മുഖ്യമന്ത്രിയുടെ ഓഫീസിൽ നേരിട്ടെത്തി മഞ്ജുഷ..ഉറപ്പ് നൽകി സതീശൻ.. നവീന്‍ ബാബുവിന്റെ ദുരൂഹ മരണം.. കേസ് സി.ബി.ഐ.ക്ക് കൈമാറാന്‍ ഭരണതലത്തില്‍ അതിവേഗ നീക്കം..ദിവ്യ തീർന്നു..

നവീൻ ബാബു എന്ന പേര് മലയാളികൾ ഒരിക്കലും മറക്കില്ല . സ്വന്തം ഭർത്താവിനെ നഷ്ട്ടപ്പെട്ട ഭാര്യയും അച്ഛനെ നഷ്ട്ടപ്പെട്ട രണ്ടു പെൺമക്കളും നീതിക്കായി ഇപ്പോഴും കാത്തിരിക്കുകയാണ് . കണ്ണൂര്‍ മുന്‍ അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് (എ.ഡി.എം.) കെ. നവീന്‍ ബാബുവിന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസ് സി.ബി.ഐ.ക്ക് കൈമാറാന്‍ ഭരണതലത്തില്‍ അതിവേഗ നീക്കം. നിയമസഭാ മന്ദിരത്തില്‍ വെച്ച് നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷയുമായി മുഖ്യമന്ത്രി വി.ഡി. സതീശന്‍ നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് കേസ് കേന്ദ്ര ഏജന്‍സിക്ക് വിട്ടുകൊണ്ടുള്ള ഉറപ്പ് ലഭിച്ചത്.
'നിങ്ങളുടെ കുടുംബത്തിന്റെ തീരുമാനമാണ് ഈ സര്‍ക്കാരിന്റെ തീരുമാനം' എന്ന് മുഖ്യമന്ത്രി മഞ്ജുഷയ്ക്ക് നേരിട്ട് ഉറപ്പ് നല്‍കുകയായിരുന്നു. റാന്നി എം.എ.എല്‍. അഡ്വ. പഴകുളം മധുവിന്റെ നേതൃത്വത്തിലാണ് നവീന്‍ ബാബുവിന്റെ കുടുംബം മുഖ്യമന്ത്രിയെ കണ്ട് നിവേദനം സമര്‍പ്പിച്ചത്.ഈ പുതിയ പ്രഖ്യാപനത്തോടെ കണ്ണൂരിലെ സി.പി.എം. നേതൃത്വവും മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയും കടുത്ത നിയമക്കുരുക്കിലേക്കാണ് നീങ്ങുന്നത്. സംസ്ഥാന പോലീസിന്റെ പരിമിതികളും രാഷ്ട്രീയ സമ്മര്‍ദ്ദങ്ങളും നിലനില്‍ക്കുന്ന സാഹചര്യത്തില്‍, സി.ബി.ഐ. പോലെയുള്ള ഒരു നിഷ്പക്ഷ കേന്ദ്ര ഏജന്‍സി തന്നെ കേസ് അന്വേഷിക്കണമെന്ന കുടുംബത്തിന്റെ കടുത്ത നിലപാട് പുതിയ യു.ഡി.എഫ്. സര്‍ക്കാര്‍ പൂര്‍ണ്ണമായും അംഗീകരിക്കുകയായിരുന്നു.
കാര്യങ്ങള്‍ വേഗത്തിലാക്കാന്‍ പഴകുളം മധു എം.എ.എല്‍.ക്ക് മുഖ്യമന്ത്രി പ്രത്യേക നിര്‍ദ്ദേശവും നല്‍കി. റാന്നിയുടെ ജനപ്രതിനിധി ആയപ്പോള്‍ തന്നെ പഴകുളം മധു മുഖ്യമന്ത്രിയോട് ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു.തലസ്ഥാനത്ത് റെയ്ഡ് കഴിഞ്ഞ് മടങ്ങിയ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) ഉദ്യോഗസ്ഥരെ സി.പി.എം.-ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ തെരുവില്‍ തടഞ്ഞ് ആക്രമിച്ച സംഭവം വലിയ വിവാദമായി നില്‍ക്കുന്ന പശ്ചാത്തലത്തിലാണ് മറ്റൊരു കേസില്‍ പുതിയ സി.ബി.ഐ. അന്വേഷണം വരുന്നത്. സി.ബി.ഐ. കണ്ണൂരിലേക്ക് എത്തുമ്പോള്‍ സിപിഎമ്മിന് എന്തുചെയ്യാന്‍ സാധിക്കും എന്ന ചോദ്യമാണ് ഇപ്പോള്‍ രാഷ്ട്രീയ കേന്ദ്രങ്ങളില്‍ ഉയരുന്നത്. സി.പി.എം. തന്ത്രങ്ങള്‍ക്ക് സി.ബി.ഐ.യുടെ വരവ് കനത്ത പ്രഹരമാകും.
https://www.facebook.com/Malayalivartha

























