മദ്യലഹരിയില്‍ അനന്തരവന്റെ അടിയേറ്റ് അമ്മാവന്‍ മരിച്ചു

മദ്യലഹരിയില്‍ അനന്തരവന്റെ അടിയേറ്റ് അമ്മാവന്‍ മരിച്ചു. വടകരപ്പതി ഒഴലപ്പതി കുപ്പാണ്ട കൗണ്ടന്നൂരില്‍ ശെന്തില്‍കുമാര്‍ (45) ആണ് മരിച്ചത്. സംഭവത്തില്‍ സെന്തില്‍ കുമാറിന്റെ സഹോദരിയുടെ മകന്‍ പ്രഭാകരനെ (33) കൊഴിഞ്ഞാമ്പാറ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി എട്ടുമണിയോടെയാണ് സംഭവം. ഭക്ഷണം വിളമ്പുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കമാണ് കൊലപാതകത്തില്‍ അവസാനിച്ചത്.
https://www.facebook.com/Malayalivartha

























