ഇ.ഡി എന്റെ വീട്ടിൽ വന്നിട്ട് ഒന്നും ചോദിച്ചില്ല! പിണറായി വിജയന്റെ പ്രതികരണത്തിന് പിന്നാലെ ഇ.ഡിയെ പൂട്ടാൻ സി.എം.ആർ.എൽ കോടതിയിലേക്ക്...

മാസപ്പടി കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിനെ കാത്തിരിക്കുന്നത് കനത്ത തിരിച്ചടിയോ? 'നിങ്ങൾ മാധ്യമങ്ങൾ തള്ളിയ കോടികളൊന്നും എന്റെ മകളുടെ അക്കൗണ്ടിലില്ല, റെയ്ഡിന് വന്നിട്ട് ഇ.ഡി എന്നോട് ഒന്നും ചോദിച്ചതുമില്ല' എന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ മാധ്യമങ്ങൾക്ക് മുന്നിൽ തുറന്നടിച്ചതിന് തൊട്ടുപിന്നാലെ, ഇ.ഡി അന്വേഷണം തുടരാമെന്ന ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവിനെതിരെ സി.എം.ആർ.എൽ കമ്പനി ഇപ്പോൾ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനെ സമീപിച്ചിരിക്കുകയാണ്. ഇ.ഡിയുടെ സമാന്തര അന്വേഷണം നിയമവിരുദ്ധമാണെന്നും അത് അടിയന്തരമായി തടയണമെന്നുമാണ് കമ്പനിയുടെ പ്രധാന ആവശ്യം.
https://www.facebook.com/Malayalivartha

























