റിയാദിലെ റോഡിൽ കേടായിക്കിടന്ന വാഹനം റിക്കവറി വാഹനത്തിലേക്ക് കയറ്റുന്നതിനിടെ മറ്റൊരു കാറിടിച്ച് ഇന്ത്യൻ ഡ്രൈവർക്ക് ദാരുണാന്ത്യം

റിയാദിലെ റോഡിൽ കേടായിക്കിടന്ന വാഹനം റിക്കവറി വാഹനത്തിലേക്ക് കയറ്റുന്നതിനിടെ മറ്റൊരു കാറിടിച്ച് ഇന്ത്യൻ ഡ്രൈവർക്ക് ദാരുണാന്ത്യം. ബിഹാർ സ്വദേശിയായ മുഹമ്മദ് ആസിഫ് (53) ആണ് കഴിഞ്ഞ വ്യാഴാഴ്ച രാത്രി അമീർ തുർക്കി അൽ അവ്വൽ റോഡിലുണ്ടായ അപകടത്തിൽ മരിച്ചത്. അപകടസമയത്ത് ഒപ്പമുണ്ടായിരുന്ന സഹയാത്രികൻ യാസർ അറഫാത്ത് പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെടുകയും ചെയ്തു.
അപകടത്തിൽ മരിച്ച മുഹമ്മദ് ആസിഫിെൻറ മൃതദേഹം ഇന്ന് വിമാനമാർഗം നാട്ടിലേക്ക് കൊണ്ടുപോകും. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നിയമനടപടികൾ നടന്നു വരുന്നു.
"
https://www.facebook.com/Malayalivartha

























