അപൂർവമായ ബ്ലൂ മൂൺ ആകാശത്ത് ദൃശ്യമാകുന്ന അപൂർവ്വ പ്രതിഭാസം...

അപൂർവമായ ബ്ലൂ മൂൺ ആകാശത്ത് ദൃശ്യമാകുന്ന അപൂർവ്വ പ്രതിഭാസം... വാനനിരീക്ഷകർക്ക് ആനന്ദക്കാഴ്ചയൊരുക്കാനായി ഈ ആഴ്ച അവസാനം അപൂർവമായ ബ്ലൂ മൂൺ ആകാശത്ത് ദൃശ്യമാകുന്നതാണ്. ഒരൊറ്റ മാസത്തിൽ തന്നെ രണ്ടാമത്തെ പൂർണചന്ദ്രൻ പ്രത്യക്ഷപ്പെടുന്ന അപൂർവ പ്രതിഭാസമാണിത്.
മേയ് 31-നാണ് ഈ പ്രതിഭാസമുണ്ടാകുക. എന്നിരുന്നാലും, മേയ് 30-ന് വൈകുന്നേരം സൂര്യാസ്തമയത്തിന് ശേഷം ചന്ദ്രൻ ഉദിക്കുന്ന സമയമായിരിക്കും ഇത് കാണാൻ ഏറ്റവും അനുയോജ്യമെന്ന് വാനനിരീക്ഷകർ . ഇന്ത്യയിൽ, മേയ് 31-ന് സൂര്യാസ്തമയത്തിന് തൊട്ടുപിന്നാലെ കിഴക്കൻ ചക്രവാളത്തിലാണ് ഈ ബ്ലൂ മൂൺ ദൃശ്യമാകും.
അതേസമയം സാധാരണയായി ഒരു കലണ്ടർ മാസത്തിൽ പൂർണചന്ദ്രനെ കാണുന്ന ഒരു വെളുത്തവാവ് (പൗർണമി) മാത്രമാണ് ഉണ്ടാകാറുള്ളത്. ചന്ദ്രൻ ഭൂമിയെ ഒരു തവണ വലംവെക്കാനായി ഏകദേശം 29.5 ദിവസങ്ങൾ എടുക്കും. അതുകൊണ്ടുതന്നെ അപൂർവമായി ഒരു കലണ്ടർ മാസത്തിൽ തന്നെ രണ്ട് പൗർണമി വരാറുണ്ട്. ഇങ്ങനെ ഒരു മാസത്തിൽ ഉണ്ടാകുന്ന രണ്ടാമത്തെ പൗർണമിയെയാണ് 'ബ്ലൂമൂൺ' എന്ന് വിളിക്കുന്നത്. ഈ വർഷം മേയ് 1-ന് 'ഫ്ലവർ മൂൺ' എന്ന് വിളിക്കപ്പെടുന്ന ആദ്യത്തെ പൂർണചന്ദ്രൻ ദൃശ്യമായിരുന്നു. അതിനാൽ മേയ് 31-ലേത് ഒരു "പ്രതിമാസ ബ്ലൂ മൂൺ" ആയിരിക്കും.ദൂരദർശിനികളുടെ സഹായമില്ലാതെ നഗ്നനേത്രങ്ങൾകൊണ്ടുതന്നെ ഈ ആകാശ വിസ്മയം കാണാനായി കഴിയും.
എങ്കിലും ചന്ദ്രന്റെ ഉപരിതലം കൂടുതൽ വ്യക്തമായി കാണുന്നതിന് ബൈനോക്കുലറുകളോ ചെറിയ ടെലിസ്കോപ്പുകളോ ഉപയോഗിക്കാവുന്നതാണ്.
വളരെ അപൂർവമായി സംഭവിക്കുന്ന ഒന്നാണിത്. ഇനി 2028 ഡിസംബർ 31-നാണ് ഈ പ്രതിഭാസം കാണാനാകുക.
https://www.facebook.com/Malayalivartha























