സിഎംആർഎൽ വീണ്ടും ഹൈക്കോടതിയെ സമീപിച്ചു ; സിഎംആർഎൽ-എക്സാലോജിക് ഇടപാടിൽ നിർണായക തെളിവുകൾ; വീണ വിജയന് ഇ ഡി സമൻസ്?

സിഎംആർഎൽ-എക്സാലോജിക് ഇടപാടിൽ നിർണായക തെളിവുകൾ ലഭിച്ചെന്ന് ഇഡി. പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണ. ടിയെ ചോദ്യം ചെയ്യലിന് വിളിച്ചുവരുത്താനുള്ള തെളിവുകളുണ്ടെന്ന് ഇഡി വ്യക്തമാക്കിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡുകളിലാണ് തെളിവുകൾ ലഭിച്ചത്. ഇക്കാര്യം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെ അറിയിക്കും. മറുപടി ലഭിച്ചശേഷം വീണക്ക് നോട്ടീസ് നൽകാനാണ് നീക്കം . ഡയറിയിലുള്ള മറ്റ് പേരുകളെ കേന്ദ്രീകരിച്ച് തെളിവ് ശേഖരണം ആരംഭിച്ചുവെന്നും ഇഡി പറയുന്നു.
അന്വേഷണം തടയണമെന്നാവശ്യപ്പെട്ട് സിഎംആർഎൽ വീണ്ടും ഹൈക്കോടതിയെ സമീപിക്കും. ഉടൻ അപ്പീൽ നൽകും. മാസപ്പടിക്കേസിൽ അന്വേഷണം വേഗത്തിലാക്കാൻ ഒരുങ്ങുകയാണ് ഇ ഡി. കണ്ടെത്തിയ ബാങ്ക് വിവരങ്ങളിൽ പരിശോധന ആരംഭിച്ചു.
https://www.facebook.com/Malayalivartha

























