Widgets Magazine 

01
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നിശ്ശബ്ദ ദുരന്തമായി 'ലാൻഡ് സബ്സിഡൻസ്'; കര വിഴുങ്ങാൻ കടൽ മാത്രമല്ല, ഭൂമിയും താഴേക്ക്; 8 കോടി മനുഷ്യർ ഭീതിയിൽ...


സഹോദരങ്ങളായ കുട്ടികൾ വെള്ളത്തൊട്ടിയിൽ വീണു മരിച്ച സംഭവം..കൊലപ്പെടുത്തിയത് താനാണെന്ന് മാതാവ് നിവേദ്യ..കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യം എന്താണ്..?


തിരുവനന്തപുരത്ത് കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണം... അക്രമികൾ ആരാണെങ്കിലും ശക്തമായ നടപടിയുണ്ടാകുമെന്ന് ചെന്നിത്തല.. പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് കോൺഗ്രസ്..


വൻ മയക്കുമരുന്ന് വേട്ട..ഇറാൻ പായ്ക്കപ്പലിൽ നിന്ന് അന്താരാഷ്ട്ര വിപണിയിൽ 3000 കോടിയിലധികം രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടികൂടി..


സംസ്ഥാന പൊലീസ് മേധാവിക്ക് നഗരസഭ 15,030 പിഴ ചുമത്തി തിരുവനന്തപുരം നഗരസഭ.. അനധികൃത ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ക്കെതിരായ നടപടി..നിയമം എല്ലാവർക്കും ഒന്നാണ്..

അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെയുള്ള സ്വർണ്ണ കള്ളക്കടത്ത്: 35 ലക്ഷം രൂപയുടെ ഒരു കിലോ സ്വർണ്ണം കടത്തിയ സി ബി ഐ കേസ് കസ്റ്റംസ് ഹെഡ് ഹവിൽദാറിനും ട്രാവൽസ് ഉടമക്കും 4 വർഷം വീതം കഠിന തടവും 1.4 ലക്ഷം രൂപ പിഴയും സിബിഐ കോടതി ശിക്ഷ വിധിച്ചു

20 APRIL 2026 06:47 AM IST
മലയാളി വാര്‍ത്ത

More Stories...

നിര്‍ബന്ധിത ശിരോവസ്ത്രം ധരിക്കാതെ പൊതുവേദിയില്‍ പാട്ടുപാടി..പ്രമുഖ ഗായികയ്ക്ക് 74 ചാട്ടവാറടി ശിക്ഷ..ഇറാനിൽ വീണ്ടും ക്രൂരത..

മൊറോക്കോയുടെ ചരിത്രത്തിലാദ്യമായി ഒരു വനിത പ്രധാനമന്ത്രിപദത്തിലേക്ക്....

അമേരിക്കൻ ഫെഡറൽ ഗവൺമെന്റിന്റെ ഔദ്യോഗിക ഭരണനിർവ്വഹണ പ്രവർത്തനങ്ങളിൽ ഇനി മുതൽ 'ആർട്ടിഫിഷ്യൽ ഇന്റലിജൻസ്' (AI) എന്ന പദപ്രയോഗത്തിന് പകരം 'സൂപ്പർ ഇന്റലിജൻസ് എന്ന് ഉപയോഗിക്കാൻ നിർദ്ദേശിച്ച് യുഎസ് പ്രസിഡന്റ്

മുജ്തബ മൂന്നാം ജന്മം തീർക്കാൻ അമേരിക്കൻ പട്ടാളം പുരോഹിതന്റെ വെളിപ്പെടുത്തൽ ഞെട്ടി ഇസ്രായേൽ,ഇനി സംഭവിക്കുന്നത്

2023 ഒക്ടോബര്‍ ഏഴിലെ ഹമാസ് ഭീകരാക്രമണം..ബൈക്കില്‍ അലറിവിളിക്കുന്ന നോവ അര്‍ഗാമണിയെ ഗാസയിലേക്ക് കടത്തിയ ആ ഹമാസുകൾ തീർന്നു..കണക്ക് തീർത്ത് ഹമാസ്..

 ദുബായിൽ നിന്നും തലസ്ഥാനത്തെ അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ കസ്റ്റംസ് ഒത്താശയോടെ ട്രാവൽ ഏജൻസി ഉടമ ഒരു കിലോ സ്വർണ്ണം കള്ളക്കടത്ത് നടത്തിയ കേസിൽ ഒന്നാം പ്രതി കസ്റ്റംസ് ഹെഡ് ഹവിൽദാർ ജി. റാണി മോൾക്കും രണ്ടാം പ്രതി ട്രാവൽസ് ഉടമ

സബീർ അബ്ദുൾ കരീമിനും 4 വർഷം വീതം കഠിന തടവും 1.4 ലക്ഷം രൂപ പിഴയും സിബിഐ കോടതി ശിക്ഷ വിധിച്ചു.പിഴയൊടുക്കാത്ത പക്ഷം ഒരുവർഷത്തെ അധിക തടവു ശിക്ഷയനുഭവിക്കാനും സിബിഐ കോടതി ജഡ്ജി കെ.എസ്.രാജീവ് ഉത്തരവിട്ടു.

 

മൂന്നാം പ്രതി കസ്റ്റംസ് സൂപ്രണ്ട് ആൻസി ഫിലിപ്പിനെ ഹൈക്കോടതി കുറ്റവിമുക്തയാക്കിയിരുന്നു. 2018 മാർച്ചിലാണ് കേസിനാധാരമായ സംഭവം നടന്നത്. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ കസ്റ്റംസ് ഹവിൽദാറായിരുന്ന ജി. റാണി മോൾ , ട്രാവൽ ഏജൻസി ഉടമ സബീർ അബ്ദുൾ കരീം , കസ്റ്റംസ് സൂപ്രണ്ട് ആൻസി ഫിലിപ്പ് എന്നിവരെ സ്വർണ്ണ കള്ളക്കടത്ത് കേസിൽ ഒന്നു മുതൽ മൂന്നു വരെ പ്രതി ചേർത്താണ് 2020 ൽ സിബിഐ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. നാലാം പ്രതി കസ്റ്റംസ് സൂപ്രണ്ട് സഞ്ജീവിനെ പ്രോസിക്യൂഷൻ കേസ് ബലപ്പെടുത്താൻ കുറ്റ പത്രത്തിൽ മാപ്പു സാക്ഷിയാക്കി.

ഡയറക്ട്രേറ്റ് ഓഫ് റവന്യൂ ഇൻ്റലിജൻ്റ്സ് (ഡി.ആർ.ഐ) ആണ് പ്രതികളെ തൊണ്ടി മുതലായ 35 ലക്ഷം രൂപ വിലമതിക്കുന്ന ഒരു കിലോ സ്വർണ്ണം സഹിതം കൈയ്യോടെ പിടികൂടിയത്. മെറ്റൽ ഡിറ്റക്ടർ പരിശോധന ഹാളിൻ്റെ സമീപത്ത് വച്ച് ട്രാവൽ ഏജൻസി ഉടമ സബീർ സ്വർണ്ണമടങ്ങിയ ബാഗ് കസ്റ്റംസ് ഉദ്യോഗസ്ഥക്ക് കൈമാറുകയായിരുന്നു. നിയമവിരുദ്ധ കടത്ത് സാധൂകരിക്കാൻ കസ്റ്റംസ് ഉദ്യോഗസ്ഥർ കളവായ കസ്റ്റംസ് ക്ലിയറൻസ് സർട്ടിഫിക്കറ്റും ഔദ്യോഗിക റെക്കോർഡുകളും വ്യാജ രേഖകളും കള്ള തെളിവുകളും നിർമ്മിച്ചു. സർക്കാർ ഉദ്യോഗസ്ഥർ ഉൾപ്പെട്ട കള്ളക്കടത്തായതിനാൽ തുടരന്വേഷണം സിബിഐ ഏറ്റെടുത്തു.


അഴിമതി കേസിലെ എഫ് ഐആറിൽ നാലാം പ്രതിയും കൃത്യത്തിൽ കുറഞ്ഞ പങ്കും പങ്കാളിത്തവുമുള്ള കസ്റ്റംസ് സൂപ്രണ്ട് സഞ്ജീവിനെ കോടതി മാപ്പുസാക്ഷിയാക്കി. സഞ്ജീവ് താൻ ചെയ്ത കൃത്യവും മറ്റു പ്രതികൾ ചെയ്ത കൃത്യവും ജുഡീഷ്യൽ മജിസ്ട്രേട്ട് മുമ്പാകെ സ്വമേധയാ രഹസ്യമൊഴി നൽകി. ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 164 പ്രകാരമാണ് മജിസ്‌ട്രേട്ട് കോടതി രഹസ്യ മൊഴിയെടുത്തത്. നടന്ന സംഭവങ്ങൾ പൂർണ്ണമായും സത്യസന്ധമായും വിചാരണയിൽ മൊഴി നൽകാമെന്ന് കോടതി മുമ്പാകെ ബോധിപ്പിച്ചു. മൊഴിപ്പകർപ്പ് ലഭിച്ച സി ബി ഐ സഞ്ജീവിനെ മാപ്പു സാക്ഷിയാക്കണമെന്നാവശ്യപ്പെട്ട് സി ജെ എം കോടതിയിൽ അപേക്ഷ സമർപ്പിച്ചു. പ്രതിയെ വരുത്തിക്കേട്ട ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി പ്രതിയോട് വ്യവസ്ഥയിൻമേൽ മാപ്പ് സ്വീകരിക്കാൻ തയ്യാറാണോയെന്ന് ആരാഞ്ഞു. നടന്ന സംഭവങ്ങൾ പൂർണ്ണമായും സത്യസന്ധമായും വെളിപ്പെടുത്തി വിചാരണയിൽ സാക്ഷിമൊഴി നൽകണമെന്ന വ്യവസ്ഥയിലാണ് മാപ്പ് നൽകുന്നതെന്നും വ്യവസ്ഥ ലംഘിച്ചാൽ വീണ്ടും പ്രതിയാക്കി വിചാരണ ചെയ്യുമെന്ന മുന്നറിയിപ്പും നൽകി. വ്യവസ്ഥകൾ സമ്മതിച്ച് മാപ്പ് സ്വീകരിക്കാൻ തയ്യാറാണെന്ന് സഞ്ജീവ് സി ജെ എം കോടതിയിൽ ബോധിപ്പിച്ച് സത്യവാങ്മൂലം ഒപ്പിട്ട് നൽകി. തുടർന്ന് ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 306 പ്രകാരം കോടതി പ്രതിക്ക് മാപ്പു നൽകി പ്രതിസ്ഥാനത്ത് നിന്ന് കുറവു ചെയ്ത് മാപ്പു സാക്ഷിയാക്കുകയായിരുന്നു. അപ്രകാരം നാലാം പ്രതി സഞ്ജീവ് കുറ്റപത്രം വന്നപ്പോൾ പ്രോസിക്യൂഷൻ സാക്ഷിപ്പട്ടികയിലെ രണ്ടാം സാക്ഷിയായി മാറി.


കള്ളക്കടത്തു സംബന്ധിച്ച് വിവരം നൽകുന്ന ഇൻഫോർമർക്ക് കസ്റ്റംസ് നിയമപ്രകാരം ഒരു കിലോ സ്വർണ്ണത്തിന് 1.5 ലക്ഷം രൂപ എന്ന നിരക്കിലാണ് ഡി ആർ ഐ വഴി റിവാർഡ് തുക ലഭിക്കുന്നത്. പിടിക്കപ്പെട്ട ഉടൻ 50% ആദ്യം അഡ്വാൻസായി നൽകും. സ്വർണ്ണം ഖജനാവിലേക്ക് മുതൽ കൂട്ടാനുള്ള കണ്ടുകെട്ടൽ നടപടി ക്രമങ്ങൾക്ക് ശേഷം ബാക്കി തുക നൽകും. വിവരം അതീവ രഹസ്യമായി സൂക്ഷിക്കുകയും ചെയ്യും. ഇത് കേസിൻ്റെ വിചാരണയിലടക്കം ഒരു ഘട്ടത്തിലും വെളിപ്പെടുത്തരുതെന്ന നിയമ തടസ്സവുമുണ്ട്. അതിനാൽ തന്നെ ഇൻഫോർമറുടെ ജീവനോ സ്വത്തിലോ യാതൊരു അപായവും സംഭവിക്കില്ല.


ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പുകളായ 120 ബി (ക്രിമിനൽ ഗൂഢാലോചന , 420 (വിശ്വാസ വഞ്ചന ചെയ്ത് ചതിക്കൽ), 167 (പൊതുസേവകർ കളവായ സർട്ടിഫിക്കറ്റ് നൽകൽ), 193 (കള്ളത്തെളിവ് നൽകൽ), 201 ( കുറ്റക്കാരെ ശിക്ഷയിൽ നിന്ന് മറയ്ക്കാൻ തെളിവ് അപ്രത്യക്ഷമാക്കുകയും കളവായ വിവരം നൽകുകയും ചെയ്യൽ) എന്നിവയോടൊപ്പം അഴിമതി നിരോധന നിയമത്തിലെ വകുപ്പ് 13 (1) (ഡി) (പൊതുസേവകർ തങ്ങളുടെ ഔദ്യേഗിക പദവി ദുരുപയോഗം ചെയ്ത് നിയമ വിരുദ്ധമായും അഴിമതി മാർഗ്ഗത്തിലൂടെയും മൂന്നാം കക്ഷിക്ക് അനർഹമായ നേട്ടമുണ്ടാക്കി നൽകൽ) എന്നിവ പ്രകാരമുള്ള കുറ്റങ്ങളും ചുമത്തിയാണ് സിബിഐ കുറ്റപത്രം സമർപ്പിച്ചത്.

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

"ഞാനാ സാറേ പിള്ളേരെ കൊന്നത്"; കസ്റ്റഡിയിൽ പൊട്ടിക്കരഞ്ഞ് തള്ള,രണ്ട് മക്കളെ ടാങ്കിൽ മുക്കിക്കൊന്നു.  (3 hours ago)

കൊല്ലം റെയില്‍വേ സ്‌റ്റേഷനില്‍ 2 കിലോ കഞ്ചാവുമായി 2 പേര്‍ പിടിയില്‍  (4 hours ago)

പ്രവാസി മലയാളിക്ക് ദുബായി കോടതിയുടെ എമണ്ടൻ വിധി 1.50 കോടി അക്കൗണ്ടിൽ പിടഞ്ഞ് മരിച്ച് പ്രവാസി കണ്ണീരോടെ  (4 hours ago)

മന്ത്രി കെഎം ഷാജിയെ വഴിയില്‍ തടഞ്ഞ് ഇറക്കിവിട്ട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍  (4 hours ago)

രേണു സുധിക്കും കിച്ചുവിനും 1.77 കോടി രൂപ നഷ്ടപരിഹാരം; കോടതി ഉത്തരവ് ഇങ്ങനെ, സുധിയുടെ ജീവന്റെ വില  (4 hours ago)

പ്രവചനം മാറിമറിയുന്നു; 4 വരെ കൊടുംമഴയ്ക്ക് സാധ്യത! വടക്കൻ ജില്ലകളിൽ പ്രവചനം തെറ്റി, ചതിച്ച് എൽനിനോ"  (4 hours ago)

ഡിസിസി ഓഫീസ് ആക്രമണത്തില്‍ കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി  (4 hours ago)

റിയാസ് മന്ത്രിയൊക്കെ പണ്ട് ഇത് ബഷീറാ..!എഞ്ചിനീയറെ വിരട്ടി മന്ത്രി ബഷീർ..6 ന് റിപ്പോർട്ട് കിട്ടിയിരിക്കണം കസറി മന്ത്രി  (4 hours ago)

യൂണിവേഴ്സിറ്റി മെൻസ് ഹോസ്റ്റലിന് മുന്നിൽ സ്ഥിതിഗതികൾ അതീവ ഗുരുതരമാകുന്നു. യൂത്ത് കോണ്‍ഗ്രസ്-എസ്എഫ്ഐ തര്‍ക്കം രൂക്ഷമായതോടെ സ്ഥിതിഗതികള്‍ കൈവിട്ടു. പൊലീസ് ഹോസ്റ്റലില്‍ കയറി ലാത്തിച്ചാര്‍ജ് നടത്തി. പാളയത  (4 hours ago)

ശക്തികുളങ്ങര ഹാര്‍ബറിലെ സെപ്റ്റിക് ടാങ്കില്‍ അസ്ഥി ഭാഗങ്ങള്‍  (6 hours ago)

വെള്ളത്തൊട്ടിയില്‍ കുഞ്ഞുങ്ങള്‍ വീണുമരിച്ച സംഭവം അമ്മയുടെ കൊടുംക്രൂരത  (6 hours ago)

കോട്ടയത്ത് നിര്‍മാണത്തിലിരുന്ന ഫാക്ടറിയില്‍ തീപിടിത്തം  (7 hours ago)

രാജീവ് ചന്ദ്രശേഖരന്റെ അഭ്യർത്ഥന പരിഗണിച്ചു; വള്ളിക്കുന്നിലും ഒറ്റപ്പാലത്തും രണ്ട് ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിച്ചു; യാത്രക്കാർക്ക് ഏറെ പ്രയോജനകരമായ തീരുമാനമാണിതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്  (7 hours ago)

കൊല്ലം സുധിയുടെ കുടുംബത്തിന് 1.77 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്  (7 hours ago)

ഞാന്‍ ആശുപത്രിയിലാണ്', 'അടിയന്തരമായി പണം ആവശ്യമാണ്' തുടങ്ങിയ സന്ദേശങ്ങള്‍ അയച്ചുനല്‍കി പരിചയമുള്ള വ്യക്തിയുടെ പേരിലും ഫോട്ടോയിലും വിശ്വാസം സൃഷ്ടിച്ചാണ് തട്ടിപ്പുകാര്‍ പണം ആവശ്യപ്പെടുന്നു; ജാഗ്രത വേണമെ  (7 hours ago)

Malayali Vartha Recommends