കുംഭമേള വൈറല്‍ പെണ്‍കുട്ടി പൊലീസിനു മുന്നില്‍ ഉടന്‍ ഹാജരാകാന്‍ സാധിക്കില്ലെന്ന് ഭര്‍ത്താവ്

കുംഭമേള വൈറല്‍ പെണ്‍കുട്ടി പൊലീസിനു മുന്നില്‍ ഉടന്‍ നേരിട്ട് ഹാജരാകാന്‍ സാധിക്കില്ലെന്നും ഭര്‍ത്താവ് ഫര്‍മാന്‍ ഖാന്‍. കുട്ടിയുടെ മാതാപിതാക്കള്‍ ഫര്‍മാനെതിരെ പരാതി നല്‍കിയിരുന്നു. പ്രായപൂര്‍ത്തിയാകാത്ത മകളെ തെറ്റിദ്ധരിപ്പിച്ചു തട്ടിക്കൊണ്ടു പോയി വിവാഹം കഴിച്ചെന്നായിരുന്നു മാതാപിതാക്കളുടെ പരാതി. മധ്യപ്രദേശിലെ മണ്ഡലേശ്വര്‍ ഡിഎസ്പിയ്ക്കാണ് പരാതി നല്‍കിയത്. ഈ പരാതിയില്‍ നേരിട്ട് ഹാജരാകാനാണ് പൊലീസ് നിര്‍ദ്ദേശം നല്‍കിയത്. പിന്നാലെയാണ് ഭാര്യ ഗര്‍ഭിണിയാണെന്നും യാത്ര ചെയ്യാന്‍ കഴിയില്ലെന്നും ഫര്‍മാന്‍ അറിയിച്ചത്. മധ്യപ്രദേശിലെ ഖര്‍ഗോണ്‍ വനിതാ എസ്‌ഐയെയാണ് ഇക്കാര്യം അറിയിച്ചത്. കേസില്‍ പെണ്‍കുട്ടിയേയും ഭര്‍ത്താവിനേയും അറസ്റ്റ് ചെയ്യുന്നത് മധ്യപ്രദേശ് ഹൈക്കോടതി മെയ് 20 വരെ തടഞ്ഞിട്ടുണ്ട്.
ഇതിനു പിന്നാലെയാണ് ഭാര്യ ഗര്‍ഭിണിയാണെന്നും യാത്ര ചെയ്യാന്‍ കഴിയില്ലെന്നും ഭര്‍ത്താവ് അറിയിച്ചത്. മധ്യപ്രദേശ് ഖര്‍ഗോണിലെ വനിത എസ്‌ഐയെയാണ് വിവരം അറിയിച്ചത്. കേസില്‍ പെണ്‍കുട്ടിയെയും ഭര്‍ത്താവ് ഫര്‍മാനെയും അറസ്റ്റ് ചെയ്യുന്നത് ഹൈക്കോടതി മേയ് 20 വരെ തടഞ്ഞിട്ടുണ്ട്.മാര്‍ച്ച് 11നു തമ്പാനൂര്‍ പൊലീസിനെ സമീപിച്ച് പെണ്‍കുട്ടി പിതാവിനെതിരെ പരാതി നല്‍കിയിരുന്നു. പിതാവ് തന്നെ ബലം പ്രയോഗിച്ച് നാട്ടിലേക്ക് കൊണ്ടുപോയി മറ്റൊരു വിവാഹത്തിനു നിര്‍ബന്ധിക്കുന്നുവെന്നായിരുന്നു പരാതി. കാമുകനൊപ്പം പോകണമെന്ന നിലപാടാണ് പെണ്‍കുട്ടി എടുത്തത്. 18 വയസും 3 മാസവുമാണ് പ്രായമെന്നു ബോധ്യപ്പെട്ടതോടെയാണ് പെണ്‍കുട്ടിയെ കാമുകനൊപ്പം പൊലീസ് വിട്ടയച്ചത്.
പിന്നാലെ മാര്‍ച്ച് 11നാണ് തിരുവനന്തപുരത്തെ പൂവാര്‍ പഞ്ചായത്തില്‍ ഇരുവരുടേയും വിവാഹം രജിസ്റ്റര്‍ ചെയ്തത്. മധ്യപ്രദേശ് സര്‍ക്കാര്‍ നല്‍കിയ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കിയാണ് വിവാഹം രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ കുട്ടിക്ക് പ്രായപൂര്‍ത്തിയായില്ലെന്ന വിവാദം പോക്‌സോ കേസിനു വഴിവച്ചതോടെ മധ്യപ്രദേശ് സര്‍ക്കാര്‍ ജനന സര്‍ട്ടിഫിക്കറ്റ് റദ്ദാക്കി. വിവാഹം കഴിച്ചയാള്‍ക്കെതിരെയാണ് പോക്‌സോ ചുമത്തി കേസെടുത്തത്.
https://www.facebook.com/Malayalivartha

























