TWIST, 8 പേരുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ഞെട്ടിച്ച് ആ വിവരം ലഹരിയിൽ ആറാടിയിരുന്നു..! മരിക്കുന്നതിന് മുൻപ് ഹോട്ടലിൽ അടി..!

കയ്പമംഗലത്ത് വാഹനാപകടത്തിൽ മരിച്ച വിദ്യാർഥികൾ ലഹരി ഉപയോഗിച്ചതായി സൂചന. പോസ്റ്റുമോർട്ടത്തിലാണ് ഇതുസംബന്ധിച്ച സൂചന ലഭിച്ചത്. മരിച്ച വിദ്യാർഥികൾ മദ്യപിച്ചിരുന്നതായാണ് പ്രാഥമിക നിഗമനം എന്ന് പോസ്റ്റുമോർട്ടത്തിന് നേതൃത്വം നൽകിയ തൃശ്ശൂർ മെഡിക്കൽ കോളേജ് ഫൊറൻസിക് വിഭാഗം മേധാവി ഡോ. ഹിതേഷ് ശങ്കർ പറഞ്ഞുകൂടുതൽ പരിശോധനയ്ക്കായി സാമ്പിളുകൾ ലാബിലേക്ക് അയച്ചിട്ടുണ്ട്. ഇതിന്റെ ഫലം വരുന്നതോടെ ലഹരി ഉപയോഗം സ്ഥിരീകരിക്കാനാകും. രാസലഹരി ഉപയോഗത്തെ കുറിച്ച് അറിയാനുള്ള പരിശോധനകളും നടത്തുന്നുണ്ട്.അതേസമയം തളിക്കുളത്തെ ഹോട്ടലിൽ വെച്ച് സംഘം അവിടെയുണ്ടായിരുന്നവരുമായി തർക്കവും കൈയാങ്കളിയും ഉണ്ടായതായി അറിയുന്നു. വിവരമറിഞ്ഞ് വാടാനപ്പള്ളി പോലീസ് എത്തുമെന്നായതോടെ സംഘം കാറിൽ കയറി സ്ഥലം വിടുകയായിരുന്നു.
ശനിയാഴ്ച പുലർച്ചെ 12 മണിയോടെ കയ്പമംഗലം ദേശീയപാതയിലെ പനമ്പിക്കുന്ന് സെന്ററിലാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. ഡിണ്ടിഗൽ പി.എസ്.എൻ.എ എൻജിനീയറിങ് കോളേജിലെ വിദ്യാർഥികൾ സഞ്ചരിച്ചിരുന്ന കാർ റോഡരികിൽ നിർത്തിയിട്ടിരുന്ന ചരക്ക് ലോറിയുടെ പിന്നിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു. ഉള്ളിലുണ്ടായിരുന്നവരെ വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. കയറ്റം കയറി ഇറങ്ങുന്ന സ്ട്രൈറ്റ് റോഡിൽ നല്ല വേഗതയിലാണ് കാർ വന്നിരുന്നത്.
കയ്പമംഗലം പനമ്പിക്കുന്ന് ദേശീയപാതയിൽ വിദ്യാർഥികൾ സഞ്ചരിച്ച കാർ നിർത്തിയിട്ടിരുന്ന ചരക്ക് ലോറിയിൽ ഇടിച്ച് എട്ടു പേർ മരിച്ച സംഭവത്തിൽ ലോറി ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു. പുണെ സ്വദേശിയായ തുകാറാം കാംബ്ലെയാണ് (34) പിടിയിലായത്. അപകടമുണ്ടായതിനു ശേഷം സംഭവസ്ഥലത്തുനിന്ന് ഇയാൾ ഓടി രക്ഷപ്പെട്ടിരുന്നു.
അപകടത്തിൽപ്പെട്ട ലോറിയുമായി ബന്ധപ്പെട്ട് ഇയാളുടെ പങ്ക് സംബന്ധിച്ച് വ്യക്തത വരുത്തുന്നതിനായി കൊടുങ്ങല്ലൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് ഇയാളെ ചോദ്യം ചെയ്യുന്നത്. ചോദ്യം ചെയ്യലിൽ, ലോറിയിൽ ക്ലീനർ ഉണ്ടായിരുന്നില്ലെന്നും താൻ മാത്രമാണ് വാഹനത്തിലുണ്ടായിരുന്നതെന്നും ഇയാൾ പൊലീസിനോട് പറഞ്ഞതായി സൂചനയുണ്ട്. ലോറി റോഡിന്റെ വലതുവശത്തേക്ക് ചേർത്ത് നിർത്തിയ ശേഷം ഉറങ്ങുന്നതിനിടെയാണ് കാർ പിന്നിൽ ഇടിച്ചതെന്നാണ് ഇയാളുടെ മൊഴി.
വെള്ളിയാഴ്ച രാത്രി 11.42നാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. ഡിണ്ടിഗൽ സ്വകാര്യ എൻജിനീയറിങ് കോളജിലെ വിദ്യാർഥികളായ വി.വിശ്വ (20, സേലം), ജി.സന്തോഷ് (20, മധുര), പ്രസന്ന (20, മധുര), എം.മുരളീകൃഷ്ണൻ (20, മധുര), ഐ.സൂര്യ (20, ഡിണ്ടിഗൽ), കെ.യുവസഞ്ജിത് (20, ഡിണ്ടിഗൽ), ജെ.ജോഷ്വ ഹിൽസൺ (20, ഡിണ്ടിഗൽ), എൻ.ജീവ (20, ഡിണ്ടിഗൽ) എന്നിവരാണ് മരിച്ചത്. സന്തോഷ് പുതിയ കാർ വാങ്ങിയതിന്റെ ആഘോഷത്തിനാണ് സംഘം യാത്ര പുറപ്പെട്ടത്. സന്തോഷിന്റെ കാർ ലഭിക്കാത്തതിനാൽ ഒരു മാസം പഴക്കമുള്ള റെന്റ് എ കാറിലായിരുന്നു യാത്ര.യുവസഞ്ജിത്താണ് കാർ ഓടിച്ചിരുന്നത്.
അമിത വേഗത്തിലാണ് കാർ സഞ്ചരിച്ചതെന്നാണ് ആർടിഒയുടെ റിപ്പോർട്ട്. എന്നാൽ, ദിശാബോർഡുകൾ സ്ഥാപിച്ചിരുന്നില്ലെന്ന് നാട്ടുകാർ ആരോപിച്ചു. അപകടത്തിൽപ്പെട്ട കാർ പൂർണമായും തകർന്നു. പാതയോരത്ത് നിർത്തിയിട്ട ലോറിയിൽ ഉറങ്ങിക്കിടന്നവരാണ് നാട്ടുകാരെ വിവരം അറിയിച്ചത്. തുടർന്ന് പൊലീസ്, അഗ്നിരക്ഷാസേന ഉൾപ്പടെ സ്ഥലത്തെത്തി. വാഹനം വെട്ടിപ്പൊളിച്ചാണ് വിദ്യാർഥികളെ പുറത്തെടുത്തത്. വിദ്യാർഥികളുടെ കേരളത്തിലേക്കുള്ള യാത്രയുടെ വിവരം വീട്ടുകാർ അറിഞ്ഞിരുന്നില്ല. കോയമ്പത്തൂരിൽ കല്യാണം ഉണ്ടെന്നായിരുന്നു ചിലർ വീട്ടുകാരോട് പറഞ്ഞിരുന്നത്. കോയമ്പത്തൂരിൽനിന്ന് പാലക്കാടേക്ക് പോകുമെന്ന് ചിലർ സൂചിപ്പിച്ചിരുന്നു. കോയമ്പത്തൂരിൽ ഇവർ പോയതായി സ്ഥിരീകരിച്ചിട്ടുണ്ട്. എറണാകുളത്തേക്ക് വന്നത് എന്തിനെന്ന് വ്യക്തമല്ല. പാലക്കാടുനിന്ന് എറണാകുളത്തേക്ക് പോകാൻ മറ്റു വഴികൾ ഉണ്ടെന്നിരിക്കെ ഗുരുവായൂർ ഭാഗത്തേക്ക് പോയതിലും വ്യക്തതയില്ല.
https://www.facebook.com/Malayalivartha

























