Widgets Magazine
08
Oct / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സാമ്പത്തിക ശേഷിയുള്ള കുട്ടികളുമായി സൗഹൃദത്തിലാകും; തക്കം നോക്കി റൂമുകളില്‍ ലഹരി ഒളിപ്പിക്കും: പിന്നാലെ പോലീസ് പരിശോധനയും അറസ്റ്റും: കേസുകളില്ലാതെ പുറത്തിറക്കാനായി ഇടനിലക്കാരായി ലഹരിസംഘത്തില്‍പെട്ടവര്‍: സംഘാംഗമായ യുവതിയുടെ ഭർത്താവിന്റെ ആത്മഹത്യയ്ക്ക് പിന്നിൽ...


500 രൂപ മാറ്റിവെക്കാൻ പലപ്പോഴും കഴിയാറില്ല.... ഭാഗ്യക്കുറി അടിച്ചെന്നു കരുതി ഒന്നിനും ഒരുമാറ്റവുമുണ്ടാകില്ല; ജോലിക്ക് പോകും: ഭാഗ്യശാലിയുടെ പ്രതികരണം: രണ്ട് ദിനം മനഃസമാധാനം നഷ്ടപെട്ട നെട്ടൂരിലെ വീട്ടമ്മ...


അഞ്ച് ദിനം വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട്; കേരള- ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക്: മോശം കാലാവസ്ഥയ്ക്ക് സാധ്യത...


പോലീസ് സ്റ്റേഷനിൽ പരാതി കൊടുത്ത് ഇറങ്ങിയ ഉടമയ്ക്ക് മുമ്പിൽ ബൈക്കുമായി മോഷ്ടാവ്: പിന്നാലെ സംഭവിച്ചത്...


നാളെ മുതൽ വീണ്ടും മഴ ശക്തമാകുമെന്ന് മുന്നറിയിപ്പ്.. കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട് കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു...ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത...

മെഡിക്കല്‍ കോളേജില്‍ 1500 പേര്‍ക്ക് ഭക്ഷണമൊരുക്കാന്‍ കഴിയുന്ന ആധുനിക ഭക്ഷണ-പാചകശാല

09 APRIL 2016 11:10 PM IST
മലയാളി വാര്‍ത്ത.

1500 പേര്‍ക്ക് ഭക്ഷണം പാകം ചെയ്യാന്‍ കഴിയുന്ന ആധുനിക സൗകര്യങ്ങളോടുകൂടിയ ഭക്ഷണ-പാചകശാല മെഡിക്കല്‍ കോളേജില്‍ പ്രവര്‍ത്തനസജ്ജമായി. ഇതോടൊപ്പം 80 പേര്‍ക്ക് ഇരുന്ന് ഭക്ഷണം കഴിക്കാന്‍ കഴിയുന്ന ക്യാന്റീനും തയ്യാറാക്കിയിട്ടുണ്ട്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നതാണ് ഈ ക്യാന്റീന്‍. 

സമീകൃതം, രുചികരം, സുരക്ഷിതം (ക്യാന്റീന്റെ പേര്: സരസ്) എന്നിവയ്ക്ക് പ്രാധാന്യം നല്‍കി രൂപം നല്‍കിയ ഈ ക്യാന്റീന്‍ രോഗികളുടെ ആരോഗ്യത്തിനുതകുന്ന തരത്തിലുള്ള ആഹാരങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കുന്നത്. ഇതിനായി ഒരു പ്രത്യേക ഡയറ്റ് കിച്ചണുമുണ്ട്. പൊടിയരി കഞ്ഞി, ഓട്ട്‌സ്, കോണ്‍ഫ്‌ളക്‌സ്, ഗോതമ്പ് ദോശ, ഗോതമ്പ് ഉപ്പ്മാവ് എന്നിവയാണ് ഈ അടുക്കളയില്‍ ഒരുക്കുന്നത്. ഇതുകൂടാതെ ചൈനീസ്, നോര്‍ത്ത് ഇന്ത്യന്‍, സൗത്ത് ഇന്ത്യന്‍, അറബി തുടങ്ങിയ രീതിയിലുള്ളആഹാരവും ഇവിടെ ലഭ്യമാണ്. ആധുനിക മെഷീനുകളോടുകൂടിയാണ് ഈ അടുക്കള പ്രവര്‍ത്തിക്കുന്നത്. 500 കിലോഗ്രാം പച്ചക്കറികള്‍, 200 കിലോഗ്രാം മത്സ്യ മാംസങ്ങള്‍ എന്നിവ സൂക്ഷിക്കാന്‍ കഴിയുന്ന ആറോളം ഡീപ് ഫ്രീസറുകള്‍, കൈ ഉപയോഗിക്കാതെ പച്ചക്കറികളും മാംസവും മുറിക്കാന്‍ കഴിയുന്ന മെഷീനുകള്‍ എന്നിവയുണ്ട്. ആവിയില്‍ ഒരേസമയം പാചകം ചെയ്യാന്‍ കഴിയുന്ന അഞ്ച് സ്റ്റീമറുകളും വിവിധതരം ചപ്പാത്തി, പെറോട്ട എന്നിവ ഉണ്ടാക്കാനും പാശ്ചാത്യ രീതിയില്‍ പാചകം ചെയ്യാനുള്ള മെഷീനുകളും തയ്യാറാണ്.
ഡൈനിംഗ്, സര്‍വീസ്, വെയ്റ്റിംഗ്, ഡോക്‌ടേഴ്‌സ്, സ്റ്റാഫ്, സ്റ്റുഡന്‍സ് എന്നീ വിഭാഗങ്ങള്‍ക്കായി പ്രത്യേകം സ്ഥലങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. പഴയ ഹൗസ് സര്‍ജന്‍സ് ക്വാര്‍ട്ടേസിന് രൂപമാറ്റം വരുത്തിയാണ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കിന് സമീപം ഈ പാചകശാലയും ക്യാന്റീനും ഒരുക്കിയിരിക്കുന്നത്. ഈ പാചക ശാലയുടെ ഉദ്ഘാടനം ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍ നേരത്തെ നിര്‍വഹിച്ചിരുന്നു.ഹോട്ടല്‍ മാനേജ്‌മെന്റ് ബിരുദധാരികളും സ്റ്റാര്‍ ഹോട്ടലുകളില്‍ നിന്നും അനുഭവ പരിചയമുള്ളവരുമാണ് പാചകത്തിനും വിതരണത്തിനും നേതൃത്വം നല്‍കുന്നത്. ശുചീകരണത്തിന് മാത്രമായി 25 പേരാണുള്ളത്.
പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷാ യോജനയുടെ 1.5 കോടി രൂപ വിനിയോഗിച്ചാണ് ഈ സംവിധാനം ഒരുക്കിയത്. മെഡിക്കല്‍ കോളേജ് ആശുപത്രി, എസ്.എ.ടി. ആശുപത്രി എന്നിവിടങ്ങളില്‍ പ്രവേശിപ്പിക്കുന്ന രോഗികള്‍, ഇവിടത്തെ ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, പാരമെഡിക്കല്‍ മിനിസ്റ്റീരിയല്‍ ജീവനക്കാര്‍, വിദ്യാര്‍ത്ഥികള്‍, എന്നിവര്‍ക്ക് സൗകര്യപ്രദമായ സമയത്തും ന്യായ വിലയ്ക്കും ഭക്ഷണം പാചകം ചെയ്ത് നല്‍കുകയാണ് ഇതിന്റെ ലക്ഷ്യം. തെരഞ്ഞെടുത്ത ഔട്ട്‌ലറ്റുകളിലും ഓപ്പറേഷന്‍ തീയറ്റര്‍, ഒ.പി. കോംപ്ലക്‌സ് എന്നിവിടങ്ങളിലും ഭക്ഷണം വിതരണം ചെയ്യും.

രോഗികള്‍ക്ക് തുശ്ചമായ നിരക്കിലാണ് ഇവിടെ നിന്നും ഭക്ഷണം നല്‍കുന്നത്. ലോട്ടസ് ഫുഡ് പ്ലാസയ്ക്കാണ് ഈ ആധുനിക ഭക്ഷണ-പാചകശാലയുടെ നടത്തിപ്പ് ചുമതല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജോയ് ആലുക്കാസിന്റെ പുതിയ ബ്രാന്‍ഡ് അംബാസഡര്‍ സമന്താ റൂത്ത് പ്രഭു  (1 hour ago)

തിരുവനന്തപുരത്ത് പ്ലസ്ടു വിദ്യാര്‍ഥിയുടെ കഴുത്ത് ബ്ലേഡ് ഉപയോഗിച്ച് അറുത്തു  (1 hour ago)

സ്ഥിരം വെടിനിര്‍ത്തല്‍ സംബന്ധിച്ച് ഉപാധികള്‍ മുന്നോട്ടുവെച്ച് ഹമാസ്  (1 hour ago)

ജെസി കൊലക്കേസിലെ പ്രധാനപ്പെട്ട തെളിവായി മൊബൈല്‍ ഫോണ്‍ എംജി ക്യാംപസിലെ പാറക്കുളത്തില്‍ നിന്ന് കണ്ടെത്തി  (1 hour ago)

ഹിമാചലില്‍ യാത്രയ്ക്കിടെ ബസിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണു  (1 hour ago)

ഹരിയാന എഡിജിപി വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

ട്രെയിനില്‍ കുഴഞ്ഞു വീണ യുവാവിന് ആംബുലന്‍സ് സഹായം കിട്ടാതെ ദാരുണാന്ത്യം  (3 hours ago)

ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബുര്‍ഖ ധരിച്ച് ബൂത്തിലെത്തുന്നവരെ പരിശോധിക്കും  (3 hours ago)

വീട്ടമ്മയെ വിഴുങ്ങി മുതല ഭർത്താവിന്റെ മുന്നിലൂടെ കടിച്ചുവലിച്ച് നീന്തി മുതല നിലവിളിച്ച് നാട്ടുകാർ,ദാരുണാന്ത്യം  (4 hours ago)

ശ്രീശന്‍ ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ ഒരു മരുന്നും സംസ്ഥാനത്ത് വില്‍ക്കാന്‍ പാടില്ല  (4 hours ago)

ഇറാന്‍ ഒളിപ്പിച്ച ആണവക്കോട്ട തൂക്കി ഇസ്രയേല്‍ ചാരന്മാര്‍ ! ഉപഗ്രഹ ചിത്രത്തില്‍ കണ്ടത് ? പിളര്‍ത്താന്‍ US ബോംബര്‍ ഇരച്ചു  (4 hours ago)

ദൈവം ബാക്കിവച്ച തെളിവ് 40 അടി താഴ്ചയിൽ നിന്ന് മുങ്ങി എടുത്തു..!സാം ഞെട്ടി ജെസ്സി അനുഭവിച്ചതെല്ലാം ഇതിൽ  (4 hours ago)

ലൈംഗിക പീഡന കേസില്‍ നടന്‍ ഹേമന്ത് കുമാര്‍ അറസ്റ്റില്‍  (4 hours ago)

ദുല്‍ഖറിന് വാഹനം വിട്ടുകൊടുക്കുന്നത് പരിഗണിക്കണമെന്ന് കസ്റ്റംസിന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്  (5 hours ago)

"അമ്മച്ചീടെ വയറ്റിലുണ്ടാക്കാൻ രാഹുൽ പാലക്കാടെന്ന്" DYFI-യുടെ കുരു പൊട്ടി ഒലിക്കുന്നു രാഹുലിസത്തിൽ വിറയ്ക്കും  (6 hours ago)

Malayali Vartha Recommends