Widgets Magazine
07
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പരവൂര്‍ വെടിക്കെട്ടപകടം: കൊലയാളിയായത് 'സൂര്യകാന്തി'

11 APRIL 2016 05:28 AM IST
മലയാളി വാര്‍ത്ത.

More Stories...

നെയ്യാറ്റിൻകരയിൽ പത്താം ക്ലാസുകാരി കുളത്തിൽ മരിച്ച നിലയിൽ; പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു...

മുന്നറിയിപ്പുകൾ ശക്തമാക്കി കാലാവസ്ഥ കേന്ദ്രം...കനത്ത ചൂടിനും പിന്നാലെ കേരളത്തിന് ഇടിമിന്നലിന് സാധ്യത..ഇടിമിന്നൽ അപകടകാരികളാണ്..

മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയെ സന്ദർശിച്ചു...

ആറ്റുകാൽ മാലിന്യവിവാദം; മേയർക്ക് മറുപടിയുമായി മന്ത്രി ശിവൻകുട്ടി: 'കോർപ്പറേഷന് മുകളിലാണ് സർക്കാർ...

ആറ്റുകാല്‍ പൊങ്കാല മാലിന്യം നീക്കുന്ന നടപടിയില്‍ വീഴ്ച വരുത്തി..രാഷ്ട്രീയപ്പോര് മുറുകുന്നു.. കോര്‍പ്പറേഷനിലെ പത്ത് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ക്ക് സ്ഥലം മാറ്റം..

കണ്ണിന് കുളിര്‍മ്മ നല്‍കുന്നവന്‍ ആടിയത് സംഹാരതാണ്‍ഡവം. എവിടെയും വില്ലന്റെ റോള്‍ വളരെ ക്രൂരവും പൈശാചികവുമായിരിക്കും. പരവൂര്‍ അപകടത്തിലെ വില്ലന്‍ 'സൂര്യകാന്തി' എന്ന് വിളിപ്പേരുള്ള അമിട്ടാണ്.
വെടിക്കെട്ട് അപകടങ്ങളില്‍ കനത്ത ദുരന്തങ്ങളിലൊന്നായി മാറിയിട്ടുള്ള പുറ്റിങ്ങല്‍ ക്ഷേത്രവുമായി ബന്ധപ്പെട്ട സംഭവത്തില്‍ മരണം വിതച്ചത് 'സൂര്യകാന്തി' എന്ന് വിളിപ്പേരുള്ള അമിട്ട്. കണ്ണിന് കുളിര്‍മ്മ നല്‍കി സൂര്യകാന്തിപാടം ഓര്‍മ്മിപ്പിച്ച് മഞ്ഞനിറം വാരി വിതറുന്ന അമിട്ട് പക്ഷേ ഞായറാഴ്ച പുലര്‍ച്ചെ വിതച്ചത് മരണം.
വന്‍ സ്‌ഫോടനം നടക്കുന്നതിന് തൊട്ടുമുമ്പ് പടക്കങ്ങള്‍ ഓരോന്നായി പൊട്ടിയിരുന്നു. പൈപ്പിലാണ് സാധാരണഗതിയില്‍ പടക്കങ്ങള്‍ ലോഡ് ചെയ്തിരുന്നത്. പൊട്ടുമ്പോള്‍ അമിട്ടുകള്‍ ദിശമാറി പോകാതിരിക്കാനാണ് ഇങ്ങിനെ ചെയ്യുന്നത്. എന്നാല്‍ വെടിക്കെട്ട് അവസാന ഘട്ടത്തിലായിരുന്നതിനാല്‍ എല്ലാം തിടുക്കത്തിലായിരുന്നതിനാല്‍ പൈപ്പുകളില്‍ ഒന്ന് ചരിഞ്ഞുപോയിരുന്നെന്ന് സംഭവത്തില്‍ തലയില്‍ കോണ്‍ക്രീറ്റ് കഷ്ണം വന്നുവീണ് പരിക്കേറ്റ് ആശുപത്രിയിലായ ദൃക്‌സാക്ഷികളില്‍ ഒരാള്‍ പറഞ്ഞു.
തുടക്കത്തില്‍ ഒരു വലിയ പ്രകാശവും പിന്നാലെ വന്‍ സ്‌ഫോടനശബ്ദവും മാത്രമാണ് ചിലരുടെ ഓര്‍മ്മ. എന്താണ് സംഭവിച്ചതെന്ന് മനസ്സിലാക്കാന്‍ അല്‍പ്പം സമയം തന്നെ വേണ്ടിവന്നു. തൊട്ടുപിന്നാലെ അലര്‍ച്ചയും രോദനവും ആള്‍ക്കാരുടെ ഓട്ടവും സഹായത്തിന് വേണ്ടിയുള്ള നിലവിളികളും ഉണ്ടായതോടെയാണ് സംഭവിച്ച ദുരന്തത്തിന്റെ യാഥാര്‍ത്ഥ്യത്തിലേക്ക് എല്ലാവരും എത്തിയതെന്ന് മറ്റൊരാള്‍ പറയുന്നു.
ശനിയാഴ്ച രാത്രി വളരെ വൈകി തുടങ്ങിയ വെടിക്കെട്ട് ഞായറാഴ്ച പുലര്‍ച്ചെ ക്‌ളൈമാക്‌സിലേക്ക് നീങ്ങുമ്പോള്‍ അമിട്ടുകള്‍ സൂക്ഷിച്ചിരുന്ന കമ്പപ്പുരയ്ക്ക് സമീപം അമിട്ടുകള്‍ നിറച്ച് ഒരു മിനിവാന്‍ പാര്‍ക്ക് ചെയ്തിരുന്നതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. പകുതി പൊട്ടിവിരിഞ്ഞ സൂര്യകാന്തികളില്‍ ഒന്ന് ഇതിനുള്ളിലേക്ക് വീഴുകയും കമ്പപ്പുര പെട്ടെന്ന് തീപിടിച്ച് പൊട്ടിത്തകരുകയും കോണ്‍ക്രീറ്റ് എല്ലായിടത്തും ചിതറി വീഴുകയും ആയിരുന്നു.
എന്നാല്‍ കൈയ്യില്‍ കത്തിയ അമിട്ടുമായി തൊഴിലാളി കമ്പപ്പുരയിലേക്ക് ഓടിക്കയറുന്ന ദൃശ്യങ്ങളും അപകടത്തിന്റെ വീഡിയേയില്‍ ഉണ്ട്. ഇതും ദുരൂഹമാണ്.
മതിയായ ബാരിക്കേഡുകളുടെ അഭാവവും വെടിക്കെട്ട് തൊട്ടടുത്ത് കാണാന്‍ ചെറിയ സ്ഥലത്ത് ജനങ്ങള്‍ തിങ്ങിക്കൂടിയതും ദുരന്തത്തിന്റെ മുഖം കൂടുതല്‍ ഭീകരമാക്കി. വെടിക്കെട്ട് നടക്കുന്ന സ്ഥലത്തിന് തൊട്ടടുത്തായിട്ടും കമ്പപ്പുരയ്ക്ക് സമീപത്ത് നിന്നും ആള്‍ക്കാരെ നീക്കി നിര്‍ത്തുന്നതില്‍ ശ്രദ്ധ വെയ്ക്കാതിരുന്നതും കുഴപ്പമായി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെയ്യാറ്റിൻകരയിൽ പത്താം ക്ലാസുകാരി കുളത്തിൽ മരിച്ച നിലയിൽ; പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു...  (1 hour ago)

കെ എസ് യു എം ഏജന്റിക് എഐ ഹാക്കത്തോൺ: അഞ്ച് ടീമുകൾ വിജയികൾ  (1 hour ago)

നിറമില്ലാത്ത ജീവിതങ്ങളെ ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ പകര്‍ത്തി: മധുരാജിന്റെ എൻഡോസള്‍ഫാൻ ഫോട്ടോ പ്രദര്‍ശനം  (1 hour ago)

നയീം മൊഹൈമിൻ്റെ 'എ മിസ്സിംഗ് കാൻ ഓഫ് ഫിലിം' കൊച്ചി ബിനാലെയിൽ  (1 hour ago)

ബിനാലെ പ്രദർശനങ്ങൾ കാഴ്ചക്കാരന്റെ പൊതുബോധത്തെ ആഴത്തിൽ സ്വാധീനിക്കും: എം എ ബേബി  (1 hour ago)

കനത്ത ചൂടും, ഇടിമിന്നലോടുകൂടിയ മഴയും  (1 hour ago)

മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയെ സന്ദർശിച്ചു...  (1 hour ago)

കലാഭവൻ മണി - സഹജീവികൾക്കായ് ജീവിതം സമർപ്പിച്ച സർഗ്ഗപ്രതിഭ: ഡോ. പ്രമോദ് പയ്യന്നൂർ  (1 hour ago)

ഫിലഡൽഫിയയിൽ "ആശയവിനിമയ കളരി": സീന മാത്യു നയിക്കുന്ന ക്ലാസ് മാർച്ച് 15-ന്  (1 hour ago)

വേനൽ ചൂടിന് ശമനമാകുമോ? അഞ്ച് ദിവസം മഴ പെയ്യാൻ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്...  (1 hour ago)

അമേരിക്കൻ പ്രതിരോധ കവചത്തിന് കനത്ത ആഘാതം: 30 കോടി ഡോളറിന്റെ റഡാർ തകർത്തു...  (2 hours ago)

ഇനി ആക്രമിക്കില്ല  (2 hours ago)

ആറ്റുകാൽ മാലിന്യവിവാദം; മേയർക്ക് മറുപടിയുമായി മന്ത്രി ശിവൻകുട്ടി: 'കോർപ്പറേഷന് മുകളിലാണ് സർക്കാർ...  (2 hours ago)

Thiruvananthapuram-Corporation 10 ഹെൽത്ത് ഇന്‍സ്പെക്ടര്‍മാര്‍ക്ക് സ്ഥലംമാറ്റം  (2 hours ago)

മിസൈൽ ആക്രമണങ്ങൾക്കും ഖമേനിയുടെ പതനത്തിനും പിന്നിൽ 'രഹസ്യ എലീറ്റ്' ഗ്രൂപ്പുകളോ? ഡാർക്ക് വെബ് ലോകത്തെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ...  (2 hours ago)

Malayali Vartha Recommends