കയ്പമംഗലം ദുരന്തം: അപകടത്തിന് തൊട്ടുമുമ്പ് വിദ്യാർഥികൾ ഹോട്ടലിൽ വെച്ച് നാട്ടുകാരുമായി തർക്കത്തിലേർപ്പെട്ടതായി പോലീസ്; ഭയന്നോടി, മിനിറ്റുകൾക്കകം അപകടം...

തൃശൂർ കയ്പമംഗലം ദേശീയപാതയിൽ എട്ട് തമിഴ്നാട് സ്വദേശികളായ എൻജിനീയറിങ് വിദ്യാർഥികൾ മരിച്ച ദാരുണമായ വാഹനാപകടത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. അപകടത്തിന് തൊട്ടുമുമ്പ് വിദ്യാർഥികൾ തളിക്കുളത്തെ ഒരു ഹോട്ടലിൽ വെച്ച് മുറി എടുക്കുന്നതുമായി ബന്ധപ്പെട്ട് നാട്ടുകാരുമായി തർക്കത്തിലും കൈയാങ്കളിയിലും ഏർപ്പെട്ടിരുന്നതായി പോലീസ് സ്ഥിരീകരിച്ചു. വിവരമറിഞ്ഞ് പോലീസെത്തുമെന്ന ഭയത്താൽ അതിവേഗത്തിൽ പാഞ്ഞുപോയ വാഹനമാണ് മിനിറ്റുകൾക്കകം അപകടത്തിൽപ്പെട്ടത്. മരിച്ച വിദ്യാർഥികൾ മദ്യപിച്ചിരുന്നതായി ഫൊറൻസിക് പരിശോധനയിൽ കണ്ടെത്തിയതിനെ തുടർന്ന് സോഷ്യൽ മീഡിയയിൽ ഇവർക്കെതിരെ വ്യാപക സൈബർ അധിക്ഷേപവും ഉയരുന്നുണ്ട്.
https://www.facebook.com/Malayalivartha

























