അങ്കമാലിയില്‍ ജോസ് തെറ്റയിലിന് സീറ്റില്ല, ഒഴിവാക്കിയത് ലൈംഗിക ആരോപണങ്ങളുടെ പേരില്‍

അങ്കമാലിയില്‍ നിലവിലെ എംഎല്‍യും മുന്‍മന്ത്രിയുമായ ജോസ് തെറ്റയിലിന് സീറ്റില്ല. പകരം ബെന്നി മൂഞ്ഞേലിയെ സ്ഥാനാര്‍ത്ഥിയായി ജെഡിഎസ് നേതൃയോഗം പ്രഖ്യാപിച്ചു. അങ്കമാലി മുന്‍ നഗരസഭ അധ്യക്ഷനായിരുന്നു ബെന്നി. ജോസ് തെറ്റയില്‍ മത്സരിക്കേണ്ടതില്ലെന്ന് നേരത്തെ ജനതാദള്‍ എസ് ജില്ലാ കമ്മിറ്റി തീരുമാനിച്ചിരുന്നു.
തനിക്കെതിരെ ഉയരുന്ന വിവാദങ്ങള്‍ സ്ഥാനാര്‍ഥിത്വത്തെ ബാധിക്കില്ലെന്നും തെറ്റയില്‍ സൂചിപ്പിച്ചിരുന്നു. അങ്കമാലിയില്‍ ജോസ് തെറ്റയിലിനെ സ്ഥാനാര്‍ഥിയാക്കുന്നതിനെതിരെ വിവാദങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് വിശദീകരണവുമായി അദ്ദേഹം രംഗത്തെത്തിയത്.
ലൈംഗിക ആരോപണ വിധേയനായ ജോസ് തെറ്റയില്‍ മല്‍സരിക്കുന്നതിനെതിരെ അങ്കമാലിയില്‍ വ്യാപക പോസ്റ്റര്‍ പ്രചരണം നടന്നിരുന്നു. സേവ് എല്‍ഡിഎഫ് എന്ന പേരില്‍ അടിച്ചിട്ടുള്ള പോസ്റ്ററില്‍ ലൈംഗിക ആരോപണം നേരിട്ടയാളെ സ്ഥാനാര്‍ഥിയാക്കുന്നത് അങ്കമാലിക്ക് അപമാനമാണെന്നു പറഞ്ഞിരുന്നു.
തെറ്റയിലിനെ സ്ഥാനാര്‍ത്ഥിയാക്കുന്നതില്‍ ജില്ലാ നേതൃത്വം നേരത്തെ തന്നെ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു.
അതേസമയം മൂന്ന് സിറ്റിംഗ് എം.എല്‍.എമാരും മത്സരിക്കും. ജമീല പ്രകാശം (കോവളം), തിരുവല്ല (മാത്യൂ ടി.തോമസ്), സി.കെ.നാണു (വടകര), കെ.കൃഷ്ണന്‍ കുട്ടി(ചിറ്റൂര്‍) എന്നിവരാണ് ജെ.ഡി(എസ്)സ്ഥാനാര്‍ത്ഥികള്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha