സങ്കടമടക്കാനാവാതെ... ദമ്മാമിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പറവൂർ സ്വദേശി മരണത്തിന് കീഴടങ്ങി

സങ്കടമടക്കാനാവാതെ... ദമ്മാമിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന എറണാകുളം സൗത്ത് പറവൂർ സ്വദേശി പനച്ചിക്കൽ വീട്ടിൽ സാജു വർഗീസിൻറെ (58) മൃതദേഹം ജന്മനാട്ടിൽ സംസ്കരിച്ചു.
ദമ്മാമിൽ വെച്ചുണ്ടായ അപകടത്തെത്തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു അദ്ദേഹം. അപകടത്തിന് പിന്നാലെ ദമ്മാമിലെ അൽ മന ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട സാജുവിനെ, വിദഗ്ധ ചികിത്സയ്ക്കായി ഫെബ്രുവരി 26നാണ് എയർ ആംബുലൻസ് മാർഗം കേരളത്തിലെത്തിച്ചത്.
കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിൽ ചികിത്സ തുടരുന്നതിനിടെ കഴിഞ്ഞ ദിവസമായിരുന്നു അന്ത്യമുണ്ടായത്. കഴിഞ്ഞ 33 വർഷമായി ദമ്മാമിൽ പ്രവാസിയായിരുന്ന സാജു വർഗീസ്, പ്രവാസലോകത്തെ സാമൂഹിക-സാംസ്കാരിക മേഖലകളിൽ സജീവ സാന്നിധ്യമായിരുന്നു.
ഷീജ സാജു ആണ് ഭാര്യ. മൂന്നു മക്കളുണ്ട്.
"
https://www.facebook.com/Malayalivartha























