സി പി എം നേതാവും പിണറായിയുടെ വിശ്വസ്തനുമായ കെ.കെ. രാകേഷിനെ കാത്തിരിക്കുന്നത് വൻ ദുരന്തം.. ഭാര്യ പ്രിയവർഗീസിന് നൽകിയ ഇഷ്ടദാനമായ കണ്ണൂർ സർവകലാശാല അസോഷ്യേറ്റ് പ്രഫസർ നിയമനം.. റദ്ദാക്കണമെന്ന് സർക്കാർ തത്വത്തിൽ തീരുമാനിച്ചു..

സി പി എം നേതാവും പിണറായിയുടെ വിശ്വസ്തനുമായ കെ.കെ. രാകേഷിനെ കാത്തിരിക്കുന്നത് വൻ ദുരന്തം. പിണറായി വിജയൻ സർക്കാർ സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ രാകേഷിന്റെ ഭാര്യ പ്രിയവർഗീസിന് നൽകിയ ഇഷ്ടദാനമായ കണ്ണൂർ സർവകലാശാല അസോഷ്യേറ്റ് പ്രഫസർ നിയമനം റദ്ദാക്കണമെന്ന് സർക്കാർ തത്വത്തിൽ തീരുമാനിച്ചു. ഇതിനായി നിയമ പോരാട്ടം ശക്തമാക്കാനും തീരുമാനമായി. ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണിന്റെ ഇടപെടലാണ് നിർണായകമായത്. ഇത്തരം ഒരു തീരുമാനത്തിൽ സർക്കാർ എത്തിച്ചേരാൻ ഒരു കാരണമുണ്ട്. പ്രിയ വർഗീസിന്റെ നിയമനം ശരിവച്ച ഹൈക്കോടതി വിധിക്ക് സുപ്രീംകോടതി ജഡ്ജി 2024 ഫെബ്രുവരി 23 ന് ഒരു നിരീക്ഷണം നടത്തിയിരുന്നു. ഹൈക്കോടതി ചട്ടംതെറ്റായി വ്യാഖ്യാനിച്ചുവെന്നാണ് ഹർജി പരിഗണിച്ച ബെഞ്ചിലെ അംഗമായ ജസ്റ്റിസ് സഞ്ജയ് കരോൾ നിരീക്ഷിച്ചത്.
യുജിസി സെക്‌ഷൻ മൂന്നിലെ വ്യാഖ്യാനം സംബന്ധിച്ചാണ് കോടതി സംശയമുയർത്തിയത്. സെക്‌ഷൻ 3(11)ൽ പറയുന്നതുപ്രകാരം എംഫിൽ, പിഎച്ച്ഡി എടുക്കുന്ന കാലയളവ് ടീച്ചിങ് എക്സ്പീരിയൻസായി കണക്കാക്കാനാകില്ലെന്നു വ്യക്തമാക്കുന്നുണ്ട്. ഇതു തെറ്റായാണോ ഹൈക്കോടതി വ്യാഖ്യാനിച്ചതെന്ന് സുപ്രീം കോടതി ചോദിച്ചു. ഇതാണ് സതീശൻ സർക്കാരിന് പിടിവള്ളിയായി മാറിയത്. അങ്ങനെയാണ് കണ്ണൂർ സർവകലാശാലയുടെ സ്റ്റാന്റിംഗ് കൗൺസൽ സ്ഥാനത്ത് നിന്ന് മുൻ എസ് എഫ് ഐ നേതാവിനെ മാറ്റാൻ സർക്കാർ തീരുമാനിച്ചത്. വസ്തുതകൾ സുപ്രീം കോടതിയെ ധരിപ്പിക്കുകയാണെങ്കിൽ ഇഷ്ടദാന നിയമനം റദ്ദാക്കാനാകുമെന്ന് സർക്കാരിന് ഉപദേശം ലഭിച്ചു. ഇതോടെ സർക്കാർ ഊർജസ്വലമായി രംഗത്തിറങ്ങി.
കെ കെ രാകേഷിന്റെ ഭാര്യയുടെ നിയമനത്തിൽ കോടതി ഒരു തീരുമാനത്തിൽ എത്തുകയാണെങ്കിൽ എം ബി രാജേഷിന്റെയും പി രാജീവിന്റെയും ഭാര്യമാരുടെ കാര്യവും സതീശൻ സർക്കാർ പരിഗണിച്ചു തുടങ്ങും. പിണറായി വിജയൻ സർക്കാരിൻറെ ഏറ്റവും വലിയ നേട്ടങ്ങളിൽ ഒന്നാണ് സിപിഎം യുവ നേതാക്കളുടെ ഭാര്യമാർക്ക് നൽകിയ പ്രൊഫസർ പദവി. നൂറുകണക്കിന് സിപിഎം പ്രവർത്തകരും അനുഭാവികളും പരിചയ സമ്പത്തും ഉന്നത ഉന്നത വിദ്യാഭ്യാസ യോഗ്യതകളുമായി സർവ്വകലാശാല ജോലിക്ക് ക്യൂ നിൽക്കുമ്പോഴായിരുന്നു നേതാക്കളുടെ ഭാര്യമാർക്ക് വിവിധ തസ്തികകളിൽ സർക്കാർ ഇടം നൽകിയത്. പിണറായിയെ സംബന്ധിച്ചിടത്തോളം വിശ്വസ്തർക്ക് കരൾ പറിച്ചു കൊടുക്കുന്നതിൽ ഒരു പ്രത്യേക കൗതുകം തന്നെ ഉണ്ടായിരുന്നു.
വിഎസ് അച്യുതാനന്ദനെ പോലെയുള്ള തൻറെ രാഷ്ട്രീയ പ്രതിയോഗികളെ വകവരുത്താൻ തനിക്കൊപ്പം വന്നവരെ കൈയയച്ച് സഹായിക്കുന്നതായിരുന്നു പിണറായിയുടെ രീതി. കെ കെ രാജേഷിനെ പിണറായി മകനെ പോലെയാണ് കരുതുന്നത്. സേവ് യൂണിവേഴ്സിറ്റി ഫോറം കൺവീനർ ആർ എസ് ശശികുമാറാണ് യുവ നേതാക്കളുടെ ഭാര്യമാരുടെ ഇഷ്ടദാന നിയമനങ്ങൾ വിവാദമാക്കിയത്. അദ്ദേഹം ഇന്നും ഇതിൽ നിന്നും പിൻമാറിയിട്ടില്ല. യു ഡി എഫ് സർക്കാരിന് ഇവരിൽ ആരെയെങ്കിലും രക്ഷപ്പെടുത്താൻ താത്പര്യമുണ്ടെങ്കിൽ പോലും നടക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്.സർക്കാരിനെ സംബന്ധിച്ചിടത്തോളം കെ കെ രാകേഷ് അല്ല ഈ കേസിലെ പ്രതി . പകരം മുൻ മുഖ്യമന്ത്രി പിണറായി വിജയനാണ്.
അദ്ദേഹത്തിൻറെ വ്യത്യസ്തമായ കൗതുകങ്ങൾക്ക് കടിഞ്ഞാൺ ഇടുക എന്നതാണ് സർക്കാരിൻറെ തീരുമാനം, മുഖ്യമന്ത്രി വി ഡി സതീശന് ഇക്കാര്യത്തിൽ കർശന നിലപാടിലാണ്. പിണറായി വിജയൻ സർക്കാർ നടത്തിയ എല്ലാ വഴിവിട്ട നിയമനങ്ങളും നിയമവിധേയമാക്കണം എന്ന കാര്യത്തിൽ സതീശന് നിർബന്ധ ബുദ്ധി ഉണ്ട്. മന്ത്രി റോജി എം ജോൺ മുഖ്യമന്ത്രിയുമായി നിരന്തരം ചർച്ചകൾ തുടരുന്നുണ്ട്. കണ്ണൂർ സർവ്വകലാശാലയുടെ കൗൺസിലിനെ മാറ്റാനുള്ള തീരുമാനം പോലും മുഖ്യമന്ത്രിയുടെ അഭിപ്രായമനുസരിച്ചാണ് മന്ത്രി റോജി എം ജോൺ സ്വീകരിച്ചിട്ടുള്ളത്. നിയമപരമായ വിഷയത്തിൽ തികഞ്ഞ അവഗാഹതയുള്ള മുഖ്യമന്ത്രി കേസ് ജയിക്കുന്നതിനായി വിദഗ്ധോപദേശവും തേടുന്നുണ്ട്.
സിപിഎം നേതാക്കളുടെ ഭാര്യമാരുടെ നിയമനങ്ങൾ റദ്ദാക്കിയാൽ അത് സതീശൻ സർക്കാരിൻറെ നെറുകയിൽ ഒരു പൊൻതൂവൽ ആവും എന്ന കാര്യത്തിൽ സംശയമില്ല. അസോസിയേറ്റ് പ്രൊഫസർ തസ്തികയിലേക്ക് ആറ് പേരാണ് അഭിമുഖത്തിനെത്തിയത്. ഇതിൽ ഗവേഷണ പ്രബന്ധങ്ങൾക്ക് അടക്കമുള്ള റിസർച്ച് സ്കോർ ഏറ്റവും കുറച്ച് കിട്ടിയത് പ്രിയ വർഗ്ഗീസിനാണ്. 156 മാര്‍ക്കാണ് പ്രിയക്ക് ലഭിച്ചത്. പക്ഷെ അഭിമുഖത്തിൽ പ്രിയക്ക് കിട്ടിയത് ഏറ്റവും ഉയർന്ന് മാർക്കാണ്. അഭിമുഖത്തില്‍ മാത്രം 32 മാര്‍ക്ക്. രണ്ടാം റാങ്ക് കിട്ടിയ ജോസഫ് സ്കറിയയുടെ റിസർച്ച് സ്കോൾ 651 ആണ്. അഭിമുഖത്തിലെ മാർക്ക് 30. മൂന്നാം റാങ്കുള്ള ഗണേഷ് സി യുടെ റിസർച്ച് സ്കോൾ 645. ഇൻറർവ്യുവിൽ കിട്ടിയത് 28 മാർക്ക്. മാത്രമല്ല ജോസഫ് സ്ക്റിയക്ക് 15 വർഷത്തിലേറെ അധ്യാപന പരിചയമുണ്ട്.
പ്രിയ വർഗ്ഗീസിന് യുജിസി നിഷ്കർഷിക്കുന്ന 8 വർഷത്തെ അധ്യാപന പരിചയം ഇല്ലെന്ന പരാതി നേരത്തെ ഗവണ്ണർക്ക് മുന്നിലുണ്ട്. പ്രിയയുടെ മൂന്ന് വർഷം ഡെപ്യൂട്ടേഷനിലെ ഗവേഷണ കാലയളവും സ്റ്റുഡന്‍റ്സ് ഡയറക്ടറായുള്ള രണ്ട് വർഷത്തെ അനധ്യാപക കാലയളവും അധ്യാപന പരിചയമായി കണക്കാക്കിയെന്നും കണ്ണൂർ സർവകലാശാല നൽകിയ വിവരാവകാശ രേഖ പറയുന്നു. മലയാളം അസോസിയേറ്റ് പ്രൊഫസർ പരീക്ഷയിൽ പ്രിയക്ക് സിണ്ടിക്കേറ്റ് ഒന്നാം റാങ്ക് നൽകിയെങ്കിലും വിവാദങ്ങളുടെ പശ്ചാത്തലത്തിൽ നിയമന ഉത്തരവ് ഇറക്കിയില്ല. പിന്നീട് ഹൈക്കോടതി വിധി വന്ന ശേഷമാണ് നിയമനം നൽകിയത്. പ്രിയാ വർഗീസിനെ കണ്ണൂര്‍ സര്‍വകലാശാലയില്‍ അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയില്‍ നിയമിക്കാനുള്ള നീക്കം നേരത്തെ വിവാദമായിരുന്നു.
യുജിസി വ്യവസ്ഥയനുസരിച്ചുള്ള അധ്യാപന പരിചയം പ്രിയക്ക് ഇല്ലെന്നായിരുന്നു ഉയര്‍ന്ന പ്രധാന ആക്ഷേപം. യുജിസി ചട്ടം അനുസരിച്ച് അസോസിയേറ്റ് പ്രൊഫസര്‍ക്ക് ഗവേഷണ ബിരുദവും എട്ട് വര്‍ഷം അസിസ്റ്റന്‍റ് പ്രൊഫസര്‍ തസ്തികയിലുള്ള അധ്യാപന പരിചയവുമാണ് യോഗ്യത. കണ്ണൂര്‍ സര്‍വകലാശാലയില്‍ അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയിലേക്കുള്ള വിജ്ഞാപനത്തിലും ഈ യോഗ്യതയുടെ കാര്യം പ്രത്യേകം പരാമര്‍ശിച്ചിരുന്നു. 2012 ൽ തൃശൂർ, കേരളവർമ്മ കോളേജിൽ മലയാളം അസിസ്റ്റൻറ് പ്രൊഫസറായി നിയമനം ലഭിച്ച കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസ് സർവീസിലിരിക്കെ മൂന്ന് വർഷത്തെ അവധിയിൽ ഗവേഷണം നടത്തിയാണ് പിഎച്ച്ഡി ബിരുദം നേടിയത്. 2018 ലെ യുജിസി നിയമം 3- 9 വകുപ്പ് പ്രകാരം അസോസിയേറ്റ് പ്രൊഫസർ,
പ്രൊഫസർ, നിയമനങ്ങൾക്ക് ഗവേഷണ ബിരുദം നേടുന്നതിന് വിനിയോഗിച്ച കാലയളവ് അധ്യാപന പരിചയമായി കണക്കുകൂട്ടാൻ പാടില്ലെന്ന് വ്യവസ്ഥ ചെയ്യുന്നു. അപ്പോള്‍ പ്രിയാ വര്‍ഗിസീന്‍റെ ആകെ അധ്യാപന പരിചയം നാല് വര്‍ഷം മാത്രമാണ് എന്ന് വ്യക്തം. ഗവേഷണം കഴിഞ്ഞ് 2019 മുതല്‍ രണ്ട് വര്‍ഷം കണ്ണൂർ സർവകലാശാലയിൽ സ്റ്റുഡന്റ് സർവീസ് ഡയറക്ടറായി ഇവര്‍ ഡെപ്യൂട്ടേഷനിൽ ജോലി ചെയ്തു. ഭരണപരമായ ഉത്തരവാദിത്വം മാത്രം ഉളളതിനാല്‍ ഈ തസ്തികയും അധ്യാപന പരിചയത്തില്‍ ഉള്‍പ്പെടുത്താനാകില്ല. എന്നിട്ടും എല്ലാ യോഗ്യതയും ഉണ്ടെന്ന് കാണിച്ചാണ് പ്രിയ വര്‍ഗീസ് കണ്ണൂര്‍ സര്‍വകലാശാലയില്‍ തുടക്കത്തില്‍ ഒന്നരലക്ഷം രൂപ മാസ ശമ്പളമുള്ള അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയിലേക്ക് അപേക്ഷിച്ചത്. അഭിമുഖത്തിൽ പ്രിയയെ പങ്കെടുപ്പിക്കാൻ തീരുമാനിക്കുമ്പോൾ തന്നെ വിഷയം വിവാദമായിരുന്നു.
പിന്നീട് അഭിമുഖത്തിൽ പ്രിയ വർഗീസ് ഒന്നാം റാങ്ക് നേടുകയും ചെയ്തു. പക്ഷേ നിയമനം നടത്തിയില്ല. യോഗ്യത സംബന്ധിച്ച് ആശയക്കുഴപ്പം ഉണ്ടെന്നാണ് വൈസ് ചാൻസിലർ പിന്നീട് പറഞ്ഞത്. ഫാക്കൽറ്റി ഡെവലപ്മെന്റ് പ്രോഗ്രാം വഴി പിഎച്ച്ഡി ചെയ്യാനായി വിനിയോഗിച്ച് കാലയളവ് അധ്യാപന പരിചയമായി കണക്കാക്കണോ എന്നതിൽ വ്യക്തത ഇല്ലെന്നായിരുന്നു വിസിയുടെ വിശദീകരണം. കണ്ണൂർ സർവകലാശാല മലയാളം പഠന വകുപ്പിലെ അസ്സോസിയേറ്റ് പ്രൊഫസർ അടക്കമുള്ള വിവിധ അധ്യാപക തസ്തികകളിലേക്ക് 2021 സെപ്റ്റംബർ 22 നാണ് അപേക്ഷ ക്ഷണിക്കുന്നത്. പ്രസ്തുത തസ്തികയിലേക്ക് ഡോ.പ്രിയ വർഗീസിന്റേതടക്കം 12 അപേക്ഷകൾ ലഭിച്ചു. യു.ജി.സി നിയമ പ്രകാരം രൂപീകരിച്ച സ്ക്രീനിംഗ് കമ്മിറ്റി, ലഭിച്ച അപേക്ഷകൾ പരിശോധിക്കുകയും പ്രിയ വർഗീസ് അടക്കം 6 അപേക്ഷകരെ ഷോർട്ട് ലിസ്റ്റ് ചെയ്തു.
സർവകലാശാലകളിൽ നടക്കുന്ന നിയമനങ്ങളിൽ വൻതോതിൽ അഴിമതിയും സ്വജനപക്ഷപാതവുമാണ് നടക്കുന്നതെന്ന് ആരോപണം ഉയർന്നിരുന്നു. കെ.കെ.രാകേഷ് മുഖ്യമന്ത്രിയുടെ സെക്രട്ടറി മാത്രമായിരിക്കുമ്പോഴാണ് ഭാര്യക്ക് നിയമനം തരമാക്കിയത്. അസോസിയേറ്റ് പ്രഫസർ തസ്തികയിലേക്കുള്ള പ്രിയാ വർഗീസിന്റെ നിയമനവുമായി ബന്ധപ്പെട്ട സുപ്രീം കോടതി കേസിൽ കണ്ണൂർ സർവകലാശാലയുടെ നിർണായക നീക്കമുണ്ടായി . കേസ് ഇന്ന് സുപ്രീം കോടതി പരിഗണിക്കാനിരിക്കെ സർവകലാശാല അഭിഭാഷകനെ മാറ്റി. പ്രിയ വർഗീസിന് അനുകൂലമായി സ്വീകരിച്ചിരുന്ന നിലപാടും കണ്ണൂർ സർവകലാശാല മാറ്റും.സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യ പ്രിയാ വർഗീസിന്റെ കേസിൽ മുൻ എസ്എഫ്ഐ നേതാവ് കെ.ആർ. സുഭാഷ്ചന്ദ്രൻ ആണ് കണ്ണൂർ സർവകലാശാലയ്ക്കുവേണ്ടി ഹാജരായിരുന്നത്.
എസ്എഫ്ഐയിൽ രാഗേഷും സുഭാഷും ഒരേ കാലയളവിൽ പ്രവർത്തിച്ചവരാണ്. നിലവിൽ സിപിഎമ്മിന്റെ അഭിഭാഷക സംഘടനയുടെ സജീവ പ്രവർത്തകൻ കൂടിയാണ്.അസോസിയേറ്റ് പ്രഫസർ തസ്തികയിലേക്കുള്ള പ്രിയ വർഗീസിന്റെ നിയമനം നിയമപരമായിരുന്നുവെന്ന് വ്യക്തമാക്കി സർവകലാശാല സത്യവാങ്മൂലം ഫയൽചെയ്തിരുന്നു. പ്രിയയ്ക്ക് നിയമനത്തിനുള്ള യോഗ്യതയുണ്ടെന്നും സർവകലാശാല വ്യക്തമാക്കിയിരുന്നു.കണ്ണൂർ സർവകലാശാല നിലപാട് സുപ്രീം കോടതിയിലെ കേസിൽ നിർണായകമാണ്. നിലപാട് മാറ്റത്തിന് മുന്നോടിയായാണ് സുപ്രീം കോടതിയിലെ അഭിഭാഷകനെ സർവ്വകലാശാല മാറ്റിയത്. സുപ്രീം കോടതിയിലെ സംസ്ഥാന സർക്കാരിന്റെ സ്റ്റാൻഡിങ് കൗൺസൽ സുൽഫിക്കർ അലി ആണ് സർവകലാശാലയുടെ പുതിയ അഭിഭാഷകൻ.
തിടുക്കപ്പെട്ടുള്ള ഈ അഭിഭാഷക മാറ്റം പ്രിയ വർഗീസിന്റെ കേസിന്റെ പശ്ചാത്തലത്തിൽ ആണെന്നാണ് സൂചന. പ്രിയാവർഗീസിന്റെ നിയമനം സുതാര്യമല്ലെന്നും പ്രിയയ്ക്ക് അവശ്യമായ യോഗ്യത ഇല്ലെന്നുമുള്ള നിലപാട് നാളെ കോടതിയിൽ കണ്ണൂർ സർവകലാശാല അറിയിക്കും.സംസ്ഥാന സർക്കാരിനുവേണ്ടി നേരത്തെ കേസിൽ ഹാജരായിരുന്നത് സി.കെ. ശശി ആയിരുന്നു. സുപ്രീം കോടതിയിലെ സംസ്ഥാന സർക്കാരിന്റെ സ്റ്റാന്റിങ് കോൺസൽ ജയിംസ് പി. തോമസ് ആകും ഇനി കേരളത്തിനുവേണ്ടി ഹാജരാകുക.കണ്ണൂർ സര്‍വകലാശാലയിൽ ഇടത് ബുദ്ധിജീവിയായ ഗോപിനാഥ് രവീന്ദ്രൻ വൈസ് ചാൻസലറായിരുന്ന കാലത്താണ് പ്രിയാ വർഗീസിന്റെ നിയമനം നടന്നത്. അഭിമുഖത്തിൽ രണ്ടാമത് വന്ന ജോസഫ് സ്കറിയ വിഷയത്തിലെ പ്രമുഖ പണ്ഡിതനാണ് എന്നത് ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു.
പ്രിയാ വര്‍ഗീസിന്റെ നിയമനം ശരിവെച്ച ഹൈക്കോടതി വിധി നിലവിലുണ്ട്. ഇതിനെതിരെ യുജിസിയും ജോസഫ് സ്കറിയക്കൊപ്പം കോടതിയെ സമീപിച്ചിട്ടുണ്ട്. യുജിസി ചട്ടങ്ങളിൽ വലിയ വിട്ടുവീഴ്ച വരുത്തിയ ഈ നിയമനം അംഗീകരിക്കപ്പെട്ടാൻ രാജ്യത്തെമ്പാടും നിയമനങ്ങളിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന് യുജിസി ചൂണ്ടിക്കാട്ടുന്നു.കണ്ണൂർ സർവകലാശാലയിലെ അസോസിയേറ്റ് പ്രൊഫസർ തസ്തികയിലേക്കാണ് പ്രിയ വർഗീസും ജോസഫ് സ്കറിയയും അപേക്ഷിച്ചിരുന്നത്. അസിസ്റ്റന്റ് പ്രൊഫസറായി 8 വർഷത്തെ അധ്യാപന യോഗ്യത വേണമെന്നതാണ് അസോസിയേറ്റ് ആകാനുള്ള യോഗ്യത. കണ്ണൂർ സർവ്വകലാശാലയിലെ വിവാദ ഓൺലൈൻ അഭിമുഖങ്ങളിലൊന്നിലാണ് പ്രിയ വർഗീസ് തെരഞ്ഞെടുക്കപ്പെട്ടത്. ഗവേഷണ പഠനത്തിന് ചെലവിട്ട കാലയളവ് അധ്യാപന യോഗ്യതയായി കണക്കാക്കി അഴിമതി നടത്തിയെന്നും ആരോപണമുയർന്നു.
കാലടി സംസ്‌കൃത സർവകലാശാലയിൽ സ്പീക്കർ എം ബി രാജേഷിന്റെ ഭാര്യയുടെ നിയമനത്തിന് ഇന്റർവ്യൂവിൽ മാർക്ക് കൂട്ടി നൽകിയ ഡോ. ലിസ്സി മാത്യുവിനെ രാഗേഷിന്റെ ഭാര്യയുടെ ഇന്റർവ്യൂ ബോർഡിലും അംഗമാക്കിയത് ആസൂത്രിതമായാണെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാംപെയിൻ കമ്മിറ്റി ആരോപണമുന്നയിച്ചിരുന്നു.രണ്ട് പിണറായി സർക്കാരുകളുടെ കാലത്ത് നടന്ന വിവാദ നിയമനങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട കേസാണ് പ്രിയ വർഗീസിന്റേത്. സിപിഎമ്മിന്റെ കെകെ രാഗേഷിന്റെ ഭാര്യയായ പ്രിയ വർഗീസിന് വേണ്ടി യുജിസി ചട്ടങ്ങൾ സർവകലാശാല ലംഘിച്ചുവെന്നതാണ് കേസ്. എതിർകക്ഷി പ്രമുഖ ഭാഷാപണ്ഡിതനും നിരവധി ചരിത്രഗ്രന്ഥങ്ങളുടെ രചയിതാവുമായ ഡോ. ജോസഫ് സ്കറിയ ആണ്. 2025 മെയ് മാസത്തിൽ ജോസഫ് സ്കറിയ വിരമിച്ചിരുന്നു. കേസ് ഇതിനു മുമ്പ് പരിഗണിക്കണമെന്ന ആവശ്യം ജോസഫ് സ്കറിയ സുപ്രീംകോടതിയിൽ 2025 മാർച്ചിൽ ഉന്നയിച്ചെങ്കിലും അത് പരിഗണിക്കപ്പെടുകയുണ്ടായില്ല.
കണ്ണൂർ സര്‍വകലാശാല തഴഞ്ഞത് പ്രമുഖനായ ഇടത് ബുദ്ധിജീവിയെയാണ് എന്നത് പാർട്ടിക്കുള്ളിൽ ചർച്ചയായിരുന്നു. 25 വർഷത്തെ അദ്ധ്യാപന പരിചയവും നൂറിൽപരം ഗവേഷണ പ്രബന്ധങ്ങളുമുള്ള സിപിഎം അനുകൂല അദ്ധ്യാപക സംഘടനയായ എകെപിസിടിഎയുടെ പ്രവർത്തകനുമാണ് ജോസഫ് സ്കറിയ.എന്നാൽ കൃത്യമായി ചട്ടങ്ങള്‍ പാലിച്ച് നടന്ന നിയമനം ഒന്നരവര്‍ഷത്തിന് ശേഷം ഇപ്പോള്‍ വിവാദമാക്കിയതിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളാണെന്ന് ഡോ.പ്രിയ പറഞ്ഞു. ഇത്തരം വിവാദങ്ങള്‍ വരുമ്പോള്‍ യോഗ്യതയും പ്രവര്‍ത്തിപരിചയവുമൊന്നും പരിഗണിക്കാതെ, രാഷ്ട്രീയ നേതാവിന്റെ ഭാര്യ എന്ന ഒറ്റ ലേബലില്‍ മാത്രം ചര്‍ച്ചയാകുന്നതില്‍ ഒരു സ്ത്രീ എന്ന നിലയില്‍ തനിക്ക് വിഷമമുണ്ടെന്നും ഡോ. പ്രിയ വര്‍ഗീസ്.കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിലെ ഡോ.പ്രിയയുടെ നിയമനം ചട്ടങ്ങള്‍ ലംഘിച്ചാണെന്നായിരുന്നു കോണ്‍ഗ്രസ് ഉള്‍പ്പെടെ പ്രതിപക്ഷ കക്ഷികള്‍ നടത്തിയ പ്രചരണം.
എം.ബി.രാജേഷിന്റെ ഭാര്യ നിനിത കണിച്ചേരിയുടെ കാലടി സര്‍വകലാശാലയിലെ നിയമനവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങള്‍ക്ക് പിന്നാലെയായിരുന്നു. കെ.കെ.രാഗേഷ്, പി.കെ.ബിജു, പി.രാജീവ് ഉള്‍പ്പടെയുള്ള ഇടത് നേതാക്കളുടെ ഭാര്യമാരുടെ നിയമനങ്ങള്‍ക്കെതിരെയും ആരോപണങ്ങള്‍ ഉണ്ടായത്. യൂത്ത് കോണ്‍ഗ്രസിന്റെ പേരില്‍ നേതാക്കളുടെ ചിത്രത്തിനൊപ്പം ഭാര്യമാരുടെ നിയമനം അനധികൃതമെന്ന് ആരോപിക്കുന്ന പോസ്റ്ററുകളും സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കപ്പെട്ടിരുന്നു. ഡെപ്യൂട്ടേഷനിലാണ് കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍ ഡയറക്ടര്‍ ഓഫ് സ്റ്റുഡന്റ്‌സ് സര്‍വ്വീസ് എന്ന പോസ്റ്റില്‍ ജോലി ചെയ്യുന്നത്, തന്റെ പാരന്റ് ഇന്‍സ്റ്റിറ്റിയൂഷന്‍ തൃശൂര്‍ കേരള വര്‍മ്മ കോളേജാണെന്നും ഡോ.പ്രിയ വര്‍ഗീസ് പറഞ്ഞു.
ഡെപ്യൂട്ടേഷനില്‍ ഈ പോസ്റ്റിലേക്ക് ഞാന്‍ അപേക്ഷിക്കുമ്പോള്‍ വേറെ ഒരു ഉദ്യോഗാര്‍ത്ഥി മാത്രമാണ് ഇതിലേക്ക് അപേക്ഷിച്ചിരുന്നത്. സര്‍ക്കാര്‍ സര്‍വ്വീസിലല്ലാത്ത ആളായതിനാല്‍ ഈ പോസ്റ്റിലേക്ക് പരിഗണിക്കാനാകില്ല. അക്കാര്യം അദ്ദേഹത്തെ യൂണിവേഴ്‌സിറ്റി രേഖാമൂലം അറിയിച്ചിരുന്നു എന്നാണ് അറിയാന്‍ സാധിച്ചത്. പലര്‍ക്കും ഈ പോസ്റ്റിലേക്ക് വരാന്‍ താല്‍പര്യമില്ലാത്തതിനാല്‍ അപേക്ഷകര്‍ കുറവായിരിക്കും. അതുകൊണ്ട് തന്നെ അവസാനം ഞാന്‍ മാത്രമാണ് ഈ പോസ്റ്റിലേക്ക് ആപ്ലിക്കന്റായി ഉണ്ടായിരുന്നത്. ചട്ടങ്ങള്‍ അനുസരിച്ച് നടന്നിട്ടുള്ള നിയമനം തന്നെയാണ് ഇത്.ഡിഫന്‍സ് മിനിസ്ട്രിയില്‍ എക്‌സാമിനര്‍ 3 എന്നുള്ള പോസ്റ്റില്‍ ജോലി ചെയ്തിട്ടുണ്ട്, കോളേജില്‍ എട്ട് വര്‍ഷത്തില്‍ അധികം സര്‍വ്വീസുണ്ട്. പി.എച്ച്.ഡി അടക്കം യോഗ്യതകളുമുണ്ട്. പക്ഷെ അതൊന്നും ചിത്രത്തിലേയില്ല.
നമ്മള്‍ നേതാവിന്റെ ഭാര്യ എന്ന ഒറ്റ ലേബലില്‍ മാത്രം അറിയപ്പെടുന്നതില്‍ ഒരു സ്ത്രീ എന്ന നിലയില്‍ എനിക്ക് വിഷമമുണ്ട്.'2019ലാണ് നിയമനം നടന്നിട്ടുള്ളത്, അങ്ങനെ എന്തെങ്കിലും വിഷയമുണ്ടെങ്കില്‍, നിയമവിരുദ്ധമായി എന്തെങ്കിലും നടന്നിട്ടുണ്ടെന്ന് ഇതുവരെ ഒരു ആരോപണവും ഉണ്ടായിട്ടില്ല. ഇപ്പോഴാണ് ചില താല്‍പര്യങ്ങളുടെ പേരില്‍ ഈ പ്രചാരണങ്ങളുണ്ടാകുന്നത്. എല്ലാ ഇടത് നേതാക്കന്മാരുടെയും ഭാര്യമാര്‍ ഇങ്ങനെയാണ് എന്നുള്ള പ്രതീതിയുണ്ടാക്കുക എന്നൊക്കെയുള്ള കൃത്യമായ രാഷ്ട്രീയഉദ്ദേശങ്ങള്‍ ഈ നീക്കങ്ങള്‍ക്ക് പിന്നിലുണ്ടെന്നാണ് തോന്നുന്നത്.നിനിത കണിച്ചേരി പ്രവര്‍ത്തനപരിചയമുള്ള, യോഗ്യതയുള്ള ഒരാളാണ്. പക്ഷെ അതൊന്നും ഇവിടെ ഒരു ഘടകമേ ആകുന്നില്ല. ഇവിടെ അവര്‍ എം.ബി.രാജേഷിന്റെ ഭാര്യ മാത്രമാകുന്നു. രാഷ്ട്രീയതാല്‍പര്യങ്ങള്‍ മാത്രം മുന്‍നിര്‍ത്തിയാണ് ഇതിനെ ഒരു വിവാദത്തിലേക്ക് വലിച്ചിഴക്കുന്നത്.
മറ്റൊന്ന്, നമ്മുടെ സമൂഹത്തിലെ സ്ത്രീകള്‍ക്ക് എന്തൊക്കെ കഴിവുകളുണ്ടെങ്കിലും അവര്‍ ആരൊക്കെയാണെങ്കിലും ആത്യന്തികമായി അവരുടെ അഡ്രസ് അവരുടെ ഭര്‍ത്താവിന്റെയോ അച്ഛന്റെയോ പേരിന്റെയൊപ്പമാണ്. വാര്‍ത്തകള്‍ ഒക്കെ കണ്ടപ്പോള്‍ എനിക്ക് ഇതാണ് തോന്നിയത്. ആരോപണങ്ങളും ആക്ഷേപങ്ങളും ഉണ്ടാകുമ്പോള്‍ അതിന്റെ സത്യാവസ്ഥ അന്വേഷിക്കാന്‍ പോലും ആര്‍ക്കും താല്‍പര്യമില്ല', ഡോ.പ്രിയ വര്‍ഗീസ് പറഞ്ഞു.
https://www.facebook.com/Malayalivartha


























