പട്ടാപ്പകല്‍ ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു

സംശയ രോഗം മൂലം ഭര്‍ത്താവ് ഭാര്യയെ പട്ടാപ്പകല്‍ ഭാര്യയെ കുത്തിക്കൊന്നു. കോട്ടയം പള്ളിക്കത്തോട് പഞ്ചായത്ത് ഓഫീസിനു സമീപം ഇന്നെല രാവിലെ പത്തുമണിക്കായിരുന്നു സംഭവം. അരുവിക്കുഴി തോണക്കര ജോര്‍ജ് (കുട്ടിച്ചന്‍ 63) ആണ് ഭാര്യ ചെങ്ങളം വടക്കേല്‍ ലൂസിയെ (52) കുത്തിക്കൊന്നത്. കൊലപാതകത്തിനുശേഷം കത്തിയുമായി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ജോര്‍ജിനെ ബസ് സ്റ്റാന്‍ഡിന് സമീപം നാട്ടുകാര്‍ ചേര്‍ന്ന് കീഴ്‌പ്പെടുത്തി പൊലീസില്‍ ഏല്‍പ്പിച്ചു.
കുടുംബ കലഹത്തെത്തുടര്‍ന്ന് ഒരു വര്‍ഷമായി ഇരുവരും പിരിഞ്ഞ് കഴിയുകയായിരുന്നു. രണ്ടാമത്തെ മകന്‍ ജയിനിനൊപ്പം പാമ്പാടിയില്‍ വാടക വീട്ടിലായിരുന്നു ലൂസി താമസിച്ചിരുന്നത്. മൂത്തമകന്‍ ഗള്‍ഫിലും ഇളയമകള്‍ കൊല്‍ക്കത്തയിലുമാണ്.
ഗ്രാമീണ ബാങ്കിലെ സ്വര്‍ണപ്പണയം പുതുക്കിവയ്ക്കാമെന്ന് പറഞ്ഞാണ് ലൂസിയെ പള്ളിക്കത്തോട്ടിലേക്ക് വിളിച്ചുവരുത്തിയത്. ബാങ്കിന് സമീപമെത്തിയ ഉടനേ ലൂസിയെ കുത്തി വീഴ്ത്തുകയായിരുന്നു. കഴുത്തില്‍ മാരകമായ കുത്തേറ്റ ലൂസി സംഭവസ്ഥലത്ത് തന്നെ മരിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha