വിൽപനക്കായി എത്തിച്ച അഞ്ച് കിലോയോളം കഞ്ചാവുമായി മൂന്ന് പ്രതികൾകാട്ടൂരിൽ പിടിയിൽ

വിൽപനക്കായി എത്തിച്ച അഞ്ച് കിലോയോളം കഞ്ചാവുമായി മൂന്ന് പ്രതികൾകാട്ടൂരിൽ പിടിയിൽ. മൂന്ന് പ്രതികളെ തൃശൂർ റൂറൽ ജില്ല പൊലീസ് മേധാവി മുഹമ്മദ് നദീമിന്റെ നേതൃത്വത്തിൽ ഡാൻസാഫ് സംഘവും കാട്ടൂർ പൊലീസും ചേർന്ന് പിടികൂടുകയായിരുന്നു.
എടതിരുത്തി പറയൻകടവ് സ്വദേശി തുരുത്തി വീട്ടിൽ ജിതിക് (31), താണിശ്ശേരി കുറുപ്പത്തിപടി സ്വദേശി തുണ്ട്പറമ്പിൽ വീട്ടിൽ മഹേഷ് (33), ഒഡിഷ സ്വദേശി ഫിരാജ് നായക് (26) എന്നിവരാണ് അറസ്റ്റിലായത്. റൂറൽ ജില്ല പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.
ഫിരാജ് നായക് ഒഡിഷയിൽ നിന്ന് കടത്തിക്കൊണ്ടുവന്ന കഞ്ചാവ് കൈമാറുന്നതിനിടെയാണ് ഡാൻസാഫ് സംഘവും കാട്ടൂർ പൊലീസും ചേർന്ന് ഇവരെ പിടികൂടിയത്.
"
https://www.facebook.com/Malayalivartha



























