പശ്ചിമേഷ്യ വീണ്ടും യുദ്ധത്തിലേക്ക്... ഇറാന്‍റെ ചരക്കുകപ്പൽ അമേരിക്കൻ സൈന്യം ആക്രമിച്ചതോടെയാണ് മേഖലയിൽ സംഘർഷം, യുദ്ധത്തിന് തയ്യാറെന്ന് ഇറാൻ; ഹോർമുസിൽ ശത്രുക്കളെ തടയാൻ പുതിയ നിയമനിർമ്മാണത്തിന് നീക്കം

പശ്ചിമേഷ്യ വീണ്ടും യുദ്ധത്തിലേക്ക്. ഹോർമുസ് കടലിടുക്ക് കടക്കാൻ ശ്രമിച്ച ഇറാന്റെ ചരക്കുകപ്പൽ അമേരിക്കൻ സൈന്യം ആക്രമിച്ചതോടെയാണ് മേഖലയിൽ സംഘർഷ സാഹചര്യം മൂർച്ഛിച്ചത്. വെടിനിർത്തൽ കരാർ ലംഘിച്ച അമേരിക്കയ്ക്ക് ശക്തമായ തിരിച്ചടി നൽകുമെന്ന് പ്രഖ്യാപിച്ച ഇറാൻ, യുദ്ധത്തിന് സജ്ജമാണെന്ന് വ്യക്തമാക്കി.
ഹോർമുസ് കടലിടുക്കിലൂടെ നീങ്ങിയ ഇറാന്റെ ചരക്കുകപ്പലിന്റെ എൻജിൻ റൂം തകർത്ത യുഎസ് സൈന്യം കപ്പൽ കസ്റ്റഡിയിലെടുത്തു. കപ്പലിൽ വിശദമായ പരിശോധന നടത്തുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രതികരിച്ചു. ഇറാന്റെ തുറമുഖങ്ങൾ ലക്ഷ്യമാക്കി യുഎസ് പടക്കപ്പലുകൾ കടലിൽ നിലയുറപ്പിച്ചിരിക്കുകയാണ്. അമേരിക്കയുടേത് വെിനിർത്തൽ കരാർ ലംഘനമാണെന്ന് ആരോപിച്ച ഇറാൻ, സമാധാന ചർച്ചകളിൽ നിന്ന് പിന്മാറുന്നതായി പ്രഖ്യാപിച്ചു.
അതേസമയം ഹോർമുസ് കടലിടുക്കിൽ യുഎസ് ഏർപ്പെടുത്തിയ ഉപരോധം മറികടക്കാൻ ശ്രമിച്ച ഇറാനിയൻ പതാകയേന്തിയ കപ്പൽ തടഞ്ഞെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ‘‘യുഎസ് നാവിക കപ്പലായ യുഎസ്എസ് സ്പ്രൂൺസ്, ടൗസ്ക എന്ന കപ്പലിനെ തടഞ്ഞു. ആദ്യം അവർക്ക് മുന്നറിയിപ്പ് നൽകി. എന്നാൽ ഇറാനിയൻ സംഘം അത് കേൾക്കാൻ തയാറായില്ല. പിന്നാലെ ഞങ്ങളുടെ നാവിക കപ്പൽ അവരുടെ കപ്പൽ തടഞ്ഞു. കപ്പലിന്റെ പൂർണ അവകാശം ഞങ്ങൾക്കാണ്. അതിൽ എന്താണ് എന്ന് പരിശോധിക്കുകയാണ്’’– ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു. സംഭവത്തിൽ ഇറാൻ ഇതുവരെയും പ്രതികരിച്ചിട്ടില്ല.
ഇറാനുമായുള്ള യുദ്ധം അവസാനിച്ചിട്ടില്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. തന്റെ രാജ്യവും യുഎസും ക്രൂരതയ്ക്കെതിരെയുള്ള പോരാട്ടത്തിലാണെന്ന് ഇറാനെ ലക്ഷ്യമിട്ട് നെതന്യാഹു പറഞ്ഞു. ‘‘ലോകത്തെ ഭീകരതയിലാഴ്ത്തുന്ന, നമ്മുടെ നാശം ആഗ്രഹിക്കുന്ന, യുഎസിനെ തകർക്കാൻ ശ്രമിക്കുന്ന, പാശ്ചാത്യ നാഗരികതയെ തകർക്കാൻ ശ്രമിക്കുന്ന ഇറാൻ എന്ന വലിയ ഏകാധിപത്യത്തിനെതിരെ യുഎസുമായി ചേർന്ന് ഞങ്ങൾ പോരാടുകയാണ്. നമ്മൾ വലിയ നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. ഇത് അവസാനിച്ചിട്ടില്ല. ഏത് നിമിഷവും നമുക്ക് പുതിയ മുന്നേറ്റങ്ങൾ ഉണ്ടാകാം’’– നെതന്യാഹു പറഞ്ഞു.
ഹോർമുസ് കടലിടുക്കിൽ കർശന നിയന്ത്രണം ഏർപ്പെടുത്താൻ ഇറാൻ നിയമനിർമ്മാണത്തിന് ഒരുങ്ങുകയാണ്. ഇതിനായി ഇറാൻ പാർലമെന്റ് പ്രത്യേക ബിൽ തയ്യാറാക്കിയതായാണ് സൂചന. പുതിയ നിയമം നടപ്പിലായാൽ ഇസ്രായേൽ കപ്പലുകൾക്ക് ഹോർമുസ് കടലിടുക്കിലൂടെയുള്ള പ്രവേശനം പൂർണ്ണമായും നിരോധിക്കും. ശത്രുരാജ്യങ്ങളുടെ കപ്പലുകൾക്ക് കടലിടുക്ക് കടക്കാൻ ഇറാന്റെ ദേശീയ സുരക്ഷാ കൗൺസിലിന്റെ പ്രത്യേക അനുമതി നിർബന്ധമാക്കും. ഇറാനെ ആക്രമിച്ച രാജ്യങ്ങളിൽ നിന്ന് അർഹമായ നഷ്ടപരിഹാരം ലഭിക്കുന്നത് വരെ അവരുടെ കപ്പലുകൾ കടത്തിവിടില്ല.
സംഘർഷം ലഘൂകരിക്കാനായി പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫ് ഇറാൻ പ്രസിഡന്റുമായി ഫോണിൽ സംസാരിച്ചു. മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാൻ 'വിശ്വസ്തനായ മധ്യസ്ഥൻ' ആയി പാകിസ്ഥാൻ പ്രവർത്തിക്കുമെന്ന് അദ്ദേഹം ഉറപ്പ് നൽകി. ചർച്ചകളിലൂടെ പ്രശ്നം പരിഹരിക്കണമെന്നാണ് പാകിസ്ഥാന്റെ നിലപാട്. ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട ഇന്ധന പാതയായ ഹോർമുസ് കടലിടുക്കിലെ സംഘർഷം ആഗോള സമ്പദ്‌വ്യവസ്ഥയെ ബാധിക്കുമെന്ന ഭീതി ശക്തമാണ്. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുതിച്ചുയരാനും ചരക്ക് ഗതാഗതം തടസ്സപ്പെടാനും ഇത് കാരണമാകും. യുദ്ധം പുനരാരംഭിച്ചാൽ അത് ആഗോള വിപണികളെ കടുത്ത പ്രതിസന്ധിയിലേക്ക് തള്ളിവിടുമെന്ന് സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
നാവിക ഉപരോധം നീക്കാതെ അമേരിക്കയുമായി ചർച്ചയില്ലെന്ന നിലപാടിലാണ് ഇറാൻ. തന്‍റെ പ്രതിനിധികൾ ഇറാനുമായുള്ള അടുത്ത ഘട്ട ചർച്ചയ്ക്കായി പാകിസ്ഥാനിലേക്ക് പോയെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്‍റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് ഇറാനിലെ തസ്‌നിം ഏജൻസിയുടെ റിപ്പോർട്ട് . ചർച്ചയ്ക്ക് സംഘത്തെ അയക്കില്ലെന്ന നിലപാടിലാണ് ഇറാൻ. അതേസമയം മധ്യസ്ഥ ശ്രമവുമായി പാകിസ്ഥാൻ രംഗത്തെത്തി. പാക് വിദേശകാര്യമന്ത്രി ഇറാൻ വിദേശകാര്യ മന്ത്രിയെ വിളിച്ചു. ഇറാൻ കപ്പലുകൾക്ക് അമേരിക്ക ഏർപ്പെടുത്തിയ നാവിക ഉപരോധം വെടിനിർത്തൽ ലംഘനവും യുദ്ധക്കുറ്റവും ആണെന്ന് ഇറാൻ വ്യക്തമാക്കി. ആണവ സാദ്ധ്യതകൾ ഇറാന്‍റെ അടിസ്ഥാന അവകാശമാണെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ വ്യക്തമാക്കി. തടയാൻ ആർക്കും അവകാശമില്ലെന്നും അദ്ദേഹം പറഞ്ഞു. അന്തിമ ചർച്ചയിൽ നിന്ന് വളരെ അകലെയാണെന്ന് ഇറാൻ പാർലമെന്ററി സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫും പ്രതികരിച്ചു.
ഇന്ന് യുഎസ് പ്രതിനിധികൾ പാകിസ്ഥാനിൽ എത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് സ്ഥിരീകരിച്ചത് ട്രൂത്ത് സോഷ്യലിലൂടെയാണ്. ഇറാന് ഇത് അവസാന അവസരമാണെന്നും കരാറിൽ എത്തിയില്ലെങ്കിൽ ആക്രമിക്കുമെന്നും ട്രംപ് ഭീഷണി മുഴക്കി. ഊർജനിലയങ്ങളും പാലങ്ങളും ഉൾപ്പെടെ എല്ലാം തകർക്കും എന്നാണ് ഭീഷണി. ഇനി നല്ല പിള്ള ചമയാനില്ലെന്നും വെടിനിർത്തൽ കരാർ ലംഘിച്ചത് ഇറാൻ ആണെന്നും ട്രംപ് പറഞ്ഞു. ഹോർമുസ് കടലിടുക്കിൽ ഇന്നലെ ഇറാൻ വെടിയുതിർത്തതിനെയും ട്രംപ് വിമർശിച്ചു. വെടിനിർത്തൽ കരാറിന്റെ പൂർണമായ ലംഘനമാണിത്. ഒരു ഫ്രഞ്ച് കപ്പലിനെയും യുകെയിൽ നിന്നുള്ള ഒരു ചരക്കു കപ്പലിനെയും ലക്ഷ്യം വച്ചായിരുന്നു ആക്രമണമെന്നും ട്രംപ് ആരോപിച്ചു.
ഹോർമുസ് കടലിടുക്ക് അടച്ചുപൂട്ടുകയാണെന്ന് ഇറാൻ അടുത്തിടെ പ്രഖ്യാപിച്ചത് വിചിത്രമാണ്. കാരണം യുഎസ് ഇതിനകം അത് അടച്ചുപൂട്ടിയിരിക്കുകയാണ്. ഹോർമുസ് അടച്ചതിലൂടെ ഒരു ദിവസം 500 മില്യൺ ഡോളർ നഷ്ടം വരുന്നത് ഇറാന് തന്നെയാണെന്നും യുണൈറ്റഡ് സ്റ്റേറ്റ്സിന് ഒന്നും നഷ്ടപ്പെടാനില്ലെന്നും ട്രംപ് പറഞ്ഞു. നിരവധി കപ്പലുകൾ ഇപ്പോൾ ടെക്സസ്, ലൂസിയാന, അലാസ്ക എന്നിവിടങ്ങളിലേക്ക് വരുന്നുണ്ട്. തന്‍റെ പ്രതിനിധികൾ പാകിസ്ഥാനിലെ ഇസ്ലാമാബാദിലേക്ക് പോവുകയാണ്. ചർച്ചകൾക്കായി അവർ നാളെ അവിടെ ഉണ്ടാകും. അന്തിമ കരാറിൽ എത്തിയില്ലെങ്കിൽ എല്ലാം തച്ചുതകർക്കുമെന്നും ട്രംപ് ഭീഷണി മുഴക്കി.
ഹോർമുസ് കടലിടുക്ക് കടക്കാൻ ശ്രമിച്ച ഇറാൻ്റെ ചരക്ക് കപ്പൽ അമേരിക്ക ആക്രമിച്ചു. എഞ്ചിൻ റൂം ആക്രമിച്ച് തകർത്ത ശേഷം ഈ കപ്പൽ യു എസ് സൈന്യം കസ്റ്റഡിയിലെടുത്തു. അമേരിക്കയുടേത് വെടിനിർത്തൽ കരാറിൻ്റെ ലംഘനമെന്ന് പ്രതികരിച്ച ഇറാൻ തിരിച്ചടിക്കുമെന്നും പറഞ്ഞു. ഇതോടെ പശ്ചിമേഷ്യ വീണ്ടും യുദ്ധത്തിലേക്ക് പോകുമെന്ന ഭീതി ഉയർന്നു.
ഇതോടെ മേഖലയിൽ ഉടൻ സമാധാനം ഉണ്ടാകുമെന്ന പ്രതീക്ഷയും നശിച്ചു. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുതിച്ചുയരുമെന്ന ആശങ്കയും ശക്തമാണ്. ചരക്ക് ഗതാഗതത്തെയും യുദ്ധം സാരമായി ബാധിക്കും. ഇത് ആഗോള വിപണികളെ കൂടുതൽ പ്രതിസന്ധിയിലേക്ക് നയിക്കുമെന്നാണ് കരുതുന്നത്.
ഇറാനിലെ തുറമുഖങ്ങൾക്ക് നേരെ ആക്രമണത്തിന് തയ്യാറെടുത്ത് കടലിൽ യു എസ് സൈന്യം നിലയുറപ്പിച്ചിട്ടുണ്ട്. ഇതിനിടെയാണ് ഹോർമുസ് കടലിടുക്കിൽ ഇറാൻ നിരീക്ഷണം ശക്തമാക്കിയത്. കസ്റ്റഡിയിലുള്ള കപ്പലിൽ വിശദമായ പരിശോധന നടത്തുമെന്നാണ് യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് പ്രതികരിച്ചിരിക്കുന്നത്. ഇതിനിടെ സമാധാന ചർച്ചയ്ക്ക് ഇല്ലെന്ന് ഇറാൻ നിലപാടെടുത്തതായി ഇറാനിലെ ഔദ്യോഗിക മാധ്യമം റിപ്പോർട്ട് ചെയ്യുന്നുണ്ട്.
അതേസമയം ഇറാനുമായുള്ള അടുത്ത ഘട്ട ചർച്ചയ്ക്കായി നാളെ യുഎസ് പ്രതിനിധികൾ പാകിസ്ഥാനിൽ എത്തുമെന്ന് സ്ഥിരീകരിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാന് ഇത് അവസാന അവസരമാണെന്നും കരാറിൽ എത്തിയില്ലെങ്കിൽ ആക്രമിക്കുമെന്നും ട്രംപ് ഭീഷണി മുഴക്കി. ഊർജനിലയങ്ങളും പാലങ്ങളും ഉൾപ്പെടെ തകർക്കും എന്നാണ് ഭീഷണി. ഇനി നല്ല പിള്ള ചമയാനില്ല എന്നാണ് ട്രംപ് ട്രൂത്ത് സോഷ്യലിൽ വ്യക്തമാക്കിയത്. വെടിനിർത്തൽ കരാർ ലംഘിച്ചത് ഇറാൻ ആണെന്നും ട്രംപ് ആരോപിച്ചു. അതേസമയം പാകിസ്ഥാനിലെ ചർച്ച സംബന്ധിച്ച് ഇറാൻ ഇതുവരെ പ്രതികരിച്ചിട്ടില്ല.
ഹോർമുസ് കടലിടുക്കിൽ ഇന്നലെ ഇറാൻ വെടിയുതിർത്തതിനെയും ട്രംപ് വിമർശിച്ചു. വെടിനിർത്തൽ കരാറിന്റെ പൂർണമായ ലംഘനമാണിത്. ഒരു ഫ്രഞ്ച് കപ്പലിനെയും യുകെയിൽ നിന്നുള്ള ഒരു ചരക്കു കപ്പലിനെയും ലക്ഷ്യം വച്ചായിരുന്നു ആക്രമണമെന്നും ട്രംപ് ആരോപിച്ചു. തന്‍റെ പ്രതിനിധികൾ പാകിസ്ഥാനിലെ ഇസ്ലാമാബാദിലേക്ക് പോവുകയാണ്. ചർച്ചകൾക്കായി അവർ നാളെ അവിടെ ഉണ്ടാകും. ഹോർമുസ് കടലിടുക്ക് അടച്ചുപൂട്ടുകയാണെന്ന് ഇറാൻ അടുത്തിടെ പ്രഖ്യാപിച്ചത് വിചിത്രമാണ്. കാരണം യുഎസ് ഇതിനകം അത് അടച്ചുപൂട്ടിയിരിക്കുകയാണ്. ഹോർമുസ് അടച്ചതിലൂടെ ഒരു ദിവസം 500 മില്യൺ ഡോളർ നഷ്ടം വരുന്നത് ഇറാന് തന്നെയാണെന്നും യുണൈറ്റഡ് സ്റ്റേറ്റ്സിന് ഒന്നും നഷ്ടപ്പെടാനില്ലെന്നും ട്രംപ് പറഞ്ഞു. നിരവധി കപ്പലുകൾ ഇപ്പോൾ ടെക്സസ്, ലൂസിയാന, അലാസ്ക എന്നിവിടങ്ങളിലേക്ക് വരുന്നുണ്ട്. കരാറിൽ എത്തിയില്ലെങ്കിൽ ഇറാനിലെ എല്ലാ ഊർജനിലയങ്ങളും എല്ലാ പാലങ്ങളും തകർക്കുമെന്നും യുഎസ് പ്രസിഡന്‍റ് ഭീഷണി മുഴക്കി.
സമ്പുഷ്ടീകരിച്ച യുറേനിയം യുഎസിന് കൈമാറില്ലെന്ന് ഇറാൻ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി ആവർത്തിച്ചു. ഹോർമുസിൽ ഇറാന്‍റെ കപ്പലുകൾക്കുള്ള നാവിക ഉപരോധം അമേരിക്ക തുടർന്നതോടെയാണ് തുറന്ന ഹോർമുസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചത്. ഹോർമുസ് കടലിടുക്കിൻ്റെ നിയന്ത്രണം വീണ്ടും സായുധ സേന പൂർണമായും ഏറ്റെടുത്തതായും മേഖലയിലേക്ക് പ്രവേശിക്കുന്ന കപ്പലുകളെ ശത്രുപക്ഷത്തുള്ളവരായി കണക്കാക്കി ആക്രമിക്കുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
അതേസമയം ഇറാൻ സർക്കാരിന് വേണ്ടി ആയുധ ഇടപാട് നടത്തിയതിന് യുഎസിൽ സ്ഥിരതാമസമാക്കിയ ഇറാൻ പൗരയെ അറസ്റ്റ് ചെയ്തു. ലൊസാഞ്ചലസിലെ വിമാനത്താവളത്തിൽ നിന്നാണ് 44 കാരിയായ ഷമീം മാഫിയെ അറസ്റ്റ് ചെയ്തത്. ഇവർ നടത്തിയ ഇടപാടിൽ സായുധ ഡ്രോണുകൾ, ബോംബ് ഫ്യൂസുകൾ, സുഡാനിലെ ആഭ്യന്തര യുദ്ധത്തിലേക്ക് അയക്കേണ്ട സ്ഫോടകവസ്തുക്കൾ എന്നിവ ഉൾപ്പെടുന്നെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. നിയമപരമായ അനുമതിയില്ലാതെ ആയുധ ഇടപാടുകൾ നടത്തിയെന്ന കുറ്റം ചുമത്തിയാണ് മാഫിയെ അറസ്റ്റ് ചെയ്തത്.
2025ൽ ഒമാൻ ആസ്ഥാനമായുള്ള ‘അറ്റ്ലസ് ഇന്റർനാഷനൽ ബിസിനസ്’ എന്ന വ്യാജ കമ്പനി ഉപയോഗിച്ച് ഇവർ ഇടപാടുകൾ നടത്തിയതായും ആരോപണമുണ്ട്. ഇറാന്റെ സൈനികോപകരണമായ മോഹജർ–6 സായുധ ഡ്രോണുകൾക്കായി 70 ദശലക്ഷം ഡോളർ കരാർ ഉണ്ടാക്കിയെന്നും, 2023 മുതൽ സുഡാന്റെ പ്രതിരോധ മന്ത്രാലയത്തിലേക്ക് 55,000 ബോംബ് ഫ്യൂസുകൾ എത്തിച്ചതായും ആരോപിക്കപ്പെടുന്നു. ഇത്തരം ആയുധ ഇടപാടുകൾക്ക് മേൽനോട്ടം വഹിക്കാൻ ഷമീമിന് നിയമപരമായ അനുമതി ഇല്ലെന്നാണ് കണ്ടെത്തൽ. 2022 ഡിസംബർ മുതൽ 2025 ജൂൺ വരെയുള്ള കാലയളവിൽ ഇറാന്റെ ഇന്റലിജൻസ് ആൻഡ് സെക്യൂരിറ്റി മന്ത്രാലയവുമായി മാഫി നേരിട്ട് ബന്ധപ്പെട്ടിരുന്നത് സാധൂകരിക്കുന്ന ഫോൺ രേഖകളുണ്ടെന്നും കോടതി കണ്ടെത്തി.
2013ൽ ഇറാനിൽ നിന്നെത്തിയ മാഫിക്ക് 2016-ൽ യുഎസിൽ സ്ഥിരതാമസാനുമതി ലഭിച്ചു. ഇറാനിയൻ ഭരണകൂടത്തിനു വേണ്ടി യുഎസിൽ ഇത്തരം പ്രവർത്തനങ്ങൾ ചെയ്യാൻ തന്നോട് ഇറാൻ ആവശ്യപ്പെട്ടിട്ടില്ലെന്ന് ചോദ്യം ചെയ്യലിൽ മാഫി പറഞ്ഞു. 2020-ൽ ഇറാനിയൻ അധികൃതർ മാഫിക്ക് പിതാവിൽ നിന്ന് ലഭിച്ച സ്വത്തുക്കള്‍ കണ്ടുകെട്ടി. ഇതിനു ശേഷം, ഇറാനിലെ രഹസ്യാന്വേഷണ മന്ത്രാലയം അവരോട് യുഎസിൽ ഒരു ബിസിനസ് ആരംഭിക്കാൻ ആവശ്യപ്പെട്ടതായി പ്രോസിക്യൂട്ടർമാർ ആരോപിച്ചു. ഇറാന് പുറത്ത് നിന്ന് പ്രവർത്തിക്കുന്നതു കൊണ്ട് തനിക്ക് കൂടുതൽ വിലയുണ്ടെന്ന് മാഫി പറഞ്ഞതായും റിപ്പോർട്ടുകളുണ്ട്.
ആണവ, ബഹിരാകാശ പദ്ധതികളുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്ന സർക്കാർ ഉദ്യോഗസ്ഥരുടെ മരണങ്ങളെയും തിരോധാനങ്ങളെയും കുറിച്ച് അന്വേഷിക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് എഫ്ബിഐക്ക് നിർദ്ദേശം നൽകി. ഈ സംഭവങ്ങൾക്ക് പിന്നിൽ അജ്ഞാത പറക്കും തളികകൾ (യുഎഫ്ഒ) ആണോ എന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ രാജ്യത്ത് ശക്തമായ പശ്ചാത്തലത്തിലാണിത്.
ആയത്തുല്ല ഖമനയിയുടെ സംസ്കാരം എന്ന്? നേതാക്കളെ ലക്ഷ്യമിടാം, ഇറാനു മുന്നിൽ തടസ്സങ്ങൾ നിരവധി
2026 ഏപ്രിൽ 18ന് വൈറ്റ് ഹൗസിൽ വച്ചാണ് ട്രംപ് ഇക്കാര്യത്തിൽ നിർദേശം നല്‍കിയതെന്ന് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. ഇറാനുമായുള്ള യുദ്ധം പ്രതിസന്ധിയിലായിരിക്കുന്ന ഘട്ടത്തിൽ കൂടിയാണ് ട്രംപിന്റെ നീക്കം. എല്ലാ ഏജൻസികളുമായും എഫ്ബിഐയുമായും സഹകരിച്ച് ഈ കേസുകളെ സമഗ്രമായി പരിശോധിക്കുമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കാരലിൻ ലീവിറ്റ് അറിയിച്ചു.
അമിത മദ്യപാനം; ലോഗിൻ പരാജയപ്പെട്ടതോടെ പരിഭ്രാന്തി: കാഷ് പട്ടേൽ ജോലി പോകുമെന്ന ഭീതിയിൽ?
വിഷയം ഗൗരവകരമാണെന്ന് ട്രംപും വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. ഇതെല്ലാം യാദൃച്ഛികമായ സംഭവങ്ങളായി കരുതാനാണ് തനിക്ക് ഇഷ്ടം. പക്ഷേ മരിച്ചവരിൽ ചിലർ വളരെ പ്രധാനപ്പെട്ട വ്യക്തികളായിരുന്നു. അതിനാൽ ഇക്കാര്യം പരിശോധിക്കാൻ പോവുകയാണെന്നും ട്രംപ് പറഞ്ഞു. നാസയുടെ ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറി, ലോസ് അലാമോസ് നാഷനൽ ലബോറട്ടറി തുടങ്ങിയ തന്ത്രപ്രധാന കേന്ദ്രങ്ങളിൽ ജോലി ചെയ്തിരുന്ന പത്തോളം പേരാണ് കഴിഞ്ഞ മൂന്ന് വർഷത്തിനിടെ മരിക്കുകയോ കാണാതാവുകയോ ചെയ്തത്.
∙ കാണാതായവരിൽ മേജർ ജനറലും
യുഎസ് എയർഫോഴ്‌സിലെ വിരമിച്ച മേജർ ജനറലായ വില്യം നീൽ മക്കസ്‌ലാൻഡിന്റെ തിരോധാനമാണ് ചർച്ചകൾക്ക് വേഗം കൂട്ടിയത്. 68 കാരനായ ഇദ്ദേഹത്തെ ഫെബ്രുവരി അവസാനം മുതൽ അൽബുക്കർക്കിയിലെ വീട്ടിൽ നിന്നു കാണാതാകുകയായിരുന്നു. വാച്ച്, മൊബൈൽ ഫോൺ, കണ്ണട എന്നിവയെല്ലാം വീട്ടിൽ വച്ചാണ് അദ്ദേഹം പോയത്. വ്യോമസേനയുടെ കോടിക്കണക്കിന് ഡോളറിന്റെ സാങ്കേതിക പദ്ധതികൾക്ക് നേതൃത്വം നൽകിയ വ്യക്തിയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ തിരോധാനം യുഎഫ്ഒ ഗവേഷണങ്ങളുമായി ബന്ധപ്പെട്ടതാണെന്ന് സമൂഹമാധ്യമങ്ങളിൽ വാദമുയരുന്നുണ്ട്.
സ്റ്റീവൻ ഗാർഷ്യ (48): നാഷനൽ ന്യൂക്ലിയർ സെക്യൂരിറ്റി അഡ്മിനിസ്ട്രേഷനിൽ ജോലി ചെയ്തിരുന്ന ഇദ്ദേഹത്തെ കഴിഞ്ഞ ഓഗസ്റ്റ് മുതൽ കാണാതായി. മെലീസ കാസിയാസ് (53), ആന്തണി ചാവേസ് (78): ലോസ് അലാമോസിലെ മുൻ ജീവനക്കാരായ ഇവരെ കഴിഞ്ഞ വർഷം മുതൽ കാണാതായി. മോണിക്ക റെസ (60): നാസയിലെ എയ്‌റോസ്‌പേസ് എൻജിനീയറായ ഇവരെ 2025 ജൂണിൽ ലോസ് ഏഞ്ചൽസിൽ വച്ച് കാണാതായി. നുനോ ലുറീറോ: എംഐടിയിലെ ഫ്യൂഷൻ ഫിസിക്‌സ് പ്രൊഫസറായ ഇദ്ദേഹം വെടിയേറ്റാണ് മരിച്ചത്. കാൾ ഗ്രിൽമെയർ: കാൽടെക് ജ്യോതിശാസ്ത്രജ്ഞനായ ഇദ്ദേഹത്തെയും വെടിവച്ചു കൊന്ന നിലയിൽ കണ്ടെത്തുകയായിരുന്നു.
അഭ്യൂഹങ്ങൾ പരക്കുന്നുണ്ടെങ്കിലും ഈ കേസുകൾ തമ്മിൽ പരസ്പര ബന്ധമുണ്ടെന്നതിന് നിലവിൽ തെളിവുകളൊന്നുമില്ലെന്ന് സുരക്ഷാ വിദഗ്ധർ പറയുന്നു. വ്യത്യസ്ത വർഷങ്ങളിൽ, വ്യത്യസ്ത സ്ഥലങ്ങളിൽ നടന്ന സംഭവങ്ങളാണിവ. സാധാരണ കാരണങ്ങളാലുള്ള മരണങ്ങളെ മറ്റു രീതിയിൽ ബന്ധിപ്പിക്കേണ്ടതില്ലെന്നും ഒരു വിഭാഗം ഉദ്യോഗസ്ഥർ പറയുന്നു.
"https://www.facebook.com/Malayalivartha
























