വീണ വിജയന്റെ അറസ്റ്റ് ഉടൻ? നിർണായക നീക്കവുമായി ഇഡി; ചോദ്യം ചെയ്യൽ ബാംഗ്ലൂരിൽ വച്ചെന്ന് സൂചന...

ലക്ഷം പാര്‍ട്ടി അണികളെ പിണറായി വിജയന്‍ തെരുവിലിറക്കി പ്രതിരോധിച്ചാലും രക്ഷയില്ല. വീണ വിജയന്‍ രണ്ടു ദിവസത്തിനുള്ളില്‍ അറസ്റ്റായി അഴിയെണ്ണും. ചോദ്യം ചെയ്യലിന് ബാംഗളൂരിലേക്ക് വിളിച്ചുവരുത്തി അറസ്റ്റു ചെയ്യാനാണ് നീക്കം. കേരളത്തില്‍ അറസ്റ്റു ചെയ്താല്‍ സിപിഎമ്മിലെ അടിമ ചാവേറുകള്‍ അക്രമം അഴിച്ചുവിടുമെന്ന സാഹചര്യത്തിലാണ് ഇഡിയുടെ നിര്‍ണായക നീക്കം. പാര്‍ട്ടിയെ വിറ്റും അണികളെക്കൊണ്ടു ചൂടുചോരു വാരിച്ചും ശതകോടീശ്വരന്‍മായിത്തീര്‍ന്ന കുടുംബത്തില്‍ ഇനിയുമുണ്ടാകും അറസ്റ്റ്. വീണയെ അറസ്റ്റില്‍ നിന്ന് രക്ഷിക്കാന്‍ ഇഡി അ്‌ന്വേഷണം മരവിപ്പിക്കണമെന്നാവശ്യപ്പെട്ട കരിമണല്‍ കമ്പനി ഹൈക്കോടതിയില്‍ അഭയം തേടിയിരിക്കുന്നു. റെയ്ഡിന് പിന്നാലെ കരിമണല്‍ കമ്പനിയുടെ 242 അക്കൗണ്ടുകളിലെ 18.36 കോടി രൂപ മരവിപ്പിച്ച് ഇഡി. പിണറായി വിജയന്റെ മകള്‍ വീണയുടെ എച്ച്ഡിഎഫ്‌സി ബാങ്ക് അക്കൗണ്ട് ഉള്‍പ്പടെയാണിത്. വീണയുടെ മറ്റ് അക്കൗണ്ടുകളിലേക്കും കരിമണല്‍ കമ്പനി പണം നല്‍കിയിരുന്നുവെന്ന സൂചനകളാണ് പുറത്തുവരുന്നത്.
വീണ വിജയനെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ബന്ധപ്പെട്ടവര്‍ക്ക് ഇഡി വൈകാതെ സമന്‍സുകള്‍ അയയ്ക്കും. അതൊഴിവാക്കാന്‍ പിണറായി വിജയനും ഭര്‍ത്താന് മുഹമ്മദ് റിയാസും പാര്‍ട്ടിയെ പരമാവധി ഉപയോഗിക്കുകയാണ്. വീണയെ അറസ്റ്റു ചെയ്താല്‍ സംസ്ഥാന വ്യാപകമായ അക്രമം നടത്താനാണ് പാര്‍ട്ടിയുടെ നീക്കം. വീണയുടെ വീട്ടില്‍ പരിശോധനയ്ക്ക് എത്തിയ ഉദ്യോഗസ്ഥര്‍ക്ക് നേരെയുണ്ടായ ആക്രമണം വ്യക്തമായ ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് ഇഡി നിലപാട്. ഇഡി ഉദ്യോഗസ്ഥര്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ കൂടുതല്‍ പേരുടെ അറസ്റ്റിനൊരുങ്ങുകയാണ് പൊലീസ്. തിരുവനന്തപുരത്തെ അക്രമത്തില്‍ നേരിട്ട് പങ്കെടുത്ത 12 പേരെ പോലീസ് തിരിച്ചറിഞ്ഞു. ഇതില്‍ അഞ്ചുപേരുടെ അറസ്റ്റ് ആണ് ഇന്നലെ രാത്രി വരെ ഉണ്ടായത്. ബാക്കിയുള്ളവരെ കൂടി എത്രയും വേഗം പിടികൂടാനാണ് ഡിജിപി നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇഡി ഉദ്യോഗസ്ഥര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ എടുത്ത കേസിലാണ് ഇത്. ഇതുകൂടാതെ പൊലീസുകാരന് പരുക്കേറ്റതില്‍ മറ്റൊരു കേസ് കൂടി രജിസ്റ്റര്‍ ചെയ്യും. ജാമ്യം ലഭിക്കാത്ത വകുപ്പുകള്‍ ആണ് ഇവര്‍ക്കെതിരെ ചുമത്തിരിക്കുന്നത്. മൂന്നുലക്ഷം രൂപയുടെ പൊതുമുതല്‍ നശിപ്പിച്ചു എന്ന കുറ്റവും ചുമത്തിയിട്ടുണ്ട്.
പിണറായി വിജയന്റെ മകള്‍ വീണാ വിജയനും അവരുടെ ഉടമസ്ഥതയിലുള്ള എക്സാലോജിക് സൊലൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയും 2016 മുതല്‍ 2021 വരെ സിഎംആര്‍എലില്‍ നിന്നു കൈപ്പറ്റിയത് 2.78 കോടി രൂപയെന്ന് എസ്എഫ്ഐഒ അന്വേഷണ റിപ്പോര്‍ട്ട്. ഇതില്‍ 2.07 കോടി വീണയ്ക്കു നേരിട്ടും 71 ലക്ഷം എക്സാലോജിക് കമ്പനിക്കുമാണ് സിഎംആര്‍എല്‍ നല്‍കിയിരിക്കുന്നത്. 2024 നവംബറില്‍ എസ്എഫ്ഐഒ തയാറാക്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇ.ഡി അഴിമതി നിരോധന നിയമം ഉള്‍പ്പെടുത്തി വിഷയത്തില്‍ അന്വേഷണം നടത്തുന്നത്. മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയനെതിരായ നീക്കം പിണറായി വിജയനെ ലക്ഷ്യമിട്ടുള്ള നീക്കം ആയിട്ടാണ് ഇടതുമുന്നണിയും വിലയിരുത്തുന്നത്. വീണാ വിജയനെ കേരളത്തിന് പുറത്ത് ചോദ്യം ചെയ്യാന്‍ വിളിക്കാനുള്ള സാധ്യതയും സിപിഎം നേതാക്കള്‍ തള്ളിക്കളയുന്നില്ല.
ശശിധരന്‍ കര്‍ത്തയുടെ എംപവര്‍ ഇന്ത്യ ക്യാപിറ്റല്‍ ഇന്‍വെസ്റ്റ്മെന്റ് എന്ന കമ്പനി എക്സാലോജിക്കിന് 50 ലക്ഷം വായ്പ നല്‍കിയിരുന്നു. ഇതിനു പുറമേ മാസം മൂന്നു ലക്ഷം രൂപ വച്ച് സര്‍വീസ് ലവല്‍ കരാര്‍ പ്രകാരം എക്സാലോജിക്കിനു 2017 മാര്‍ച്ച് 2ന് നല്‍കുകയും ചെയ്തിരുന്നു. കൂടാതെ വീണയെ പ്രതിമാസം 5 ലക്ഷം രൂപ പ്രതിഫലത്തില്‍ സിഎംആര്‍എലിന്റെ ഐടി കണ്‍സള്‍ട്ടന്റായി നിയമിക്കുകയും ചെയ്തുവെന്നും എസ്എഫ്ഐഒ റിപ്പോര്‍ട്ട് വ്യക്തമാക്കിയിട്ടുണ്ട്. പിണറായി വിജയന്‍ മുഖ്യമന്ത്രിയായതിനു ശേഷം 2017 ജനുവരി ഒന്നു മുതലായിരുന്നു നിയമനം.
വിവാദമായ സിഎംആര്‍എല്‍-എക്‌സാലോജിക് മാസപ്പടി ഇടപാടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് നിര്‍ണായക തെളിവുകള്‍ ലഭിച്ചു കഴിഞ്ഞു. സൂചന. വീണയെ അറസ്റ്റു ചെയ്യാന്‍ ആവശ്യമായ വ്യക്തമായ തെളിവുകള്‍ ലഭിച്ചതായും മറുപടി ലഭിക്കുന്ന മുറയ്ക്ക് വീണയ്ക്ക് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കുമെന്നും ഇഡി വൃത്തങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്.പരിശോധനയില്‍ പിടിച്ചെടുത്ത ഡയറിയിലെ വിവരങ്ങള്‍ കേന്ദ്രീകരിച്ച് ഇഡി മറ്റ് പ്രമുഖരിലേക്കും തെളിവ് ശേഖരണം വ്യാപിപ്പിച്ചിട്ടുണ്ട്. റെയ്ഡില്‍ കണ്ടെത്തിയ വിവിധ ബാങ്ക് അക്കൗണ്ട് വിവരങ്ങളുടെ പരിശോധന ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. റെയ്ഡിനിടെ വീണ വിജയന്റെ പിടിച്ചെടുത്ത മൊബൈല്‍ ഫോണും, സിഎംആര്‍എല്‍ എം.ഡി ശശിധരന്‍ കര്‍ത്തയുടെ ലാപ്ടോപ്പും ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ ഉപകരണങ്ങള്‍ വിശദമായ ശാസ്ത്രീയ പരിശോധനയ്ക്ക് ലാബിലേക്ക് അയച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha

























