കാമുകൻ ഇതരസംസ്ഥാനക്കാരൻ; "ആ ചോരക്കുഞ്ഞിനെ എനിക്ക് വേണ്ട! ഞെട്ടിച്ച് 19-കാരി...

ഹരിപ്പാട് താലൂക്ക് ആശുപത്രിയിലെ ശൗചാലയത്തിൽ ചോരക്കുഞ്ഞിനെ പ്രസവിച്ചയുടൻ ജനാലയിലൂടെ പുറത്തേക്ക് എറിഞ്ഞ സംഭവത്തിൽ മനസ്സാക്ഷിയെ ഞെട്ടിക്കുന്ന പുതിയ വിവരങ്ങൾ പുറത്ത്. താൻ പ്രസവിച്ച പെൺകുഞ്ഞിനെ തനിക്ക് ഇനി ഒരുകാലത്തും വേണ്ടെന്ന് പത്തൊൻപതുകാരിയായ അമ്മ ചൈൽഡ് വെൽഫെയർ കമ്മിറ്റിയെ ഔദ്യോഗികമായി അറിയിച്ചു കഴിഞ്ഞു. എറണാകുളത്ത് പഠനത്തോടൊപ്പം ജോലി ചെയ്യുന്നതിനിടെ തനിക്ക് ഒരു ഇതരസംസ്ഥാനക്കാരനുമായി അടുത്ത ബന്ധമുണ്ടായിരുന്നു എന്നും, എന്നാൽ താൻ ഗർഭിണിയായതോ പ്രസവിച്ചതോ ആയ വിവരങ്ങൾ അയാൾ അറിഞ്ഞിട്ടുണ്ടാകില്ലെന്നുമാണ് യുവതി പോലീസിന് നൽകിയിരിക്കുന്ന രഹസ്യ മൊഴി.
https://www.facebook.com/Malayalivartha


























