മൾട്ടിപ്ലെക്‌സുകളിലും തിയേറ്ററുകളിലും കത്തിവില..അമിതവിലയ്‌ക്കെതിരെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..പുറത്ത് 25 രൂപ വിലയുള്ള പോപ്കോണിന് തിയേറ്ററുകളിൽ 250 രൂപ..

തിയേറ്ററുകളിലും മൾട്ടിപ്ലെക്‌സുകളിലും പോപ്‌കോൺ, സ്നാക്സ്, വെള്ളം എന്നിവയ്ക്ക് ഈടാക്കുന്ന അമിതവില സാധാരണക്കാരായ സിനിമാപ്രേമികളെ വലിയ രീതിയിൽ ബുദ്ധിമുട്ടിക്കുന്ന ഒന്നാണ്. ടിക്കറ്റ് നിരക്കിനേക്കാൾ കൂടുതൽ തുക പലപ്പോഴും ഭക്ഷണസാധനങ്ങൾക്കായി ചിലവഴിക്കേണ്ടി വരുന്നു.മൾട്ടിപ്ലെക്‌സുകളിലും തിയേറ്ററുകളിലും ഭക്ഷണസാധനങ്ങൾക്ക് വൻതുക ഈടാക്കുന്നതിനെതിരെ തിരുവനന്തപുരം കോർപ്പറേഷൻ മേയർ വി.വി. രാജേഷ്. സിനിമാ തിയേറ്ററുകളിലെ ഭക്ഷണസാധനങ്ങളുടെ അമിതവിലയ്‌ക്കെതിരെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്.
പുറത്ത് 25 രൂപ വിലയുള്ള പോപ്കോണിന് തിയേറ്ററുകളിൽ 250 രൂപയാണ് ഈടാക്കുന്നതെന്നും തിയേറ്ററിൽ കയറി ഒരു ചായ കുടിക്കണമെങ്കിൽ ലോൺ എടുക്കേണ്ട അവസ്ഥയാണെന്നും മേയർ പറഞ്ഞു. തിയേറ്ററുകളിൽ വിൽക്കുന്ന ആഹാരസാധനങ്ങൾ കൊള്ളവിലയ്ക്കാണ് നൽകുന്നതെന്ന് ചൂണ്ടിക്കാട്ടിയ മേയർ, കൊച്ചുകുട്ടികളുമായി തിയേറ്ററുകളിൽ പോകുന്ന രക്ഷിതാക്കൾക്ക് 1,000 രൂപ നൽകിയാൽ മാത്രമേ പോപ്കോൺ ലഭിക്കൂ എന്ന സാഹചര്യമാണുള്ളതെന്നും കൂട്ടിച്ചേർത്തു. ഇത് തികച്ചും ആരോഗ്യകരമായ ഒരു പ്രവണതയല്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
വില നിശ്ചയിക്കുന്നത് കോർപ്പറേഷന്റെ അധികാരപരിധിയിൽ വരുന്ന വിഷയമല്ലെങ്കിലും രാഷ്ട്രീയ പ്രവർത്തകർ എന്ന നിലയിൽ ഇത്തരം ജനകീയ വിഷയങ്ങളിൽ കൃത്യമായനിലപാട് ഉന്നയിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. തിയേറ്ററുകളിലെ അമിതവില നിയന്ത്രിക്കാൻ ബന്ധപ്പെട്ടവർ തയ്യാറാകണം. ഈ വിഷയം കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും ലീഗൽ മെട്രോളജി വകുപ്പ് ഇത്തരം വിഷയങ്ങളിൽ ശക്തമായി ഇടപെടണമെന്നും വി.വി. രാജേഷ് ആവശ്യപ്പെട്ടു.പുറത്തുനിന്ന് ചായ കുടിക്കാൻ പത്ത് രൂപയെ ആകുകയുള്ളൂ. എന്നാൽ അതിനകത്ത് കയറിയാൽ ആ ചായയ്ക്ക് 200 രൂപ. മാത്രമല്ല പുറത്തുനിന്നുള്ള സാധനങ്ങൾകൊണ്ട് കയറാനും സമ്മതിക്കില്ല.
അങ്ങനെയൊന്നും ജനാധിപത്യ സംവിധാനത്തിൽ ഒരു സിസ്റ്റത്തിനു പ്രവർത്തിക്കാൻ സാധിക്കില്ല. ചൂഷണം ചെയ്യുന്ന നടപടി അവസാനിപ്പിക്കണം, അല്ലെങ്കിൽ തിരുത്തണം. കൊള്ളയടിക്കുന്ന സമീപനത്തോട് വിയോജിപ്പുണ്ട്.’’–വി.വി. രാജേഷിന്റെ വാക്കുകൾ.തിയേറ്ററുകളിലെയും മൾട്ടിപ്ലെക്സുകളിലെയും അമിത ഭക്ഷണവില നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട് നിലവിൽ പൊതുവായ നിയമപരമായ നിയന്ത്രണങ്ങളോ വിലക്കുകളോ ഇല്ല.
https://www.facebook.com/Malayalivartha























