സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് ഒരു ഗ്രാം സ്വർണ മോതിരം നൽകുന്ന തായ്മാമൻ തങ്ക മോതിരം തിട്ടം തിങ്കളാഴ്ച തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ് ഉദ്ഘാടനം ചെയ്യും

സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് ഒരു ഗ്രാം സ്വർണ മോതിരം നൽകുന്ന തായ്മാമൻ തങ്ക മോതിരം തിട്ടം തിങ്കളാഴ്ച തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ് ഉദ്ഘാടനം ചെയ്യും. ജി.ആർ.എച്ച് ഓഡിറ്റോറിയത്തിൽ വെച്ച് 25 നവജാത ശിശുക്കൾക്ക് അദ്ദേഹം സ്വർണ മോതിരങ്ങൾ സമ്മാനിക്കും. കൂടാതെ അന്ന് ജനിച്ച കുഞ്ഞുങ്ങൾക്ക് മോതിരം നേരിട്ട് നൽകാനായി അദ്ദേഹം പ്രസവ വാർഡും സന്ദർശിക്കുകയും ചെയ്യും.
പദ്ധതി പ്രകാരം സർക്കാർ ആശുപത്രിയിൽ ജനിക്കുന്ന അർഹരായ ഓരോ നവജാത ശിശുവിനും 22 കാരറ്റിലുള്ള ഒരു ഗ്രാം സ്വർണ മോതിരം ലഭിക്കും. ഇതിന് അർഹത നേടാനായി നവജാത ശിശുവിന്‍റെ മാതാവ് തമിഴ്നാട്ടിലെ സ്ഥിരതാമസക്കാരി ആയിരിക്കേണ്ടതാണ്. പദ്ധതിക്കായി സംസ്ഥാന സർക്കാർ വാർഷിക ചെലവായി 755.83 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ആദ്യ ഘട്ടത്തിൽ 1.28 ലക്ഷം സ്വർണ്ണ മോതിരങ്ങൾ തയ്യാറാക്കിയിട്ടുണ്ട്.
സ്വർണ്ണ മോതിരങ്ങളിൽ തനതായ സീരിയൽ നമ്പറുകൾ ഉണ്ടായിരിക്കും. ടാമ്പർ പ്രൂഫ് പാക്കേജിങ്ങിലാണ് വിതരണം ചെയ്യുക.
ഒക്ടോബർ 6ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മധുരാന്തകം, ധാരാപുരം നിയമസഭാ മണ്ഡലങ്ങൾക്ക് കീഴിലുള്ള പ്രദേശങ്ങൾ ഒഴികെ സംസ്ഥാനത്തുടനീളം പദ്ധതി നടപ്പിലാക്കും.
അർഹരായ ഗുണഭോക്താക്കൾ പ്രഗ്നൻസി ആൻഡ് ഇൻഫന്റ് കോഹാർട്ട് മോണിറ്ററിങ് ആൻഡ് ഇവാലുവേഷൻ (PICME) സിസ്റ്റത്തിൽ രജിസ്റ്റർ ചെയ്തവരും റീപ്രൊഡക്ടീവ് ആൻഡ് ചൈൽഡ് ഹെൽത്ത് (RCH) ഐ.ഡി ഉള്ളവരുമായിരിക്കണം. ആശുപത്രികളിൽ നിന്ന് ഡിസ്ചാർജ് ചെയ്യുമ്പോഴാണ് സ്വർണ മോതിരങ്ങൾ നൽകുക.
"
https://www.facebook.com/Malayalivartha

























