കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി പദത്തിനായി തര്‍ക്കങ്ങളില്ലെന്ന് വി.ഡി. സതീശന്‍

നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ നയിക്കുന്നത് വ്യക്തി കേന്ദ്രീകൃതമായ രാഷ്ട്രീയമായിരിക്കില്ലെന്നും, മുഖ്യമന്ത്രി പദത്തിനായി പാര്‍ട്ടിയില്‍ യാതൊരുവിധ മത്സരവുമില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍.
ഒരു നേതാവിനെ മാത്രം ഉയര്‍ത്തിക്കാട്ടിയല്ല കോണ്‍ഗ്രസ് ഇത്തവണ തിരഞ്ഞെടുപ്പിനെ നേരിടുന്നത്. വിജയമാണ് പാര്‍ട്ടിയുടെ ഏക ലക്ഷ്യം. തിരഞ്ഞെടുപ്പിന് ശേഷം എഐസിസിയുടെ നിശ്ചിത മാനദണ്ഡങ്ങള്‍ അനുസരിച്ചായിരിക്കും മുഖ്യമന്ത്രിയെ തീരുമാനിക്കുക. സി.പി.എമ്മിലെ പോലെ ഒരു വടംവലിയും കോണ്‍ഗ്രസില്‍ ഉണ്ടാകില്ലെന്ന് ഉറപ്പിച്ചു പറഞ്ഞ സതീശന്‍, പാര്‍ട്ടിക്കുള്ളില്‍ പൂര്‍ണ്ണമായ ജനാധിപത്യം നിലനില്‍ക്കുന്നുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.
സി.പി.എമ്മില്‍ പിണറായി വിജയനെ ചോദ്യം ചെയ്യാന്‍ ആരുമില്ലാത്ത അവസ്ഥയാണെന്ന് സതീശന്‍ കുറ്റപ്പെടുത്തി. എന്നാല്‍ കോണ്‍ഗ്രസ് മുന്നോട്ട് പോകുന്നത് കൂട്ടായ നേതൃത്വത്തിലൂടെയാണ്. കെ.സി. വേണുഗോപാലും രമേശ് ചെന്നിത്തലയുമായി കൃത്യമായ ധാരണയുണ്ട്. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ പോലും ഈ ഐക്യം പ്രതിഫലിക്കുന്നുണ്ടെന്നും, 85 സീറ്റുകളില്‍ തര്‍ക്കങ്ങളില്ലാതെ ഒറ്റപ്പേരാണ് നേതാക്കള്‍ നല്‍കിയതെന്നും അദ്ദേഹം വ്യക്തമാക്കി.
https://www.facebook.com/Malayalivartha























