കിടപ്പറദൃശ്യങ്ങൾ രഹസ്യമായി പകർത്തി അശ്ലീല വെബ്‌സൈറ്റുകൾക്ക് വിറ്റ സംഭവം.. കൂടുതൽ വിവരങ്ങൾ പുറത്ത്..ഇയാള്‍ക്ക് പിന്നില്‍ വന്‍ കണ്ണി പ്രവര്‍ത്തിക്കുന്നുണ്ടോ..?

നടുക്കുന്ന വിവരങ്ങൾ . കിടപ്പറദൃശ്യങ്ങൾ രഹസ്യമായി പകർത്തി അശ്ലീല വെബ്‌സൈറ്റുകൾക്ക് വിറ്റെന്ന യുവതിയുടെ പരാതിയിൽ ഭർത്താവ് അറസ്റ്റിലായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. വിദേശത്ത് ഒരുമിച്ചു താമസിക്കവേ ഭർത്താവ് സ്വകാര്യദൃശ്യങ്ങൾ അശ്ലീല സൈറ്റുകൾക്ക് വിറ്റെന്നും, ഇത് ചോദ്യം ചെയ്തപ്പോൾ ക്രൂരമായ മർദനമാണ് ഏൽക്കേണ്ടിവന്നതെന്നും യുവതി പോലീസിന് നൽകിയ മൊഴിയിൽ വ്യക്തമാക്കുന്നു. സ്വന്തം അമ്മ കുളിക്കുന്ന ദൃശ്യങ്ങള്‍ വരെ പ്രതിയുടെ ഫോണിലുണ്ടായിരുന്നുവെന്ന് യുവതി പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. നാലു വയസ്സുള്ള മകളുടെ മുന്നിൽവെച്ച് വൈകൃതങ്ങൾ കാട്ടിയെന്നും പരാതിയുണ്ട്.
സംഭവത്തിൽ പോക്സോ നിയമപ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ഏറെ വർഷങ്ങളായി യു.കെ.യിലായിരുന്ന ദമ്പതിമാർ കഴിഞ്ഞ 14-നാണ് നാട്ടിലെത്തിയത്. നാട്ടിലെത്തിയ ശേഷവും ഭർത്താവിന്റെ ക്രൂരത തുടർന്നതായി യുവതി പറയുന്നു. പത്ത് വർഷത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്. എന്നാൽ ഭർത്താവ് അശ്ലീല വീഡിയോകൾക്ക് അടിമയാണെന്നാണ് യുവതിയുടെ പ്രധാന പരാതി. നിരന്തരം കിടപ്പറദൃശ്യങ്ങൾ പകർത്തുമായിരുന്ന ഇയാൾ, കുളിമുറിയിൽ ഒളിക്യാമറ വെക്കുമായിരുന്നുവെന്നും യുവതി മൊഴി നൽകിയിട്ടുണ്ട്.
ഈ ദൃശ്യങ്ങൾ അശ്ലീല സൈറ്റുകൾക്ക് വിറ്റ് പണം സമ്പാദിച്ച ഇയാൾ, മറ്റു പുരുഷന്മാരുമായി കിടക്ക പങ്കിടാനും തന്നെ നിർബന്ധിച്ചതായി യുവതിയുടെ പരാതിയിലുണ്ട്.ഇതിന് വിസമ്മതിച്ചപ്പോഴെല്ലാം ദേഹോപദ്രവമേൽപ്പിക്കുന്നത് പതിവായിരുന്നു. ഇതിൽ സഹികെട്ടാണ് യുവതി സുഹൃത്തിന്റെ വീട്ടിലേക്ക് താമസം മാറിയത്. നിരന്തരം കിടപ്പറദൃശ്യങ്ങൾ പകർത്തുമായിരുന്നെന്നും കുളിമുറിയിൽ ഒളിക്യാമറ വയ്ക്കുമായിരുന്നെന്നും യുവതി മൊഴിനൽകി. ദൃശ്യങ്ങൾ അശ്ലീല സൈറ്റുകൾക്കു വിറ്റ് പണം സമ്പാദിക്കുകയും മറ്റു പുരുഷന്മാരുമായി കിടക്ക പങ്കിടാൻ നിർബന്ധിക്കുകയും ചെയ്തു.
വിസമ്മതിച്ചപ്പോൾ ദേഹോപദ്രവമേൽപ്പിക്കുന്നത് പതിവായി. സഹികെട്ട് സുഹൃത്തിന്റെ വീട്ടിലേക്ക് താമസം മാറ്റിയിരുന്നു. കൗൺസലിങ് നടത്തിയാൽ ഭർത്താവിന്റെ സ്വഭാവത്തിൽ മാറ്റമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഇവർ നാട്ടിലെത്തിയത്.എന്നാൽ കൗൺസലിങ്ങിനു പോകാൻ നിർബന്ധിച്ചതോടെ ഇയാൾ വീണ്ടും ഭാര്യയെ ക്രൂരമായി മർദിക്കുകയായിരുന്നു. തുടർന്ന് യുവതി നൽകിയ പരാതിയിലാണ് പോലീസ് നടപടി സ്വീകരിച്ചത്. കൊട്ടിയം പോലീസാണ് പ്രതിയെ കൊല്ലം കളക്ടറേറ്റിനു സമീപത്തുനിന്ന് തിങ്കളാഴ്ച അറസ്റ്റ് ചെയ്തത്.
കേസ് രജിസ്റ്റർ ചെയ്തതിനു പിന്നാലെ ഒളിവിൽപ്പോയ ഇയാളെ ഒരാഴ്ചയ്ക്കു ശേഷമാണ് പോലീസ് പിടികൂടുന്നത്. പല സ്ഥലങ്ങളിലായി ഒളിവിൽ താമസിച്ച് വരികയായിരുന്ന ഇയാൾ കൊല്ലത്തേക്കെത്തുന്നതായി ചാത്തന്നൂർ എ.സി.പി. രാജേഷിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് പിടിയിലായത്.
ഭര്‍ത്താവ് പകര്‍ത്തിയ ദൃശ്യങ്ങള്‍ ഏതൊക്കെ അശ്ലീല സൈറ്റുകളിലാണ് പ്രചരിക്കുന്നത്എന്നും ഇയാള്‍ക്ക് പിന്നില്‍ വന്‍ കണ്ണി പ്രവര്‍ത്തിക്കുന്നുണ്ടോ എന്നും പോലീസ് വിശദമായി പരിശോധിച്ചു വരികയാണ്.
https://www.facebook.com/Malayalivartha
























