Widgets Magazine
29
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ലോട്ടറിയടിച്ചത് ബിനീഷ് കോടിയേരിക്കാണ്.. ഇ.ഡിയെ പ്രതിരോധിക്കാന്‍ പഴയ കോടിയേരി ശൈലിയുള്ള മകനെ വേണം..അതുകൊണ്ടാണ് ഇങ്ങനെ ഒരു തീരുമാനം..

29 MAY 2026 01:03 PM IST
മലയാളി വാര്‍ത്ത

More Stories...

നെൻമാറ ഇരട്ടക്കൊലക്കേസിൽ സാക്ഷിമൊഴികൾ‌ നിഷേധിച്ച് പ്രതി ചെന്താമര.

അയല്‍വാസിയായ പ്രകാശനോട് ഗ്യാസ് സിലിണ്ടർ അകത്തേക്ക് എടുത്തുവയ്ക്കാൻ സഹായിക്കണമെന്ന് തങ്കമ്മ; സഹായിക്കാനെത്തിയപ്പോൾ പ്രകാശന്റെ കണ്ണിലുടക്കിയത് തങ്കമ്മയുടെ ശരീരത്തിലെ ആഭരണം; രാത്രി വീണ്ടുമെത്തി വിവസ്ത്രയാക്കി കൊലപാതകം

ഗ്യാസ് സിലിണ്ടർ വെക്കാൻ സഹായത്തിനെത്തി; രാത്രി മടങ്ങിയെത്തി ക്രൂര കൊലപാതകം...

പ്രണയിച്ച് വിവാഹം കഴിഞ്ഞ് 20-ാം നാൾ വിഷം കഴിച്ച നിലയിൽ; 10 ദിവസം മരണത്തോട് മല്ലിട്ട് നഴ്സിന് ദാരുണാന്ത്യം...

തെരുവ് യുദ്ധത്തിന്റെ ചൂടടങ്ങും മുന്‍പ്, പോലീസിനെതിരെ പരസ്യ ഭീഷണിയുമായി സി.പി.എം പാലക്കാട് ജില്ലാ സെക്രട്ടറി.. നെഞ്ചത്ത് കയറി താളമേളം ചവിട്ടുമെന്നാണ് സഖാവിന്റെ വെല്ലുവിളി..

ഇ ഡി റെയ്ഡ് കൊണ്ട് ലോട്ടറിയടിച്ചത് ബിനീഷ് കോടിയേരിക്കാണ് . വിലക്ക് കല്പിച്ചു പുറത്തു നിർത്തിയത് അതോടെ അവസാനിച്ചു .കേരള രാഷ്ട്രീയത്തെയും സി.പി.എം. ആഭ്യന്തര സമവാക്യങ്ങളെയും ഒരുപോലെ വിസ്മയിപ്പിക്കുന്ന അതിശയിപ്പിക്കുന്ന ഒരു രാഷ്ട്രീയ അണിയറ നീക്കത്തിനാണ് തലസ്ഥാനം സാക്ഷ്യം വഹിക്കുന്നത്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) തിരുവനന്തപുരത്ത് നടത്തിയ റെയ്ഡും അതിനെത്തുടര്‍ന്നുണ്ടായ നാടകീയ സംഭവങ്ങളും പാര്‍ട്ടിക്കുള്ളില്‍ വലിയൊരു മാറ്റത്തിന് വഴിതുറന്നിരിക്കുകയാണ്.

മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിക്ക് മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സി.പി.എം അംഗത്വം പുതുക്കി നല്‍കിയെന്ന വാര്‍ത്ത ഈ രാഷ്ട്രീയ നാടകത്തിന്റെ ക്ലൈമാക്സാണ്. മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേരിട്ടുള്ള ഇടപെടലിനെത്തുടര്‍ന്നാണ് ഈ തീരുമാനമെന്നത് രാഷ്ട്രീയ പ്രാധാന്യം ഇരട്ടിയാക്കുന്നു.മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വസതിക്ക് നേരെ ഇ.ഡി നീക്കമുണ്ടായപ്പോള്‍ തലസ്ഥാനത്ത് ഉയര്‍ന്ന പ്രതിരോധമാണ് ബിനീഷിന്റെ രാഷ്ട്രീയ പുനഃപ്രവേശനത്തിന് വഴിമരുന്നിട്ടത്.

 

പിണറായി വിജയന് വേണ്ടി മുദ്രാവാക്യം വിളിക്കാനും കേന്ദ്ര ഏജന്‍സിയെ പ്രതിരോധിക്കാനും തെരുവിലിറങ്ങിയ സി.പി.എം-ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരുടെ ആവേശം മുഖ്യമന്ത്രിയുടെ കണ്ണ് തുറപ്പിച്ചു എന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങള്‍ വിലയിരുത്തുന്നത്. ഇ.ഡി വാഹനങ്ങള്‍ ആക്രമിച്ച കേസില്‍ ഇപ്പോള്‍ പോലീസിന്റെ പിടിയിലായവരില്‍ പലരും ബിനീഷ് കോടിയേരിയുടെ അടുത്ത സുഹൃത്തുക്കളും അണികളുമാണെന്നത് പരസ്യമായ രഹസ്യമാണ്. നേതാക്കള്‍ പലരും മാറിനിന്നപ്പോള്‍ തെരുവില്‍ മുന്‍ മുഖ്യമന്ത്രിക്ക് വേണ്ടി പ്രതിരോധ കോട്ട തീര്‍ക്കാന്‍ ബിനീഷിന്റെ വിശ്വസ്തര്‍ മുന്നിട്ടിറങ്ങിയത് പിണറായിയെ വൈകാരികമായി സ്വാധീനിച്ചുവെന്നാണ് വിവരം. ബിനീഷും പ്രതിഷേധത്തിലുണ്ടായിരുന്നു.

ബംഗളൂരു ലഹരിക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന ഇ.ഡി കേസിനെത്തുടര്‍ന്നായിരുന്നു ബിനീഷ് കോടിയേരിക്ക് സി.പി.എമ്മിന്റെ പ്രാഥമികാംഗത്വം നഷ്ടമായത്. അന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന് മകന്റെ കേസ് വലിയ രാഷ്ട്രീയ ആയുധമായി പ്രതിപക്ഷം ഉപയോഗിച്ചപ്പോള്‍ പാര്‍ട്ടി താല്പര്യം മുന്‍നിര്‍ത്തി കടുത്ത നിലപാടുകള്‍ക്ക് കോടിയേരി തന്നെ എടുത്തു. എന്നാല്‍ ഇന്ന് കാലം മാറിമറിഞ്ഞിരിക്കുന്നു. മുന്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്‍ ഉള്‍പ്പെട്ട

 

മാസപ്പടി വിവാദത്തിലും കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണങ്ങളിലും ഇ.ഡി അന്വേഷണം മുന്‍ മുഖ്യമന്ത്രിയുടെ തൊട്ടടുത്ത് എത്തിനില്‍ക്കുമ്പോള്‍, ഇ.ഡിയെ പ്രതിരോധിക്കാന്‍ പഴയ കോടിയേരി ശൈലിയിലുള്ള മകന്റെ സാന്നിധ്യം പാര്‍ട്ടിയ്ക്ക് അനിവാര്യമാണെന്ന് മുഖ്യമന്ത്രി തിരിച്ചറിയുന്നു.അതുകൊണ്ടാണ് ഇങ്ങനെ ഒരു തീരുമാനം വന്നത് .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെൻമാറ ഇരട്ടക്കൊലക്കേസിൽ സാക്ഷിമൊഴികൾ‌ നിഷേധിച്ച് പ്രതി ചെന്താമര.  (36 minutes ago)

എന്നെ വിഷം തന്ന് കൊല്ലൂ: പത്തുകൊല്ലമായി ഉപദ്രവിച്ചുകൊണ്ടിരിക്കുകയാണെന്ന് നടന്‍ ബാല  (38 minutes ago)

വീടൊഴിയുമ്പോൾ പ്രവാസികൾ ഇത് ശ്രദ്ധിച്ചിരിക്കണം..! ഈദ് അവധി കഴിഞ്ഞാൽ ഉടൻ ദേ ഈ മാറ്റങ്ങൾ  (40 minutes ago)

അയല്‍വാസിയായ പ്രകാശനോട് ഗ്യാസ് സിലിണ്ടർ അകത്തേക്ക് എടുത്തുവയ്ക്കാൻ സഹായിക്കണമെന്ന് തങ്കമ്മ; സഹായിക്കാനെത്തിയപ്പോൾ പ്രകാശന്റെ കണ്ണിലുടക്കിയത് തങ്കമ്മയുടെ ശരീരത്തിലെ ആഭരണം; രാത്രി വീണ്ടുമെത്തി വിവസ്ത്രയ  (2 hours ago)

ജോസ് ആലുക്കാസ് #ExchangeForTheNation ഗോൾഡ് എക്സ്ചേഞ്ച് കാമ്പെയ്ൻ ആരംഭിച്ചു...  (2 hours ago)

ഗ്യാസ് സിലിണ്ടർ വെക്കാൻ സഹായത്തിനെത്തി; രാത്രി മടങ്ങിയെത്തി ക്രൂര കൊലപാതകം...  (2 hours ago)

പ്രണയിച്ച് വിവാഹം കഴിഞ്ഞ് 20-ാം നാൾ വിഷം കഴിച്ച നിലയിൽ; 10 ദിവസം മരണത്തോട് മല്ലിട്ട് നഴ്സിന് ദാരുണാന്ത്യം...  (3 hours ago)

CPIM തെരുവ് യുദ്ധത്തിന് പിന്നാലെ പോലീസിനും താക്കീത്  (3 hours ago)

വീണ വിജയന്റെ അറസ്റ്റ് ഉടൻ? നിർണായക നീക്കവുമായി ഇഡി; ചോദ്യം ചെയ്യൽ ബാംഗ്ലൂരിൽ വച്ചെന്ന് സൂചന...  (3 hours ago)

ഐ.പി ബിനു അടക്കമുള്ള പ്രതികൾ റിമാൻഡിൽ; കോടതിക്ക് പുറത്ത് തടിച്ചുകൂടി സി.പി.എം പ്രവർത്തകർ...  (3 hours ago)

ഇ.ഡി എന്റെ വീട്ടിൽ വന്നിട്ട് ഒന്നും ചോദിച്ചില്ല! പിണറായി വിജയന്റെ പ്രതികരണത്തിന് പിന്നാലെ ഇ.ഡിയെ പൂട്ടാൻ സി.എം.ആർ.എൽ കോടതിയിലേക്ക്...  (3 hours ago)

EDയെ ഓടിക്കാൻ നോക്കിയ സിങ്കങ്ങൾക്ക് ഇനി ക്യാപ്സൂൾ തികയില്ല; പിണറായിയും കുടുംബവും അണികളെ കൈവിട്ടോ?  (4 hours ago)

വീണ വിജയന് ഇ.ഡി കുരുക്ക് മുറുകുന്നു; ഡിജിറ്റൽ തെളിവുകളുടെ പ്രാഥമിക റിപ്പോർട്ട് ഡൽഹിക്ക്...  (4 hours ago)

CM VIJAY ഇങ്ങനെയാണോ വസ്ത്രം ധരിക്കേണ്ടത്?  (4 hours ago)

MANJUSHA പഴുതുകളടച്ച മഞ്ജുഷയുടെ നീക്കം  (4 hours ago)

Malayali Vartha Recommends