മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വെടിക്കെട്ടില്ലാതെ പെരുന്നാൾ നടത്താൻ തീരുമാനം...

പാവറട്ടി പള്ളി തിരുനാളിന് വെടിക്കെട്ട് ഒഴിവാക്കി. മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വെടിക്കെട്ടില്ലാതെ പെരുന്നാൾ നടത്താനാണ് തീരുമാനം.
വെടിക്കെട്ട് നടത്താനായി ഹൈക്കോടതി അനുമതി നൽകിയിട്ടുണ്ടായിരുന്നു. മുണ്ടത്തിക്കോട് മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേർന്നു കൊണ്ടാണ് വെടിക്കെട്ട് ഒഴിവാക്കിയതെന്ന് പള്ളി വികാരി അറിയിച്ചു. എന്നാൽ തിരുനാൾ ആഘോഷങ്ങൾ ആചാരപരമായി നടക്കും.
വെള്ളി, ശനി, ഞായർ ദിവസങ്ങളിലാണ് പെരുന്നാൾ നടക്കുക. ശനിയാഴ്ച രാവിലെ തുടങ്ങിയ കുർബാനയ്ക്ക് ശേഷം നേർച്ചയൂട്ട് നടത്തും.
വൈകിട്ട് 5.30ന് നവീകരിച്ച പള്ളിയുടെ വെഞ്ചരിപ്പ്, സമൂഹബലി, കൂട് തുറക്കൽ എന്നിവ നടക്കും.
തൃശൂർ അതിരൂപത ആർച്ച് ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് മുഖ്യകാർമികനാകും. രാത്രി എട്ടിന് തിരുനാൾ സൗഹൃദ വേദിയുടെ തിരുനടക്കൽ മേളം അരങ്ങേറും. തുടർന്ന് വളയെഴുന്നള്ളിപ്പുകൾ ദേവാലയത്തിൽ സമാപിക്കും. ഞായർ പുലർച്ചെ 4.30 മുതൽ രാത്രി ഏഴുവരെ തുടർച്ചയായ പാട്ടുകുർബാനകൾ നടക്കും. രാവിലെ 10ന് നടക്കുന്ന ആഘോഷമായ തിരുനാൾ പാട്ടുകുർബാനയ്ക്ക് സീറോ മലബാർ സഭ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ മുഖ്യ കാർമികനാകുന്നതാണ്.
"
https://www.facebook.com/Malayalivartha























