കണ്ണീരടക്കാനാവാതെ... മഞ്ഞപ്പിത്തം ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

സങ്കടക്കാഴ്ചയായി... മഞ്ഞപ്പിത്തം ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പാണ്ടിക്കോട് നാഗത്ത് സ്മിഷാദ്(44) ആണ് മരിച്ചത്.
രോഗബാധയെ തുടർന്ന് ദിവസങ്ങളായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. കടുത്ത പനിയെ തുടർന്ന് പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ നടത്തിയ രക്തപരിശോധനയിലാണ് രോഗം കണ്ടെത്തിയത്. തുടർന്ന് സ്മിഷാദിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ഐസിയുവിൽ പ്രവേശിപ്പിച്ച സ്മിഷാദിനെ പെട്ടെന്നു തന്നെ ഡയാലിസിസിനു വിധേയനാക്കിയെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല, പരേതനായ പത്മനാഭൻ നായരുടെയും ഓമന അമ്മയുടെയും മകനാണ്.
"
https://www.facebook.com/Malayalivartha























