കണ്ണൂർ പേരാവൂർ പാല്‍ചുരം ചെകുത്താന്‍തോടിന് സമീപം മണ്ണിടിച്ചിലിനെ തുടർന്ന് ഗതാഗതം തടസ്സം

കണ്ണൂർ പേരാവൂർ പാല്‍ചുരം ചെകുത്താന്‍തോടിന് സമീപം മണ്ണിടിച്ചിലിനെ തുടർന്ന് ഗതാഗതം തടസ്സം. ചൊവ്വ രാവിലെ ഒൻപതോടെയാണ് മണ്ണിടിച്ചിലുണ്ടായത്. മണ്ണും കല്ലും നീക്കം ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാനായി ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി. പൊലിസും ഫയര്‍ഫോഴ്‌സും റവന്യൂ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി.
ശക്തമായ മഴ തുടരുന്നതിനാല്‍ ഇനിയും മണ്ണിടിച്ചിലുണ്ടാവാന്‍ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കാന്‍ നിര്‍ദേശം നല്‍കി. മണ്ണിടിച്ചിലുണ്ടായ സ്ഥലത്തേക്ക് സന്ദര്‍ശകരോ ഔദ്യോഗികാവശ്യങ്ങള്‍ക്കു വേണ്ടിയുള്ളതല്ലാത്ത വാഹനങ്ങളോ പോകരുതെന്ന് ജില്ലാ കലക്ടര്‍ .
"
https://www.facebook.com/Malayalivartha























