ഗ്യാസ് സിലിണ്ടർ വെക്കാൻ സഹായത്തിനെത്തി; രാത്രി മടങ്ങിയെത്തി ക്രൂര കൊലപാതകം...

കടബാധ്യത തീർക്കാൻ വയോധികയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി സ്വർണ്ണാഭരണങ്ങൾ കവർന്ന സംഭവത്തിൽ അയൽവാസി അറസ്റ്റിൽ. കനകക്കുന്ന് സ്വദേശി തങ്കമ്മയെ (80) കൊലപ്പെടുത്തിയ കേസിൽ അയൽവാസിയായ പ്രകാശനെയാണ് കനകക്കുന്ന് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ചൊവ്വാഴ്ച കായംകുളം കായലിലെ ആറാട്ടുപുഴ ഭാഗത്ത് കൈയും കാലും ബന്ധിച്ച് കല്ലുകെട്ടിയ നിലയിൽ വയോധികയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന കൊലപാതകവിവരം പുറത്തുവന്നത്.
https://www.facebook.com/Malayalivartha

























