യുഎസ് ഓപ്പൺ വനിതാ സിംഗിൾസ്... അമേരിക്കയുടെ കൊകൊ ഗഫും കസാഖ്‌സ്ഥാന്റെ എലെന റിബാകിനയും ക്വാർട്ടറിലേക്ക്

യുഎസ് ഓപ്പൺ വനിതാ സിംഗിൾസിൽ അമേരിക്കയുടെ കൊകൊ ഗഫും കസാഖ്‌സ്ഥാന്റെ എലെന റിബാകിനയും ക്വാർട്ടറിലേക്ക് മുന്നേറുകയായിരുന്നു. പ്രീക്വാർട്ടറിൽ അമേരിക്കയുടെ ഇവാ ജോവിക്കിനെ നേരിട്ടുള്ള സെറ്റുകൾക്കാണ് കൊകൊ ഗഫ് വീഴ്ത്തിയത്. സ്കോർ: 6-1, 6-4. കൃത്യതയാർന്ന സർവുകളിലൂടെ കളിച്ച കൊകൊ ഗഫ് വെറും 33 മിനിറ്റിനുള്ളിൽ ആദ്യ സെറ്റ് സ്വന്തമാക്കി.
രണ്ടാം സെറ്റിലും മികവ് തുടർന്നതോടെ ഇവാ ജോവിക്കിന് മറുപടിയുണ്ടായില്ല. ഇതോടെ ഈ വർഷത്തെ മൂന്നാം ഗ്രാൻഡ്സ്ലാം ക്വാട്ടറിലേക്ക് കൊകൊ ഗഫ് മുന്നേറി.
സെറീന വില്യംസിന് ശേഷം ഒരു വർഷം മൂന്ന് ഗ്രാൻഡ്സ്ലാം ക്വാർട്ടറിൽ പ്രവേശിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ അമേരിക്കൻ വനിതാ താരമായി ഗഫ് മാറി. എലെന റിബാകിനയുടെ മിന്നും പ്രകടനത്തിന് മുന്നില്‍ പിടിച്ചു നില്‍ക്കാനാവാതെ ജാപ്പനീസ് താരം നവോമി ഒസാക പ്രീക്വാർട്ടറിൽ പരാജയപ്പെട്ട് പുറത്തായി.
"
https://www.facebook.com/Malayalivartha



























