തെരുവ് യുദ്ധത്തിന്റെ ചൂടടങ്ങും മുന്‍പ്, പോലീസിനെതിരെ പരസ്യ ഭീഷണിയുമായി സി.പി.എം പാലക്കാട് ജില്ലാ സെക്രട്ടറി.. നെഞ്ചത്ത് കയറി താളമേളം ചവിട്ടുമെന്നാണ് സഖാവിന്റെ വെല്ലുവിളി..

പിണറായി വിജയന്റെ വസതിയിലെ ഇ.ഡി റെയ്ഡിന് പിന്നാലെ തലസ്ഥാനത്തുണ്ടായ തെരുവ് യുദ്ധത്തിന്റെ ചൂടടങ്ങും മുന്‍പ്, പോലീസിനെതിരെ പരസ്യ ഭീഷണിയുമായി സി.പി.എം പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എന്‍. സുരേഷ് ബാബു. പാലക്കാട് ടൗണ്‍ നോര്‍ത്ത് പോലീസ് സ്റ്റേഷനിലെ ഇന്‍സ്‌പെക്ടര്‍ക്കെതിരെയാണ് (സി.ഐ) കടുത്ത ഭാഷയില്‍ ജില്ലാ സെക്രട്ടറി ഭീഷണി മുഴക്കിയത്. ഇടതുപക്ഷ പ്രവര്‍ത്തകരോട് മാന്യത വിട്ട് പെരുമാറിയാല്‍ നെഞ്ചത്ത് കയറി താളമേളം ചവിട്ടുമെന്നാണ് സുരേഷ് ബാബുവിന്റെ പരസ്യ താക്കീത്.
പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ തിരുവനന്തപുരത്തെ വാടക വസതിയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തിയ റെയ്ഡിനെതിരെ പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പ്രതിഷേധ പ്രകടനത്തിന് ശേഷമുള്ള പൊതുയോഗത്തിലായിരുന്നു വിവാദ പ്രസംഗം. തലസ്ഥാനത്ത് ഇ.ഡി സംഘത്തെ തടഞ്ഞ് ആക്രമിച്ച സംഭവം കേവലം ഒരു സാമ്പിള്‍ വെടിക്കെട്ട് മാത്രമാണെന്നും യഥാര്‍ത്ഥ പൂരം ഇനി കാണാന്‍ കിടക്കുന്നതേയുള്ളൂവെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.പാലക്കാട് ടൗണ്‍ നോര്‍ത്ത് സി.ഐയെ വ്യക്തിപരമായി പരാമര്‍ശിച്ചുകൊണ്ടായിരുന്നു ജില്ലാ സെക്രട്ടറിയുടെ പ്രസംഗം.
'നോര്‍ത്തിലൊരു സി.ഐയുണ്ട്. അവന് വല്ലാത്ത ചൊറിച്ചിലാണ്. ആ ചൊറിച്ചിലൊന്നും ഇടതുപക്ഷ ജനാധിപത്യ മുന്നണിയോടും കമ്മ്യൂണിസ്റ്റുകാരോടും കാണിക്കാന്‍ നിക്കരുത്എന്നാണ് താക്കീതായി പറയാനുള്ളത്. മാന്യതയാണെങ്കില്‍ അധിക മാന്യത കാണിക്കുന്നവരാണ് ഞങ്ങള്‍. മാന്യത വിട്ടാല്‍ നിന്റെ നെഞ്ചത്ത് കയറി താളമേളം ചവിട്ടും ഞങ്ങള്‍. ഇതൊക്കെ കണ്ടും അനുഭവിച്ചും നിന്നേക്കാളും ശക്തിയും കരുത്തുമുള്ള ഒരുപാട് പോലീസുകാരെ നേരിട്ടുമാണ് ഞങ്ങള്‍ ഇവിടെയെത്തിയത്,' സുരേഷ് ബാബു പറഞ്ഞു.സംസ്ഥാനത്ത് ഭരണം മാറിയ പശ്ചാത്തലത്തില്‍ പോലീസ് ഉദ്യോഗസ്ഥര്‍ കാട്ടുന്ന ആവേശം കമ്മ്യൂണിസ്റ്റുകാരോട്
വേണ്ടെന്ന മുന്നറിയിപ്പാണ് സി.പി.എം ഇതിലൂടെ നല്‍കുന്നത്. ഗുണ്ടായിസം കാണിക്കാന്‍ പോലീസുകാര്‍ മെനക്കെട്ടാല്‍ ആ ഗുണ്ടകളെ ഒതുക്കാനുള്ള കരുത്ത് ഇടതുപക്ഷത്തിനുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.തിരുവനന്തപുരത്ത് റെയ്ഡ് കഴിഞ്ഞ് മടങ്ങിയ ഇ.ഡി ഉദ്യോഗസ്ഥരെ സി.പി.എം-ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ വഴിയില്‍ തടയുകയും മര്‍ദ്ദിക്കുകയും ചെയ്ത സംഭവം നിയമക്കുരുക്കിലേക്ക് നീങ്ങുന്നതിനിടെയാണ് പാലക്കാട് ജില്ലാ സെക്രട്ടറിയുടെ ഈ ന്യായീകരണം. 'കേരളത്തില്‍ ഭരണം മാറി എന്ന് വിചാറിച്ച് എന്ത് തോന്ന്യാസവും ചെയ്യാമെന്ന് കരുതേണ്ട. ഇതൊരു സാമ്പിള്‍ വെടിക്കെട്ടല്ലേ.
ഇതിന്റെ അപ്പുറമുള്ള നല്ല പൂരം കാണാനല്ലേ പോകുന്നത്? ഞങ്ങള്‍ക്ക് ഇ.ഡിയുമില്ല ഒരു ചുക്കുമില്ല,' കേന്ദ്ര ഏജന്‍സികളെ വെല്ലുവിളിച്ചുകൊണ്ട് സുരേഷ് ബാബു വ്യക്തമാക്കി.
https://www.facebook.com/Malayalivartha

























