റിയാസ് മന്ത്രിയൊക്കെ പണ്ട് ഇത് ബഷീറാ..!എഞ്ചിനീയറെ വിരട്ടി മന്ത്രി ബഷീർ..6 ന് റിപ്പോർട്ട് കിട്ടിയിരിക്കണം കസറി മന്ത്രി

പത്തനംതിട്ടയിലെ അബാൻ മേൽപ്പാല നിർമ്മാണവുമായി ബന്ധപ്പെട്ട് കരാറുകാരന് കാലാവധി നീട്ടി നൽകണമെന്ന് ആവശ്യപ്പെട്ട കേരളാ റോഡ് ഫണ്ട് ബോർഡ് (കെ.ആർ.എഫ്.ബി) എഞ്ചിനീയർക്ക് പൊതുമരാമത്ത് മന്ത്രിയുടെ രൂക്ഷ വിമർശനം. "താങ്കൾ സർക്കാരിന്റെ ഉദ്യോഗസ്ഥനാണോ അതോ കരാറുകാരന്റെ ഉദ്യോഗസ്ഥനാണോ" എന്ന് മന്ത്രി യോഗത്തിൽ ചോദിച്ചു. അബാൻ മേൽപ്പാലം, കോഴഞ്ചേരി മാരാമൺ പാലം, പത്തനംതിട്ട റിംഗ് റോഡ് എന്നിവയുടെ നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കുന്നതിനായി മന്ത്രിയുടെ ചേംബറിൽ ചേർന്ന പ്രത്യേക അവലോകന യോഗത്തിനിടെയായിരുന്നു ഈ സംഭവം.
അബാൻ മേൽപ്പാല നിർമ്മാണത്തിലെ നിലവിലെ തടസ്സങ്ങൾ പരിഹരിക്കുന്നതിനും പണികൾ ത്വരിതപ്പെടുത്തുന്നതിനുമായി ഒക്ടോബർ ആറിന് വീണ്ടും അടിയന്തര യോഗം ചേരാൻ തീരുമാനമായി. ജില്ലാ കളക്ടർ, ജനപ്രതിനിധികൾ, കെ.ആർ.എഫ്.ബി ഉദ്യോഗസ്ഥർ, കരാറുകാരൻ എന്നിവരെ പങ്കെടുപ്പിച്ച് മന്ത്രിയുടെ ചേംബറിൽ വെച്ചായിരിക്കും യോഗം ചേരുകയെന്ന് ബന്ധപ്പെട്ട പ്രതിനിധികൾ അറിയിച്ചു.
മണ്ഡലത്തിലെ മറ്റ് സുപ്രധാന വികസന പദ്ധതികളെക്കുറിച്ചും യോഗത്തിൽ നിർണായക തീരുമാനങ്ങൾ കൈക്കൊണ്ടു. ഇതിൽ പ്രധാനപ്പെട്ട കോഴഞ്ചേരി മാരാമൺ പാലത്തിന്റെ അവശേഷിക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിൽ പൂർത്തിയാക്കി ഒക്ടോബർ അവസാനത്തോടെ ഉദ്ഘാടനം ചെയ്യാനാണ് തീരുമാനം.
കൂടാതെ പത്തനംതിട്ട റിംഗ് റോഡിന്റെ സൗന്ദര്യവൽക്കരണ പ്രവർത്തനങ്ങൾ 15 ദിവസത്തിനുള്ളിൽ പൂർത്തിയാക്കാൻ നിർദ്ദേശം നൽകി. അമ്പലക്കടവ് - ഇലവുംതിട്ട - തെക്കേമല റോഡ് പണികൾ പൂർത്തിയാക്കുന്നതിന് ആവശ്യമായ തുടർനടപടികൾ വേഗത്തിലാക്കാൻ കിഫ്ബിയോട് ആവശ്യപ്പെടാനും യോഗത്തിൽ തീരുമാനമായിട്ടുണ്ട്.
കഴിഞ്ഞ 13 വർഷമായി പണികൾ മുടങ്ങിക്കിടക്കുന്ന കൈപ്പട്ടൂർ പാലത്തിന്റെ നിർമ്മാണം പുനരാരംഭിക്കുന്നതിനായി വിദഗ്ധ സമിതിയെ നിയോഗിച്ച് പഠനം നടത്തും. പരുമല കടവിൽ നിന്നാരംഭിച്ച് വള്ളിക്കോട് - ചെന്നീർക്കര പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്നതാണ് ഈ പാലം. പൊതുമരാമത്ത് മന്ത്രിയുടെ ചേംബറിൽ നടന്ന യോഗത്തിൽ പൊതുമരാമത്ത് റോഡ്, ബിൽഡിംഗ്സ്, ബ്രിഡ്ജസ് വിഭാഗങ്ങളിലെ എക്സിക്യൂട്ടീവ് എഞ്ചിനീയർമാരും കെ.ആർ.എഫ്.ബി ഉദ്യോഗസ്ഥരും പങ്കെടുത്തു.
https://www.facebook.com/Malayalivartha


























