നാരായണ ഗുരുകുലത്തിന്റെ അധ്യക്ഷനും പണ്ഡിതനും സന്ന്യാസിയുമായ ഗുരു മുനി നാരായണ പ്രസാദ് സമാധിയായി....

തത്വചിന്തകനും നാരായണ ഗുരുകുലത്തിന്റെ അധ്യക്ഷനും സന്ന്യാസിയുമായ ഗുരു മുനി നാരായണ പ്രസാദ് സമാധിയായി. ശ്രീനാരായണ ഗുരു പരമ്പരയുടെ പിൻഗാമിയായ മുനി നടരാജ ഗുരുവിന്റെയും ഗുരു നിത്യചൈതന്യ യതിയുടെയും കർമമണ്ഡലത്തിലെ സർഗാത്മകമായ പിന്തുടർച്ചയായിരുന്നു.
ഉപനിഷത്തുക്കൾക്കും നാരായണ ഗുരുവിന്റെ കൃതികൾക്കും വ്യാഖ്യാനങ്ങൾ എഴുതിയിട്ടുണ്ട്. ഇംഗ്ലീഷിലും മലയാളത്തിലുമായി നൂറിലധികം പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. ഇന്ത്യന്‍ തത്ത്വചിന്തയെയും വേദാന്തത്തെയും കുറിച്ച് അദ്ദേഹം ധാരാളം എഴുതിയിട്ടുണ്ട്. കൂടാതെ പരമ്പരാഗത ഗ്രന്ഥങ്ങള്‍ പുതിയ തലമുറയ്ക്ക് ലഭ്യമാക്കുന്നതില്‍ അദ്ദേഹം സവിശേഷ ശ്രദ്ധ പതിപ്പിച്ചിട്ടുണ്ടായിരുന്നു. ഇന്ത്യന്‍ തത്ത്വചിന്ത രംഗത്ത് അദ്ദേഹം നല്‍കിയ സംഭാവനകളെ മാനിച്ച് രാജ്യം 2024ൽ പത്മശ്രീ അവാര്‍ഡ് നല്‍കി ആദരിച്ചിട്ടുണ്ട്.
എഴുത്തുകാരൻ, വാഗ്മി, നാരായണ ഗുരു ദർശനങ്ങളുടെ വ്യാഖ്യാതാവ് എന്നീ നിലകളിൽ അറിയപ്പെട്ടിരുന്ന മുനി ഭാരതീയ തത്വചിന്തക്ക് സരളമായ മാനുഷിക മുഖം നൽകിയ കർമയോഗിയായിരുന്നു. നാരായണ ഗുരുകുലത്തിലെ സമുന്നത ചിന്തയുടെ ഒരദ്ധ്യായം ഇവിടെ പൂർണമാവുകയാണ്. വർക്കല ഈസ്റ്റ് വെസ്റ്റ് യൂണിവേഴ്സ് ഓഫ് ബ്രഹ്മവിദ്യയുടെ മുഖ്യ അധ്യക്ഷനായിരുന്നു മുനി നാരായണ പ്രസാദ്.
https://www.facebook.com/Malayalivartha























