കമ്മീഷൻ അടിക്കാൻ കൃത്രിമ പവർകട്ട്; KSEB ഉദ്യോഗസ്ഥരെ വേദിയിലിരുത്തി വിറപ്പിച്ചു മുഖ്യമന്ത്രി വി.ഡി സതീശൻ! 2014-ലെ ഇടപാടിൽ വില്ലനായത് ശിവശങ്കർ...

സംസ്ഥാനത്ത് ജനങ്ങളെ ഇരുട്ടിലാക്കി കമ്മീഷൻ അടിച്ചെടുക്കാൻ നോക്കിയ വൈദ്യുതി ബോർഡിലെ ഉദ്യോഗസ്ഥ ലോബിക്കെതിരെ കടുത്ത നടപടിയുമായി മുഖ്യമന്ത്രി വി.ഡി സതീശൻ നേരിട്ട് രംഗത്ത്. പുനരുപയോഗ ഊർജ്ജ പദ്ധതികൾക്ക് തടസ്സം നിൽക്കുകയും, സർക്കാരിനെ നാണംകെടുത്താൻ കൃത്രിമമായി വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും ചെയ്യുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി. നിലവിലെ പ്രതിസന്ധി പരിഹരിക്കാൻ യൂണിറ്റിന് 30 രൂപ നിരക്കിൽ പുറത്തുനിന്ന് അടിയന്തരമായി വൈദ്യുതി വാങ്ങാൻ സർക്കാർ അനുമതി നൽകിയിട്ടുണ്ട്. ഇതോടെ രാത്രികാല പവർകട്ട് പൂർണ്ണമായും ഒഴിവാകും. അതേസമയം,
2014-ല്‍ അന്നത്തെ സംസ്ഥാന സര്‍ക്കാര്‍ ഒപ്പുവെച്ച 465 മെഗാവാട്ടിന്റെ ദീര്‍ഘകാല വൈദ്യുതി വാങ്ങല്‍ കരാറിലാണ് പ്രധാനമായും ഗുരുതരമായ ചട്ടലംഘനങ്ങള്‍ നടന്നിട്ടുള്ളത്. കേന്ദ്ര റെഗുലേറ്ററി കമ്മീഷന്റെ വ്യക്തമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കാറ്റില്‍പ്പറത്തിയാണ് സ്വകാര്യ കമ്പനികളുമായി കരാറില്‍ ഏര്‍പ്പെടാന്‍ ബോര്‍ഡ് തയ്യാറായത്. കുറഞ്ഞ നിരക്കില്‍ വൈദ്യുതി ലഭ്യമാകുന്ന മറ്റ് സ്രോതസ്സുകള്‍ മുന്നിലുണ്ടായിട്ടും ഉയര്‍ന്ന വില ഈടാക്കുന്ന കമ്പനികളെ ബോധപൂര്‍വ്വം തിരഞ്ഞെടുക്കുകയായിരുന്നു. ഇതിലൂടെ സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കെ.എസ്.ഇ.ബിക്ക് കോടിക്കണക്കിന് രൂപയുടെ അനാവശ്യ സാമ്പത്തിക നഷ്ടമാണ് ഓരോ വര്‍ഷവും സംഭവിച്ചത്.
കരാര്‍ വ്യവസ്ഥകള്‍ അനുസരിച്ച് കേന്ദ്ര വൈദ്യുതി റെഗുലേറ്ററി കമ്മീഷന്റെ മുന്‍കൂര്‍ അംഗീകാരം ഈ ഇടപാടുകള്‍ക്ക് അത്യാവശ്യമായി ലഭിക്കേണ്ടതുണ്ടായിരുന്നു. എന്നാല്‍ കമ്മീഷന്‍ അനുമതി നല്‍കുന്നതിന് മുന്‍പ് തന്നെ വൈദ്യുതി വാങ്ങല്‍ നടപടികളുമായി കെ.എസ്.ഇ.ബി മുന്‍പോട്ടു പോവുകയാണ് ചെയ്തത്. ഈ നടപടിക്രമങ്ങളിലെ വീഴ്ചകള്‍ അക്കാലത്ത് സ്ഥാപനത്തിലുണ്ടായിരുന്ന ചില ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. രാജ്യത്തെ പ്രമുഖ സ്വകാര്യ വൈദ്യുതി ഉല്‍പ്പാദക കമ്പനികള്‍ക്ക് വഴിവിട്ട ലാഭം ഉണ്ടാക്കിക്കൊടുക്കാന്‍ ഈ ഉദ്യോഗസ്ഥര്‍ ബോധപൂര്‍വ്വമായ ഇടപെടല്‍ നടത്തി.
https://www.facebook.com/Malayalivartha


























