ഇടുക്കിയില്‍ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു

ഇടുക്കി നാരകക്കാനത്ത് ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു. കുത്താട്ടുകുളം സ്വദേശി സാറമ്മ (65), നിക്കു (6 മാസം) എന്നിവരാണ് മരിച്ചത്. മൂന്നുപേരുടെ നില അതീവ ഗുരുതരമാണ്. നാരകക്കാനത്ത് വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയവരുടെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. വിവാഹ ചടങ്ങുകള്‍ക്കു ശേഷം സമീപത്തുള്ള വ്യൂ പോയിന്റില്‍പോയി തിരികെ വരുമ്പോഴായിരുന്നു അപകടം.
200 അടിയോളം താഴ്ചയിലേക്ക് ജീപ്പ് മറിഞ്ഞു. 12 പേരോളമാണ് ജീപ്പില്‍ ഉണ്ടായിരുന്നത്. നാട്ടുകാര്‍ ചേര്‍ന്ന് ഇവരെ ഇടുക്കി മെഡിക്കല്‍ കോളേജില്‍ എത്തിച്ചു. വിദഗ്ധ ചികിത്സയ്ക്കായി തൊടുപുഴയിലേക്ക് കൊണ്ടുപോകും. ഡബിള്‍ കട്ടിങ്, കൂത്താട്ടുകുളം സ്വദേശികളായ ജോളി, സാലു, എല്‍ദോസ്, ജൂലിയറ്റ്, സാജന്‍, ജ്യോതിഷ്, ജോമല്‍, നിഹാര, ചിന്നു, എല്‍ദോസ് എന്നിവര്‍ക്കാണ് പരുക്കേറ്റത്.
https://www.facebook.com/Malayalivartha

























