അയല്‍വാസിയായ പ്രകാശനോട് ഗ്യാസ് സിലിണ്ടർ അകത്തേക്ക് എടുത്തുവയ്ക്കാൻ സഹായിക്കണമെന്ന് തങ്കമ്മ; സഹായിക്കാനെത്തിയപ്പോൾ പ്രകാശന്റെ കണ്ണിലുടക്കിയത് തങ്കമ്മയുടെ ശരീരത്തിലെ ആഭരണം; രാത്രി വീണ്ടുമെത്തി വിവസ്ത്രയാക്കി കൊലപാതകം

ആലപ്പുഴ കായംകുളം കനകക്കുന്നിൽ 80കാരിയെ കൊലപ്പെടുത്തിയ സംഭവത്തിൽ നിർണായകമായ വിവരങ്ങൾ പുറത്ത്. ആഭരണങ്ങൾ മോഷ്ടിക്കുന്നതിനാണെന്ന് പ്രതി പ്രകാശൻ മൊഴി നൽകിയിരിക്കുന്നത്.മോഷ്ണം നടത്തിയ ശേഷം മൃതദേഹം കായലിൽ തള്ളുകയായിരുന്നു.
സംഭവം ഇങ്ങനെ; ഞായറാഴ്ച രാത്രിയിലാണ് കൊല നടന്നത്. അയല്‍വാസിയായ പ്രകാശനോട് ഗ്യാസ് സിലിണ്ടർ അകത്തേക്ക് എടുത്തുവയ്ക്കാൻ സഹായിക്കണമെന്ന് തങ്കമ്മ ആവശ്യപ്പെട്ടു . ഞായറാഴ്ച രാവിലെയെത്തി സഹായിച്ചപ്പോൾ കണ്ണിലുടക്കിയത് തങ്കമ്മയുടെ സഹ്‌രീരത്തിൽ ശേഷം രാത്രി വീണ്ടുമെത്തിയാണ് പ്രകാശന്‍ കൊല നടത്തിയത്.
ആഭരണങ്ങൾ മോഷ്ടിക്കുന്നതിനാണ് തങ്കമ്മയെ കൊലപ്പെടുത്തിയതെന്ന് പ്രതി പ്രകാശൻ പൊലീസിന്റെ ചോദ്യം ചെയ്യലിൽ സമ്മതിച്ചു . ചൊവ്വാഴ്ച രാവിലെ കായംകുളം കായലിൽ ആറാട്ടുപുഴ ഭാഗത്ത് മൽസ്യത്തൊഴിലാളികളാണ് മൃതദേഹം കണ്ടത്. കൈയും കാലും ബന്ധിച്ച് ശരീരത്ത് കല്ല് കെട്ടിയ നിലയിലായിരുന്നു മൃതദേഹം.
താഴെ വീണ ഇവരുടെ രണ്ട് കൈകളിലുമുണ്ടായിരുന്ന വളകളും മോതിരവും എടുത്തു. തുടർന്ന് തങ്കമ്മയുടെ കൈലിയും തോർത്തും ഉപയോഗിച്ച് കൈയും കാലും ബന്ധിച്ചു.. കൈയിൽ കൊണ്ടുവന്നിരുന്ന കയർ ഉപയോഗിച്ച് കാലിലും നെഞ്ചിലും തലയിലും കല്ലുകൾ കെട്ടി തങ്കമ്മയുടെ ശരീരം കായലിൽ തള്ളി.
https://www.facebook.com/Malayalivartha

























