പ്രവചനം മാറിമറിയുന്നു; 4 വരെ കൊടുംമഴയ്ക്ക് സാധ്യത! വടക്കൻ ജില്ലകളിൽ പ്രവചനം തെറ്റി, ചതിച്ച് എൽനിനോ"

28 ശതമാനം കുറവോടെ സംസ്ഥാനത്ത് തെക്ക് പടിഞ്ഞാറൻ കാലവർഷ സീസൺ അവസാനിക്കുന്നു. ജൂൺ 1 മുതൽ സെപ്റ്റംബർ 30 വരെയുള്ള കണക്ക് പ്രകാരം കേരളത്തിൽ സാധാരണ കിട്ടേണ്ടതിനേക്കാൾ 28 ശതമാനം മഴ കുറഞ്ഞു. എട്ട് ജില്ലകളിൽ മഴക്കുറവുണ്ട്. വയനാട് സാധാരണ കിട്ടേണ്ടതിന്റെ പകുതി പോലും മഴ കിട്ടിയില്ല. സീസൺ സമയം കഴിഞ്ഞെങ്കിലും കാലവർഷം പൂർണമായും പിൻവാങ്ങിയിട്ടില്ല. എന്നാൽ നാളെ മുതൽ കിട്ടുന്ന മഴ തുലാവർഷ കണക്കിലാണ് ഉൾപ്പെടുത്തുക. സൂപ്പർ എൽനിനോയാണ് ഇത്തവണ കാലവർഷക്കാലത്ത് വില്ലനായത്.
അടുത്ത 5 ദിവസത്തെ മഴ പ്രവചനം
യെല്ലോ അലർട്ട്
01/10/2026: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം
02/10/2026: ഇടുക്കി
04/10/2026: പത്തനംതിട്ട, ഇടുക്കി
എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
സംസ്ഥാനത്ത് ചൂടിന് ശമനമായി മഴ എത്തുമെന്ന് മുന്നറിയിപ്പ്. ഒക്ടോബർ ആദ്യ ദിവസങ്ങളിൽ വിവിധ ജില്ലകളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഒക്ടോബർ ഒന്നാം തീയതി വ്യാഴാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ഏറ്റവും പുതിയ കാലാവസ്ഥാ റിപ്പോർട്ട് പ്രകാരം ഇന്ന് ഒരു ജില്ലകളിലും പ്രത്യേക മഴ മുന്നറിയിപ്പുകൾ നൽകിയിട്ടില്ല.
രണ്ടാം തീയതി വെള്ളിയാഴ്ച ഇടുക്കി ജില്ലയിലും ഞായറാഴ്ച (04/10/2026) പത്തനംതിട്ട, ഇടുക്കി ജില്ലകളിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഈ ജില്ലകളിൽ പ്രവചിക്കപ്പെട്ടിരിക്കുന്നത്. വരും മണിക്കൂറിൽ കാസർകോട് ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. സംസ്ഥാനത്ത് പകൽ സമയങ്ങളിൽ ഉയർന്ന താപനില തുടരുന്നതിനിടെയാണ് വരും ദിവസങ്ങളിൽ വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പുകൾ പ്രഖ്യാപിച്ചിരിക്കുന്നത്.
കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നാളെയും (01/10/2026) മുറ്റന്നാളും (02/10/2026) ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത തുടരുകയാണ്. ശനി (03/10/2026) ഞായർ (04/10/2026) ദിവസങ്ങളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മൂന്നാം തീയതി ശനിയാഴ്ച ഒരു ജില്ലയിലും മഴ മുന്നറിയിപ്പുകൾ ഇതുവരെ പ്രവചിച്ചിട്ടില്ല.
കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് (30/09/2026) മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് മഴയ്ക്കുള്ള സാധ്യതകളാണ് അധികൃതർ നൽകുന്നത്. പകൽ സമയത്ത് ശക്തമായ ചൂടാണ് പല ജില്ലകളിലും അനുഭവപ്പെടുന്നത്. മലയോര ജില്ലകളിലും ഉയർന്ന പ്രദേശങ്ങളിലും സമാനമായ കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്. ഒക്ടോബർ ആദ്യത്തോടെ മഴയ്ക്ക് സാധ്യതയുണ്ടെന്ന കാലാവസ്ഥാ റിപ്പോർട്ട് ചൂടിന് ശമനം നൽകുമെന്ന പ്രതീക്ഷയാണുള്ളത്.
ഇന്ന് വടക്കൻ മ്യാന്മാർ തീരം, ബംഗ്ലാദേശ് തീരം, അതിനോട് ചേർന്ന വടക്ക് കിഴക്കൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുൻപ് അറിയിച്ചിരുന്നു.
https://www.facebook.com/Malayalivartha


























