത.
കൊല്ലത്ത് നടന്‍ മുകേഷിനെതിരെ ബിന്ദുകൃഷ്ണയുടെ പേര് ഉയര്‍ന്ന് വന്നിരുന്നെങ്കിലും നേതൃത്വം ഇടപെട്ട് ഒഴിവാക്കുകയായിരുന്നു. കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍ തോപ്പില്‍ രവിയുടെ മകനും ഡി.സി.സി വൈസ് പ്രസിഡന്റുമായ സൂരജ് രവിക്ക് വേണ്ടി നിലകൊണ്ടതോടെയാണ് കൊല്ലം സീറ്റില്‍ നിന്ന് ബിന്ദുകൃഷ്ണയുടെ പേര് പുറത്തായത്. അമ്പലപ്പുഴ സീറ്റ് ജെ.ഡി.യുവിന് നല്‍കിയതോടെ ഷാനിമോള്‍ ഉസ്മാനും സീറ്റില്ലാതായി.
എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ വനിതകള്‍ക്ക് നല്‍കിയ പ്രാതിനിധ്യത്തിന്റെ പകുതി പോലും കോണ്‍ഗ്രസ് നല്‍കിയില്ലെന്നാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന പരാതി. ആലപ്പുഴയിലെ അമ്പലപ്പുഴ മണ്ഡലത്തില്‍ ഷാനിമോള്‍ ഉസ്മാനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് നിര്‍ദ്ദേശം അവസാനഘട്ടം വരെ ഉയര്‍ന്ന് വന്നെങ്കിലും ഹൈക്കമാന്‍ഡ് നിര്‍ദ്ദേശം തള്ളുകയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha