ജമ്മു കശ്മീരിലെ ഉധംപൂർ ജില്ലയിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 15 മരണം.... നിരവധി പേർക്ക് പരുക്ക്

ജമ്മു കശ്മീരിലെ ഉധംപൂർ ജില്ലയിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 15 പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. രാവിലെ 10 മണിയോടെയാണ് അപകടം സംഭവിച്ചത്.
പരിക്കേറ്റ യാത്രക്കാരിൽ ചിലരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകളുള്ളത്. അപകടത്തിൽ ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള ദുഃഖം രേഖപ്പെടുത്തി. പരിക്കേറ്റവർക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാനായി കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് നിർദേശം നൽകുകയും ചെയ്തു.
"
https://www.facebook.com/Malayalivartha
























