എന്നെ ഡോക്ടറാക്കാനുള്ള അച്ഛന്റെ ആഗ്രഹം സാധിച്ച്‌കൊടുക്കും: ലക്ഷ്മി

ജീവിതം കഷ്ടപ്പാടുകള്‍ മാത്രം സമ്മാനിച്ച കലാഭവന്‍ മണി നന്നായി പഠിക്കാന്‍ ആഗ്രഹമുള്ള ആളായിരുന്നു . എന്നാല്‍ പഠിക്കേണ്ട പ്രായത്തില്‍ പഠനം മുന്നോട്ട് കൊണ്ടുപോകാന്‍ മണിക്കു കഴിഞ്ഞില്ല. പലപ്പോഴും വിശന്നു തലകറങ്ങി ക്ലാസില്‍ വീണു പോയിട്ടുണ്ട്. സ്‌കൂളിലെന്നും മറ്റുള്ളവര്‍ക്ക് ഒരു സഹായിയായി നിന്നത് ആഹാരത്തിനു വേണ്ടിയായിരുന്നു. നാട്ടിലും അക്കാലത്ത് മണി എല്ലാവരുടെയും സഹായിയായി നിന്നത് ഭക്ഷണത്തിനു വേണ്ടിയായിരുന്നു. കഴിക്കാന്‍ ആഹാരം കിട്ടിയിരുന്നെങ്കില്‍ ബഹുമുഖ പ്രതിഭയായ മണി പഠനത്തിലും മികച്ചു നില്‍ക്കുമായിരുന്നുവെന്ന് മണിയുടെ ഭാര്യ നിമ്മി പറയുന്നു.എനിക്കോ പഠിക്കാന്‍ കഴിഞ്ഞില്ല. എന്റെ കുട്ടിയെങ്കിലും നന്നായി പഠിക്കണം; എന്ന് മണി ഇടക്കിടെ പറയാറുണ്ടായിരുന്നു.മണിയുടെ ആ ആഗ്രഹം നിറവേറ്റാനുള്ള ശ്രമങ്ങളിലാണ് ഇപ്പോള്‍ മകള്‍ ലക്ഷ്മി.
അച്ഛന് പഠിക്കാനുള്ള സാഹചര്യം ഉണ്ടായിരുന്നില്ല. പക്ഷേ, മോളെ പഠിപ്പിക്കാനുള്ള സാഹചര്യം അച്ഛനുണ്ട്. അതുകൊണ്ട് നന്നായി പഠിക്കണമെന്ന് മണി ആഗ്രഹിച്ചിരുന്നു. മകളെ ഒരു ഡോക്ടറായിക്കാണാനാണ് മണി ആഗ്രഹിച്ചത്. മകള്‍ ഡോക്ടറായിട്ട് ചാലക്കുടിയില്‍ ഒരു ആശുപത്രി കെട്ടണമെന്നും അവിടെ പാവപ്പെട്ടവര്‍ക്ക് സൗജന്യ ചികില്‍സ കൊടുക്കണമെന്നും പാവപ്പെട്ടവരോട് കാരുണ്യമുള്ള ഡോക്ടറാകണമെന്നും മണി മകള്‍ക്ക് പറഞ്ഞു കൊടുത്തിരുന്നു.
അച്ഛനോട് ഒരുപാട് ഇഷ്ടമുള്ള ലക്ഷ്മി അച്ഛന്റെ ആഗ്രഹം നിറവേറ്റുകതന്നെ ചെയ്യുമെന്ന് മണിയുടെ ഭാര്യ നിമ്മി പറയുന്നു. മണി മരിച്ച് മൂന്നാം ദിവസം ലക്ഷ്മി പരീക്ഷക്ക് പോയത് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. അച്ഛന്റെ ആഗ്രഹം പോലെ പഠിക്കുമെന്ന് ലക്ഷ്മിയും പറയുന്നു. അച്ഛന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കണമെങ്കില്‍ അച്ഛന്റെ ആഗ്രഹം പോലെ പഠിച്ച് ഡോക്ടറാകണമെന്നാണ് ലക്ഷ്മി പറയുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha