കുംഭമേള വൈറല്‍ പെണ്‍കുട്ടിയ്ക്ക് കോടതിയില്‍ നിന്ന് ആശ്വാസം

കുംഭമേള വൈറല്‍ പെണ്‍കുട്ടിയുടെ ഭാഗം കേള്‍ക്കാതെ ജനന തീയതി തിരുത്തിയ ഉത്തരവ് മധ്യപ്രദേശ് ഹൈക്കോടതി റദ്ദാക്കി. മഹേശ്വര്‍ ചീഫ് മുനിസിപ്പല്‍ ഓഫിസറുടെ ഉത്തരവാണ് ഹൈക്കോടതി റദ്ദാക്കിയത്. പെണ്‍കുട്ടിയുടെ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്. പെണ്‍കുട്ടിയുടെ വാദംകൂടി കേട്ട് വീണ്ടും തീരുമാനമെടുക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കി.
തിരുത്തിയ ജനന സര്‍ട്ടിഫിക്കറ്റ് പ്രകാരം പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിട്ടില്ലായിരുന്നു. പ്രായപൂര്‍ത്തിയാകാത്തതിനാല്‍ പെണ്‍കുട്ടിക്ക് വിവാഹം കഴിക്കാന്‍ സാധിക്കില്ലെന്ന് കാണിക്കാന്‍ വേണ്ടിയാണ് ജനന സര്‍ട്ടിഫിക്കറ്റ് തിരുത്തിയത്. ഇത് സ്വാഭാവിക നീതിക്ക് ലംഘനമെന്നായിരുന്നു പെണ്‍കുട്ടിയുടെ വാദം.
https://www.facebook.com/Malayalivartha



























