ഐ.പി ബിനു അടക്കമുള്ള പ്രതികൾ റിമാൻഡിൽ; കോടതിക്ക് പുറത്ത് തടിച്ചുകൂടി സി.പി.എം പ്രവർത്തകർ...

മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വാടക വീടിന് മുന്നിൽ വെച്ച് ഇ.ഡി ഉദ്യോഗസ്ഥരുടെ വാഹനം തകർത്ത കേസിൽ നിർണായക പോലീസ് നടപടി. കേസിൽ അറസ്റ്റിലായ പതിനൊന്ന് പ്രതികളെ കോടതി റിമാൻഡ് ചെയ്ത് ജയിലിലേക്ക് മാറ്റി. വധശ്രമം, ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ തുടങ്ങിയ കടുത്ത ജാമ്യമില്ലാ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇതിനോടകം 19 പേർ അറസ്റ്റിലായ കേസിൽ മുന്നൂറോളം പേർക്കെതിരെയാണ് പോലീസ് അന്വേഷണം പുരോഗമിക്കുന്നത്.
https://www.facebook.com/Malayalivartha

























